Latest News

അപ്സര അങ്ങനെ ചെയ്തിട്ടില്ല; അവളെയാരും കുറ്റം പറയരുതേ; വേദനയുിലും ആദ്യ ഭര്‍ത്താവ് കണ്ണന്‍ പങ്ക് വച്ചത്

Malayalilife
 അപ്സര അങ്ങനെ ചെയ്തിട്ടില്ല; അവളെയാരും കുറ്റം പറയരുതേ; വേദനയുിലും ആദ്യ ഭര്‍ത്താവ് കണ്ണന്‍ പങ്ക് വച്ചത്

സാന്ത്വനത്തിലെ ജയന്തി എന്ന സൂപ്പര്‍ ഹിറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി അപ്‌സര രത്‌നാകരന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത് രണ്ടാം വിവാഹത്തിലൂടെയാണ്. എന്നാല്‍, ഇതു തന്റെ ആദ്യ വിവാഹമാണെന്ന് നടി പറഞ്ഞതും അതിനു പിന്നാലെ ഒരു പഴയ വിവാഹ വീഡിയോ പ്രചരിച്ചതും എല്ലാം നടിയുടെ കള്ളി വെളിച്ചത്താക്കിയിരുന്നു. അതിനു പിന്നാലെ നടിയുടെ ആദ്യ ഭര്‍ത്താവിനെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നില്ലെങ്കിലും അതൊരു ദുരിത ജീവിതമായിരുന്നുവെന്നാണ് അപ്‌സര പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നടിയുടെ ആദ്യ ഭര്‍ത്താവ് തങ്ങളുടെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെ അപ്സരയുടെ യഥാര്‍ത്ഥ മുഖമാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ വെളിപ്പെട്ടത്.

ഇപ്പോഴിതാ, അന്നത്തെ വീഡിയോയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ആദ്യ ഭര്‍ത്താവ് കണ്ണന്‍. അപ്സര തന്റെ ജീവിതം നശിപ്പിച്ചതു കൂടാതെ, തന്റെ ജോലിയും നഷ്ടപ്പെടുത്തിയെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ അതു സത്യമല്ലെന്നും അപ്സര അങ്ങനെ ചെയ്തിട്ടില്ലെന്നുമാണ് കണ്ണന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അതിന്റെ പേരില്‍ അവളെയാരും കുറ്റം പറയരുതേ എന്നാണ് കണ്ണന്റെ ഇപ്പോഴത്തെ അപേക്ഷ. ബാക്കി താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. ഇക്കാര്യത്തില്‍ മാത്രം ചെറിയൊരു തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നും അതു ക്ലിയര്‍ ചെയ്യാനാണ് ഇപ്പോള്‍ വന്നത് എന്നുമാണ് കണ്ണന്‍ വ്യക്തമാക്കിയത്.

ടെലിവിഷന്‍ പരിപാടികളുടെ കൊറിയഗ്രോഫറായി ജോലി ചെയ്യുകയാണ് കണ്ണന്‍ റോണ്‍ എന്ന അപ്‌സരയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അപ്‌സര പറഞ്ഞിരുന്നു. എല്ലാ കുടുംബത്തിലുമുള്ള പ്രശ്‌നങ്ങളെ ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നുള്ളു. പക്ഷേ ഞാന്‍ കാരണം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നെന്നും ഒടുവില്‍ രണ്ടാളും സന്തോഷത്തോടെ വേര്‍പിരിഞ്ഞതാണെന്നും അപ്‌സര പറഞ്ഞു. ശരിക്കും അങ്ങനെയല്ല. അവള്‍ എന്നെ ഉപേക്ഷിച്ച് പോയതാണ്. എന്നിട്ടും ഒരു പട്ടിയെ പോലെ ഞാന്‍ അവളുടെ പുറകേ പോയെങ്കിലും പരിഹസിക്കപ്പെടുകയാണ് ചെയ്തത്.

സത്യത്തില്‍ എന്റെ കൂടെ ജീവിക്കുമ്പോള്‍ അപ്‌സരയും ഇപ്പോഴത്തെ ഭര്‍ത്താവ് ആല്‍ബിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അത് ഞാന്‍ കൈയ്യോടെ പൊക്കി. അവളുടെ വീട്ടില്‍ നിന്നാണ് അത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നില്‍ പോലും അവള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അവളെത്തി. അങ്ങനെ അവള്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുകയും എനിക്കെതിരെ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. എല്ലായിടത്തും ഞാന്‍ പരിഹസിക്കപ്പെടുകയാണ് ചെയ്തത്.

എന്റെ ഭാഗത്ത് നിന്നും തെറ്റ് ഉണ്ടായിട്ടുണ്ട്. ഞാന്‍ പ്രതികരിച്ച രീതിയും ശരിയായിരുന്നില്ലെന്ന് കണ്ണന്‍ പറയുന്നു. കെട്ടിയെ പെണ്ണും ഇട്ടിട്ട് പോയി, തൊഴില്‍ മേഖലയില്‍ നിന്നും എനിക്ക് ചതിയാണ് ഉണ്ടായത്. ഇതോടെ മാനസികമായി ഞാന്‍ തകര്‍ന്നു. അടുത്തിടെ അപ്‌സര ഓരോ അഭിമുഖങ്ങളിലും എന്നെ പറ്റി പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെയാണ് ഇതിനൊരു വിശദീകരണം കൊടുക്കാമെന്ന് ഞാന്‍ ചിന്തിച്ചത്. അവള്‍ക്ക് അവളുടെ ജീവിതവുമായി പോയാല്‍ മതി. എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവള്‍ ശ്രമിച്ചത്. അതാണ് ഞാനിപ്പോള്‍ ഇങ്ങനൊരു വീഡിയോ ചെയ്തത് എന്നാണ് കണ്ണന്‍ നേരത്തെ പ്രതികരിച്ചത്.

Read more topics: # നടി അപ്‌സര
Apsara Ratnakaran story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES