Latest News

നിത്യ മേനോനും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങള്‍; ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനല്‍ മലയാളം സീരിസ് മാസ്റ്റര്‍പീസ്' ഒക്ടോബര്‍ 25 മുതല്‍ സ്ട്രീമിങിന്

Malayalilife
topbanner
 നിത്യ മേനോനും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങള്‍; ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനല്‍ മലയാളം സീരിസ് മാസ്റ്റര്‍പീസ്' ഒക്ടോബര്‍ 25 മുതല്‍ സ്ട്രീമിങിന്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  വെബ് സീരീസായ മാസ്റ്റര്‍പീസ്- ല്‍ ആദ്യമായി ന്യൂ ജെന്‍ ദമ്പതികളുടെ കുടുംബകലഹങ്ങള്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരി കൊളുത്തുന്നു. ഇണക്കാനുള്ള ശ്രമങ്ങള്‍  പിണക്കങ്ങളായി മാറുന്നു. പരസ്പരം എതിര്‍ക്കുന്നവര്‍ പ്രതീക്ഷിക്കാതെ ഒരുമിക്കുന്നു .  ഈ സീരിസിലെ കലുഷിതമായ കലഹങ്ങള്‍ പോലും പ്രേക്ഷകരെ   ആസ്വാദനത്തിന്റെ വേറെ തലങ്ങളില്‍ എത്തിക്കുന്നു.

നിത്യ മേനോന്‍ , ഷറഫുദീന്‍  എന്നിവരോടൊപ്പം രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, അശോകന്‍, ശാന്തി കൃഷ്ണ എന്നിവരുള്‍പ്പെടെയുള്ള  നിരവധി മികച്ച അഭിനേതാക്കളും  ഈ പരമ്പരയിലുണ്ട്. എല്ലാപ്രായത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തിലാണ് 'മാസ്റ്റര്‍പീസ്' ഒരുക്കിയിരിക്കുന്നത്.
 
ശ്രീജിത്ത് എന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ സീരീസ് സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിന്റെ ബാനറിന് കീഴില്‍ നിര്‍മ്മിച്ചിരിക്കുന്നത് മാത്യു ജോര്‍ജാണ്. 'മാസ്റ്റര്‍പീസ്' , മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, ഹിന്ദി, ബംഗാളി എന്നീ ഏഴ് വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാകും,   ഫാമിലി - കോമഡി ഡ്രാമ 'മാസ്റ്റര്‍പീസ്' ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ഒക്ടോബര്‍ 25 മുതല്‍ സ്ട്രീം ചെയ്യുന്നു.

MASTERPEACE Official Malayalam Trailer

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES