Latest News

150 രൂപയുടെ ഷൂസായിരുന്നു തന്റേത്; എല്ലാ ചാമ്പ്യൻ ഷിപ്പിലും ആ ഷൂസായിരുന്നു ഇട്ടിരുന്നത്; എന്നാൽ പിന്നീട് 150 രൂപയുടെ ഷൂസ് സീൽ ചെയ്തു; അതോടൊപ്പം ബെൽറ്റ് വലിച്ചെറിഞ്ഞു; വെളിപ്പെടുത്തി മജിസിയ

Malayalilife
 150 രൂപയുടെ ഷൂസായിരുന്നു തന്റേത്;  എല്ലാ ചാമ്പ്യൻ ഷിപ്പിലും ആ ഷൂസായിരുന്നു ഇട്ടിരുന്നത്; എന്നാൽ പിന്നീട് 150 രൂപയുടെ ഷൂസ് സീൽ ചെയ്തു; അതോടൊപ്പം  ബെൽറ്റ് വലിച്ചെറിഞ്ഞു; വെളിപ്പെടുത്തി മജിസിയ

ബിഗ് ബോസ് സീസൺ 3ൽ നിരവധി സർപ്രൈസുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളാണ് ഷോയിൽ മത്സരാത്ഥിയായി എത്തിയതും. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് മജ്സിയ ഭാനു. കരുത്തന്റെ പ്രതീകം എന്ന് തന്നെ നമുക്ക്  മജ്സിയ ഭാനുവിനെ വിശേഷിപ്പിക്കാം.എന്നാൽ ഇപ്പോൾ  തന്റെ പവർ ലിഫ്റ്റിം​ഗിലേക്കുള്ള വളർച്ചയെ പറ്റി പറയുകയാണ് മജ്സിയ. 

സ്കൂളില്‍ പഠിക്കുമ്പോള്‍ പിടി സാറിനെ കണ്ട് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് പറയുമായിരുന്നു. അന്ന് സാധാരണ ഒരു കുട്ടി ചിന്തിക്കുന്നത് പോലെയായാരുന്നു എന്‍റെ സ്വപ്നങ്ങള്‍. ഞനൊരു കൂട്ടു കുടുംബത്തിലാണ് ജീവിച്ചത്. അന്ന് മുതല്‍ തേങ്ങ പൊതിക്കുക, കല്ല് പൊക്കുക അങ്ങനെ ആണുങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുമായിരുന്നു. ഞാന്‍ ഇപ്പഴും തെങ്ങില്‍ കയറും, അതെനിക്ക് ഒത്തിരി ഇഷ്ടമാണ്. അങ്ങനെ മാഹി ഡെന്‍റല്‍ കോളേജില്‍ അഡ്മിഷനെടുത്ത സമയം ഈ ഒരു ഡ്രീം എന്‍റെ മനസ്സിലുണ്ടായിരുന്നു. എന്‍റെ മനസ്സിൽ ഒരു ടാലന്റ് ഉണ്ടെന്നറിയാം, പക്ഷേ അവ പ്രായോഗികമാക്കാന്‍ പറ്റിയ അവസരം കിട്ടിയില്ല.

അങ്ങനെ രണ്ടാം വര്‍ഷ വെക്കേഷന്‍ സമയത്താണ് ബോക്സിംഗിനെ കുറിച്ച് പഠിക്കാൻ തുടങ്ങിയത്. ഒടുവില്‍ കോഴിക്കോട് സ്പോര്‍ട്സ് ക്ലബ്ബില്‍ അഡ്മിഷനെടുത്തു. 16 കിലോമീറ്റര്‍ സഞ്ചരിച്ച് പരിശീലനം നടത്താൻ തുടങ്ങി. പരിശീലനം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്താന്‍ രാത്രി 7. 30ആവും. പക്ഷേ ആര്‍ക്കും അറിയില്ല ഞാന്‍ ഇങ്ങനെ പോകുന്ന കാര്യം. ട്രെയിനറാണ് എന്നോട് പവര്‍ ലിഫ്റ്റിം​ഗിനെ പറ്റി പറഞ്ഞത്. ആ പേര് കേള്‍ക്കുന്നത് അന്നാദ്യമായിരുന്നു. ജയമോഹന്‍ എന്ന പവര്‍ ലിഫ്റ്ററാണ് എന്നെ പഠിപ്പിച്ചത്. ഞാന്‍ തട്ടമിട്ടാണ് പോയിരുന്നത്. മറ്റ് കുട്ടികളൊക്കെ തട്ടിമിട്ട് ഞാന്‍ എന്താണ് കാണിക്കാൻ പോകുന്നതെന്നൊക്കെ പറയുമായിരുന്നു. അങ്ങനെ ഞാന്‍ പ്രാക്ടീസ് തുടങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ കോഴിക്കോട് ജില്ലാ ചാമ്പ്യൻ ഷിപ്പ് സ്വന്തമാക്കി. സ്റ്റേറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ സെലക്ഷന്‍ കിട്ടി. അതിലും എനിക്ക് ഗോള്‍ഡ് മെഡല്‍ കിട്ടി. പിന്നെ നാഷണൽ ചാമ്പ്യൻ ഷിപ്പിനായി ജമ്മു കാശ്മീരിൽ പോയി. ഇവിടെയും ഗോള്‍ഡ് മെഡല്‍ കിട്ടി. ഒടുവി‍ൽ ഇന്‌റർനാഷണലിൽ അവസരം ലഭിച്ചു. അതോടെ ഒത്തിരി എതിർപ്പുകൾ വരാൻ തുടങ്ങി. ഇതിനെയെല്ലാം നേരിട്ടത് ഉമ്മയായിരുന്നു.

150 രൂപയുടെ ഷൂസായിരുന്നു തന്റേത്. എല്ലാ ചാമ്പ്യൻ ഷിപ്പിലും ആ ഷൂസായിരുന്നു ഇട്ടിരുന്നത്. . ഇന്‍റര്‍നാഷണലിന്റെ സമയത്ത് അധികൃതർ മത്സരാർത്ഥികളുടെ സാധനങ്ങള്‌സീൽ ചെയ്യുകയാണ്. മറ്റുള്ളവർക്ക് നല്ല ഷൂസ് ഉള്ളപ്പോൾ എനിക്ക് സാധാരണ് ഷൂ ആയിരുന്നു. അവരെന്നോട് എന്താ ഇതെന്ന് ചോദിച്ചപ്പോൾ, എന്റെ ലക്കി ഷൂസാണെന്ന് പറഞ്ഞു. അത് ഉപയോ​ഗിക്കാനും അനുവദിച്ചു. അടുത്തത് ബെൽറ്റ് ആയിരുന്നു. അതും എല്ലാവരുടേതും പാസാക്കി, പക്ഷേ എന്റേത് വലിച്ചെറിഞ്ഞു. അതെന്നെ വിഷമിപ്പിച്ചു. എന്റെ അഹങ്കാരം കൊണ്ടാകും ഇങ്ങനെ സംഭവിച്ചതെന്നൊക്കെ ചിന്തിച്ചു.

ആ സമയത്ത് എനിക്കൊപ്പം ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഒരു പെൺകുട്ടി വന്ന് പറഞ്ഞു വിഷമിക്കണ്ട, ഞാനും അതേ കാറ്റ​ഗറി ആണ്. നമുക്ക് ബെൽറ്റ് ഷെയർ ചെയ്യാമെന്ന് . ഒടുവിൽ മത്സരത്തിൽ പങ്കെടുത്ത് ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ കൊണ്ട് വരാന്‍ അന്നെനിക്ക് സാധിച്ചു. അതാണ് എന്‍റെ ലൈഫിലെ ആദ്യത്തെ അച്ചീവ്മെന്‍റായി എനിക്ക് തോന്നിയത്. ആ കുട്ടിയുടെ സ്ഥാനത്ത് അന്ന് ഞാനായിരുന്നുവെങ്കിൽ അങ്ങനെ ചിന്തിക്കില്ലായിരുന്നു.

ആ കുട്ടിയാണ് എന്താണ് സ്പോർട്സ് മാൻ സ്പിരിറ്റ് എന്ന് കാണിച്ച് തന്നത്. നമ്മൾ എപ്പോഴും പരസ്പരം സഹകരിച്ച് കിട്ടുന്ന വിജയമാണ് യഥാർത്ഥ വിജയമെന്നാണ് അന്ന് ഞാൻ പഠിച്ച പാഠം. ഇതെന്നെ ഒരുപാട് മാറ്റി, ഇന്നെനിക്ക് എല്ലാവരോടും തുറന്ന് സംസാരിക്കാൻ കഴിയുന്നുണ്ടെന്നും മജ്സിയ പറയുന്നു.

Bigg boss season 3 fame majiziya bhanu words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES