മലയാളത്തിലെ ഏറ്റവും മികച്ച റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. നിരവധി സംഭവ വികാസങ്ങളോടെയാണ് ബിഗ്‌ബോസ് മുന്നേറുന്നത്. ദിവസങ്ങള്‍ കഴിയുംതോറും ബിഗ്‌ബോസ് ഏറെ സംഭവ ബഹുലമായിട്ടാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം ബിഗ്‌ബോസിലെ കോടതി ടാസ്‌ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോയുടെ തുടക്കത്തില്‍ നടന്ന ചെറിയ തര്‍ക്കങ്ങള്‍ മുതല്‍ വലിയ സംഭവങ്ങള്‍ വരെ കോടതിയില്‍ നീതിക്ക് വേണ്ടി എത്തി. മത്സരാര്‍ത്ഥികള്‍ വക്കീലായും ജഡ്ജിയായും ഒക്കെ എത്തിയത് ആകാംഷ ഉണര്‍ത്തിയിരുന്നു. ഷോയില്‍ ഏറ്റവും ചര്‍ച്ചയായത് ആര്യ സുജോയ്‌ക്കെതിരെ നല്‍കിയ കേസാണ്. സ്വര്‍ണ്ണം ഖനനം ചെയ്യുന്ന ടാസ്‌കില്‍ നടന്ന തര്‍ക്കത്തിനിടെ ആര്യ തന്റെ കാലില്‍ പിടിച്ച് വലിച്ചുവെന്നായിരുന്നു സുജോയ്‌ക്കെതിരെ നല്‍കിയ കേസ്. എന്നാല്‍ അത് അങ്ങനെയല്ലെന്നും താന്‍ സുജോയുടെ കാലില്‍ പിടിച്ച് വലിച്ചിട്ടില്ലെന്നും തന്റെ കുഞ്ഞിന്റെ കൊണ്ട് ആണയിടുകയായിരുന്നു ആര്യ.
സ്വര്‍ണ ഖനി ടാസ്‌ക്കില്‍ മത്സരിക്കുമ്പോഴായിരുന്നു ആര്യ പറഞ്ഞ സംഭവം ഉണ്ടായത്. ഗാര്‍ഡന്‍ ഏരിയയിലായിരുന്നു സ്വര്‍ണ ഖനി തയ്യാറാക്കിയത്. ഫുക്രുവടക്കമുള്ളവര്‍ മത്സരത്തിന് തയ്യാറായി നിന്നു. സ്വര്‍ണ ഖനിക്ക് മുമ്പിലുള്ള വാതിലില്‍ ആദ്യം തൊടുന്നവര്‍ക്കായിരുന്നു മുറിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുക. അങ്ങനെ വാതില്‍ തൊടാന്‍ എല്ലാവരും തയ്യാറായി നിന്നു. മത്സരം തുടങ്ങിയപ്പോള്‍ ആര്യ സുജോയുടെ കാല്‍ പിടിച്ച് തടയാന്‍ ശ്രമിച്ചു. അക്കാര്യം മറ്റുള്ളവര്‍ പ്രശ്‌നമാക്കി. സുജോയും അത് പ്രശ്‌നമാക്കി. എന്നാല്‍ താന്‍ കാല്‍ പിടിച്ചിട്ടില്ലെന്ന് ആര്യ വ്യക്തമാക്കി. കാല്‍ പിടിച്ചിട്ടില്ലെന്ന് വ്യക്തമാക്കാന്‍ കോടതി ടാസ്‌ക്കില്‍ ആര്യ പരാതി കൊടുത്തു. വാദം നടക്കുന്നതിനിടയിലായിരുന്നു ആര്യ ബിഗ് ബോസ്സിനെ ചലഞ്ച് ചെയ്തത്. താന്‍ കാല് പിടിച്ചിട്ടില്ല ആ രംഗം വീണ്ടും കാണിക്കണമെന്ന് ആയിരുന്നു ആര്യ വ്യക്തമാക്കിയത്. മോഹന്‍ലാല്‍ വരുന്ന ദിവസം ആ രംഗം കാണിക്കണമെന്ന് ആയിരുന്നു ആര്യ പറഞ്ഞത്.
സുജോ തന്നോട് ജയിലില്‍ വന്നു പറഞ്ഞ കാര്യവും ആര്യ വ്യക്തമാക്കിയിരുന്നു. തന്റെ കാലില്‍ ആര്യ പിടിച്ചിട്ടില്ല മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ താനും പറഞ്ഞുവെന്നേയുള്ളൂവെന്നാണ് സുജോ തന്നോട് ജയിലില്‍ വന്നു പറഞ്ഞുവെന്നും ആര്യ വ്യക്തമാക്കിയിരുന്നു. തന്റെ കാലില്‍ പിടിച്ചാല്‍ താന്‍ അറിയുമല്ലോയെന്ന് സുജോ പറഞ്ഞു. അക്കാര്യവും ആര്യ കോടതി മുറിയില്‍ പറഞ്ഞിരുന്നു. ഇന്നലത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ അക്കാര്യത്തെ കുറിച്ച് ചോദിച്ചു. അന്നത്തെ രംഗങ്ങള്‍ കാണിക്കണോയെന്ന് ചോദിച്ചു. ബിഗ് ബോസിനെ ചലഞ്ച് ചെയ്തതല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. താന്‍ കാലില്‍ പിടിച്ചിട്ടില്ല എന്ന് സുജോയും പറഞ്ഞതുകൊണ്ടാണ് താന്‍ തന്റെ ഭാഗം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത് എന്ന് ആര്യ പറഞ്ഞു. എന്നാല്‍ താന്‍ ആര്യയോട് കളവ് പറഞ്ഞതാണ് എന്ന് സുജോ അപ്പോള്‍ പറഞ്ഞു. ആര്യ തന്റെ കാലില്‍ പിടിച്ചിരുന്നുവെന്ന് സുജോ പറഞ്ഞു. ഒരു സംഭവം നടന്നിട്ട് അതിന്റെ കളവ് പറയുകയാണോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. അന്നത്തെ രംഗങ്ങള്‍ കാണിക്കണോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. കാണിക്കണം എന്ന് ആര്യ പറഞ്ഞു. അങ്ങനെ ആ രംഗങ്ങള്‍ കാണിക്കുകയും ചെയ്തു. ഇതൊരു തമാശയായി എടുത്താല്‍ മതി, എന്നാല്‍ ഞങ്ങള്‍ക്ക് തമാശയായി എടുക്കാനാകില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അങ്ങനെ അന്നത്തെ രംഗങ്ങള്‍ കാണിക്കുകയും ചെയ്തു.പഴയ രംഗങ്ങള്‍ കാണിച്ചപ്പോള്‍ ആര്യ കാലില്‍ പിടിക്കുന്ന ഭാഗം വ്യക്തമാകുകയും ചെയ്തു. കുറേ പ്രാവശ്യം രംഗങ്ങള്‍ കാണിച്ചിരുന്നു. അപ്പോള്‍ ആര്യ സുജോയോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എന്തായാലും തര്‍ക്കം അങ്ങനെ തീര്‍ന്നു. ഇനി ഇതുപോലെ ആവശ്യപ്പെടരുത് എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.