ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്‍മാന്‍ ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം അറിഞ്ഞോ; പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

Malayalilife
ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്‍മാന്‍ ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം  അറിഞ്ഞോ; പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

ലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി പകുതിയോടെ സംപ്രേക്ഷണം ചെയ്തു തുടങ്ങും. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗിലുള്ള റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം സജീവമായി ഷോ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഫെബ്രുവരി 14നാവും ഷോ തുടങ്ങുക എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഡേറ്റുമായി ബന്ധപ്പെട്ട് ചാനൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പുതിയ സീസൺ ഉടൻ എത്തുന്നു എന്ന വിവരം മോഹൻലാൽ തന്നെയാണ് പ്രമോ വീഡിയോയിലൂടെ അറിയിച്ചത്. റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നു എന്നതിലുപരി ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഷോ യും ബിഗ് ബോസ് ആണ്. ഇതിലെ അവതാരകനായ താരങ്ങൾ വാങ്ങുന്ന പ്രതിഫലം തന്നെ കോടികളാണ്. സല്‍മാന്‍ ഖാനെ അപേക്ഷിച്ച് മറ്റ് താരങ്ങളെല്ലാം വളരെ കുറച്ച് പ്രതിഫലമാണ് വാങ്ങാറുള്ളത് എന്നാണ് വാർത്തകൾ.

പിങ്ക്‌വില്ല പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഒരു ആഴ്ചയിലെ രണ്ട് എപ്പിസോഡിനായി പതിമൂന്ന് കോടിയോളം വാങ്ങി സല്‍മാന്‍ ഒരു സീസണില്‍ 200 കോടിയോളം പ്രതിഫലം സ്വന്തമാക്കുന്നുണ്ടെന്നാണ്. 2018 ല്‍ 165 കോടിയായിരുന്നെങ്കില്‍ പിന്നീടത് കൂട്ടിയെന്നും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരു ദിവസം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സല്‍മാനാണ്. തമിഴില്‍ നടന്‍ കമല്‍ ഹാസനാണ് കഴിഞ്ഞ നാല് സീസണുകളിലും ബിഗ് ബോസ് അവതാരകനായത്. ബിഗ് ബോസ് തമിഴിലൂടെ പതിനഞ്ച് കോടിയോളം കമല്‍ ഹാസന്‍ വാങ്ങുന്നുണ്ടെന്നാണ് ഗോസിപ്പുകള്‍. എന്നാലിത് ആദ്യ സീസണിലേത് ആണെന്നും പിന്നീട് അദ്ദേഹത്തിന് 18 കോടി വരെ കിട്ടുന്നുണ്ടെന്നും സൂചനകളുണ്ട്. തെന്നിന്ത്യയില്‍ ശ്രദ്ധേയമായ മറ്റൊരു ബിഗ് ബോസ് തെലുങ്കിലേത് ആണ്. നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന ഷോ യില്‍ കഴിഞ്ഞ നാളുകളില്‍ നടി സാമന്തയാണ് അവതാരക. നാഗര്‍ജുനയ്ക്ക് ചില അത്യാവശ്യ കാര്യങ്ങള്‍ വന്നതോടെ മരുമകള്‍ കൂടിയായ നടി സാമന്തയെ ബിഗ് ബോസിലേക്ക് വിടുകയായിരുന്നു. സാമന്തയ്ക്ക് ഒരു എപ്പിസോഡിന് 2 കോടിയോളം പ്രതിഫലം കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നഡയില്‍ കിച്ച സുദീപിന് അഞ്ച് കോടിയാണെന്നും പറയപ്പെടുന്നു.

ഹിന്ദിയിലായിരുന്നു ബിഗ് ബോസിന്റെ തുടക്കം. ബിഗ്ഗ് ബോസിന്റെ ആദ്യ സീസണും മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു. അടുത്ത സീസണിൽ ആരൊക്കെയാവും മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ഗ് ബോസ് ആരാധകർ. 16 മത്സരാർത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. പിന്നീടത് ഇരട്ടിയാക്കി എന്നും വാർത്തകൾ ഉണ്ടായിരുന്നു.


 

Read more topics: # Bigg boss remunaration,# of stars
Bigg boss remunaration of stars

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES