മലയാള സിനിമ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയും ,അവതാരകയും,ഡിജെയും, റോഡിയേ ജോക്കിയും ഒക്കെയാണ് നന്ദിനി. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി ആരാധകരെ എങ്കിലേ എന്നോട് പറ എന്ന സെലിബ്രിറ്റി ചാറ്റ് ഷോയിലൂടെ സ്വന്തമാക്കിയ താരം. തന്റെ സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ താരം പങ്കുവെച്ച യോഗ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.എന്നാൽ ഇപ്പോള്‍ താത്കാലികമായിട്ടുള്ള അവധി ആങ്കറിങ്ങില്‍ നിന്നും അഭിനയത്തില്‍ നിന്നും എടുത്തിരിക്കുകയാണ് താരം. തന്റെ യോഗയോടുള്ള താത്പര്യത്തെ കുറിച്ച് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകാനായി തയ്യാറെടുക്കുന്ന താരം മനസ്സ് തുറന്നിരിക്കുകയാണ്.
തനിക്ക് മനാസികമായി കരുത്ത് പകരുന്ന ഒന്നാണ് യോഗ. യോഗയെക്കുറിച്ച് കൂടുതല്‍ വായിക്കുമ്പോഴും പഠിക്കുമ്പോഴും മനസ്സിലാകുന്ന പ്രധാന കാര്യം നമ്മുടെ ബോഡി എത്രയും ഫ്‌ളക്‌സിബിള്‍ ആകുന്നോ നമ്മുടെ മനസ്സും അത്രയും ഫ്‌ളക്‌സിബിള്‍ ആകും എന്നാണ്. വ്യക്തി ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ നിന്നു ഞാന്‍ അതിജീവിച്ചത് യോഗയിലൂടെയാണ്. ഞാനാകെ തകര്‍ന്നു പോയി. ഡിപ്രഷന്‍ ബാധിച്ചു. എന്റെ അവസ്ഥ കണ്ട് അമ്മയാണ് യോഗ ചെയ്യാന്‍ പറഞ്ഞത്. അമ്മ പണ്ടേ യോഗ ചെയ്യുന്നുണ്ടായിരുന്നു. എന്റെ നാട് യോഗ വില്ലേജ് എന്നാണ് അറിയപ്പെടുന്നതും. നാട്ടിലെ എല്ലാ വീട്ടിലും ഒരാളെങ്കിലും യോഗ ചെയ്യുന്നവരാണ്. യോഗ ചെയ്തു തുടങ്ങിയതോടെ ഞാന്‍ എന്റെ എല്ലാ മാനസിക പ്രതിസന്ധികളെയും അതിജീവിച്ചു. ശരീരം കൂടുതല്‍ ഹെല്‍ത്തിയായി. ഇപ്പോള്‍ ഞാന്‍ ഒരു യോഗ അഡിക്ടാണ്.
സത്യത്തില്‍ എന്റെ യോഗ ഫോട്ടോസ് കണ്ട് പേഴ്‌സണല്‍ പ്രൊഫൈലില്‍ വന്ന് ആരും നെഗറ്റീവ് കമന്റുകള്‍ ഇട്ടിട്ടില്ല. ചില ഓണ്‍ലൈന്‍ മീഡിയാസില്‍ ചിത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴാണ് അതിനു താഴെ ചിലര്‍ വളരെ മോശം കമന്റുകളുമായി എത്തിയത്. ആത്മാര്‍ത്ഥമായി പരിശീലിച്ചാണ് ഞാന്‍ യോഗ ചെയ്യുന്നത്. അതിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നതും. അതൊന്നും പരിഗണിക്കാതെയാണ് ഇത്രയും ഫേക്ക് ആയിട്ടുള്ള ഒരു യോഗ ഞാന്‍ കണ്ടിട്ടില്ല എന്നൊക്കെ ചിലരുടെ പരിഹാസം. എങ്ങനെയാണ് ഫേക്ക് ആയി യോഗ ചെയ്യുക എന്ന് എനിക്കു മനസ്സിലാകുന്നില്ല.