Latest News

ആര്യയുടെ ജാന്‍ ഇതുതന്നെയോ, ആരാധകരുടെ കണ്ടുപിടിത്തം വൈറൽ

Malayalilife
 ആര്യയുടെ ജാന്‍ ഇതുതന്നെയോ, ആരാധകരുടെ കണ്ടുപിടിത്തം വൈറൽ

ഡായി ആര്യയെക്കുറിച്ച് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. ബഡായി ബംഗ്ലാവ് എന്ന ഷോയില്‍ കൂടെ രമേശേട്ടന്റെ ഭാര്യയായി ജനമനസുകളില്‍ ചേക്കേറുകയായിരുന്നു ആര്യ. എന്നാല്‍ ബിഗ്‌ബോസ് എന്ന ഒറ്റ ഷോ കൊണ്ട് ആര്യയ്ക്ക് പ്രേക്ഷക മനസ്സില്‍ ഉണ്ടായിരുന്ന സ്ഥാനം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. അതിന് കാരണം ബിഗ് ബോസില്‍ എത്തിയപ്പോള്‍ താരം ഗെയിമിന്റെ റൂളുകള്‍ക്ക് അനുസരിച്ച് നിന്നതാണ്.

എന്നാല്‍ ഇതിനെതിരെ താരം നേരിട്ടത് കടുത്ത സൈബര്‍ അറ്റാക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ പറഞ്ഞു വരുന്നത് ആര്യയെ കുറിച്ചല്ല, പകരം താരത്തിന്റെ ഭര്‍ത്താവായിരുന്ന രോഹിത് സുശീലനെ കുറിച്ചാണ്. രോഹിത് പങ്ക് വച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ആര്യ ബിഗ് ബോസില്‍ എത്തിയ ശേഷമായിരുന്നു മകള്‍ റോയയുടെ പിറന്നാള്‍. മകളുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടാണ് രോഹിതിന്റെ പേര് കൂടുതല്‍ ഉയര്‍ന്നു കേട്ടുതുടങ്ങിയത്. റോയയുടെ പിറന്നാള്‍ ദിനം അതി ഗംഭീരം ആക്കിയത് അര്‍ച്ചനയും, രോഹിതും ചേര്‍ന്നായിരുന്നു. പിറന്നാള്‍ ദിവസം രോഹ്ിതും മകള്‍ റോയയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. 8 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചെങ്കിലും ഇരുവരും ഇന്നും സുഹൃത്തുക്കള്‍ തന്നെയാണ്. ഇരുവരും വേര്‍പിരിയാന്‍ 85 ശകമാനവും ഉത്തരവാദി ആര്യ തന്നെയാണെന്ന് താരം തന്നെ ബിഗ്‌ബോസില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.

ആര്യയെപോലെ ഇപ്പോള്‍ രോഹിതും ഏവര്‍ക്കും സുപരിചിതനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രോഹിത് പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രോഹിത് പങ്കുവെച്ച കുറച്ച് ഡിഷസിന്റെ ചിത്രങ്ങളാണ് അവ. പല വെറൈറ്റി ഡിഷസുകളാണ് രോഹിത് പങ്കുവെച്ചിരിക്കുന്നത്. നിരവധിയാളുകളാണ് രോഹിതിന്റെ ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. അതേസമയം വേര്‍പിരിഞ്ഞെങ്കിലും ആര്യ രോഹിത്തിനെ ഇപ്പോഴും ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അന്ന് ബിഗ് ബോസില്‍ വച്ച് പറഞ്ഞ ജാന്‍ രോഹിത്താണോ എന്നാണ് ചിലര്‍ പങ്ക് വക്കുന്ന സംശയം.



 

Read more topics: # Is this arya daughter jan
Is this arya daughter jan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക