വയറ്റിലൊരാള്‍ കൂടിയുണ്ട്; പൂര്‍ണഗര്‍ഭിണിയായിരിക്കെ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആന്‍റണി

Malayalilife
 വയറ്റിലൊരാള്‍ കൂടിയുണ്ട്; പൂര്‍ണഗര്‍ഭിണിയായിരിക്കെ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തി  ബീന ആന്‍റണി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് മനോജ് കുമാറും ബീനാ ആന്റണിയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വര്‍ഷങ്ങളുടെ അനുഭവപരിചയവുമായാണ് ഇരുവരും  അഭിനയ മേഖലയിലൂടെ കടന്ന് പോകുന്നത്. തങ്ങളുടെ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയിൽ സജീവവുമാണ്. എന്നാൽ ഇപ്പോൾ ഇരുവരും ഒരുമിച്ച് പങ്കെടുത്ത അഭിമുഖ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

ബീനയെ ഇന്റര്‍വ്യൂ ചെയ്തത് ഭർത്താവായ  മനോജ് തന്നെയായിരുന്നു. മനോജ് കൃത്യമായി  തന്നെ ഭാര്യയെ അഭിമുഖം ചെയ്യാന്‍ ലഭിച്ച അവസരം വിനിയോഗിക്കുകയായിരുന്നു. ഒരു  അഭിനേത്രിയെന്ന നിലയില്‍ ബീനയ്ക്ക് എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്.  മിനിസ്‌ക്രീനില്‍ 15 വര്‍ഷത്തോളം നായികയായി സജീവമായിരുന്നു ബീന. ബീനയുടെ കൈയ്യില്‍ വില്ലത്തിയും സഹനടിയും എന്നുവേണ്ട എല്ലാ കഥാപാത്രങ്ങളും  ഭദ്രമായിരുന്നു. 

എന്നാൽ  മനോജ് ചോദിച്ചത് ഇനിയങ്ങനെ പ്രത്യേകിച്ച കഥാപാത്രങ്ങളെയൊന്നും അവതരിപ്പിക്കണമെന്നില്ല അല്ലേയെന്നായിരുന്നു. കോമഡി വേഷങ്ങളും ബീന അവതരിപ്പിച്ചിരുന്നു.  മനോജ് ബീനയുടെ കഥാപാത്രങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ച് ഇതിന് ശേഷമായാണ് ചോദിച്ചത്. ചാരുലത ഒരുപാട് ഇഷ്ടമാണ്, പതിവ് നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രമായിരുന്നു അത്. വളരെയധികം വൈബ്രന്റായ കഥാപാത്രമായിരുന്നു അതെന്ന് മനോജ് അഭിമുഖത്തിനിടെ തുറന്ന് പറഞ്ഞു.

. ബീനയുടെ കരിയറിലെ തന്നെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൊന്നായിരുന്നു കായംകുളം കൊച്ചുണ്ണിയിലെ പടച്ചിപ്പാറു‌. നമുക്ക് പരിചയമില്ലാത്ത കാര്യങ്ങളൊക്കെയായിരുന്നല്ലോ ചെയ്തത്. ആ സമയത്ത് താന്‍ ഗര്‍ഭിണിയായിരുന്നു എന്നും ബീന പറയുന്നു. ശങ്കരു വയറ്റിലുള്ള സമയമായിരുന്നു അത്. 6 മാസമൊക്കെ കഴിഞ്ഞപ്പോള്‍ വയ്യാണ്ടാവുന്നുണ്ടായിരുന്നു. ബ്രോൾഡായ കഥാപാത്രമായിരുന്നു അത്. ഇടിയും ചവിട്ടുമൊക്കെയായി തന്റേടിയായ കഥാപാത്രമാണ്. വയറൊക്കെ വന്നതോടെ ഡ്രസൊന്നും പറ്റാതെ വരികയായിരുന്നു. ആ സമയത്ത് കഥാപാത്രത്തെ മാറ്റുന്നതിനെക്കുറിച്ച് സംവിധായകൻ  പിസി വേണുഗോപാലിനോട് പറഞ്ഞിരുന്നു.

തീരെ വയ്യാതെ വരികയാണെങ്കില്‍ നമുക്ക് ആ കഥാപാത്രത്തെ കൊല്ലാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റാരേയും അതേല്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശങ്കരു കാരണം മാറിയ കഥാപാത്രമായിരുന്നല്ലേ അതെന്ന് മനോജ് ചോദിച്ചപ്പോള്‍ ബീന ശരിവെക്കുകയായിരുന്നു. അവന്‍ ആ സമയത്ത് വയറ്റില്‍ കിടന്ന് ചവിട്ടുകയായിരുന്നു.  ആ കഥാപാത്രത്തെ ശങ്കരു കാരണമാണോ കൊന്നതെന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു മനോജ്.


 

Beena Antony reveals about the character she played when she was pregnant

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES