Latest News

അമ്മ സീരിയലിലെ പഴയ ചിന്നുവല്ല ഇത്; ഇന്ന് കോളേജ് ലക്‌ചററായ ഗൗരി കൃഷ്‌ണയുടെ വിശേഷങ്ങളിലൂടെ

Malayalilife
അമ്മ സീരിയലിലെ പഴയ ചിന്നുവല്ല ഇത്; ഇന്ന് കോളേജ് ലക്‌ചററായ ഗൗരി കൃഷ്‌ണയുടെ വിശേഷങ്ങളിലൂടെ

മിനിസ്‌ക്രീനിൽ 'അമ്മ എന്ന പരമ്പരയിൽ  ചിന്നുവായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഗൗരി കൃഷ്‌ണ എന്ന കൃഷ്‌ണ ഗായത്രി.  ചിന്നു എന്ന കഥാപാത്രമായി ഗൗരി എത്തിയതിന് പിന്നാലെ  മിനിസ്‌ക്രീനിൽ ഒന്നും കാണാത്ത  താരം  ഇപ്പോൾ എവിടെ എന്ന  ചോദ്യമായിരുന്നു ആരാധകരിൽ നിന്ന് ഉയർന്നിരുന്നത്. പത്തനംതിട്ട സ്വദേശികളായ രാധാകൃഷ്ണൻ നായരുടെയും ബീനയുടെയും ഏകമകലാണ്  ഗൗരി കൃഷ്നയെന്ന കൃഷണ ഗായത്രി. പഠിച്ചതും  വളർന്നതുമെല്ലാം  തിരുവനന്തപുരത്തായിരുന്നു.  കലാരംഗത്ത് ചെറുപ്പം മുതൽ അഭിനയത്തോടും നൃത്തത്തോടും താത്പര്യമുണ്ടായിരുന്ന ഗൗരി സജീവമായിരുന്നു. യുവജനോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു ഈ കൊച്ചുകലാകാരി. നൃത്തം, മോണോ ആക്റ്റ്, പ്രസംഗം, നാടകം തുടങ്ങിയവയിൽ എല്ലാം തന്നെ മികവ് പുലർത്തിയിരുന്നു.

 ആദ്യമായി ക്യാമറക്ക് മുൻപിലേക്ക് അമ്മയുടെ ഒരു സുഹൃത്തുവഴിയാണ് എത്തുന്നത്.  ടെലിഫിലിമിലേക്ക്
പി ചന്ദ്രകുമാർ വഴിയാണ് കടക്കുന്നത്.   അച്യുതം കേശവം, മനുഷ്യം എത്ര സുന്ദരമയ പദം എന്നീ രണ്ട് ടെലിഫിലിമുകളിൽ  അഭിനയിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു  കൈരളി ടിവിയിൽ കൊച്ചു വർത്തമാനം എന്ന ഷോയിൽ അവതാരകയായി ഗൗരി എത്തുന്നത്. തുടർന്നായിരുന്നു സംവിധായകൻ ടി എസ് സുരേഷ് ബാബു  വഴി അമ്മ സീരിയലിലേക്കുള്ള ഗൗരി എത്തുന്നത്.

 ഗൗരിയുടെ അഭിനയത്തിന്റെ കരിയറിൽ വഴിത്തിരിവായ കഥാപാത്രം അമ്മയിലെ ചിന്നു തന്നെയാണ്. .  അമ്മ  സീരിയലിലേക്ക് പ്ലസ് വൺ പ്ലസ് ടു കാലഘട്ടത്തിലായിരുന്നു എത്തിയിരുന്നത്. ആ പരമ്പരയിൽ  അഭിനയിച്ചു കൊണ്ടിരിക്കെഗൗരിയെ തേടി  ഗർഭ ശ്രീമാൻ എന്ന ചിത്രത്തിലേക്കും അഭിനയിക്കാൻ  ഉള്ള ഭാഗ്യം കിട്ടുന്നതും.

ജീവിതത്തിൽ ആവശ്യമായ വിദ്യാഭ്യാസം  വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. പത്താം ക്‌ളാസ്സിലും പ്ലസ് ടുവിലും ടോപ് മാർക്ക് ഉണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ അച്ഛനും അമ്മയ്ക്കും എന്നെ പഠിപ്പിക്കാൻ ആയിരുന്നു കൂടുതൽ താത്‌പര്യം. അങ്ങനെ അഭിനയത്തോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും അതിൽ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു. അങ്ങിനെ പഠിക്കാനായി ഞാൻ ബാംഗ്ലൂരിലേക്ക് എത്തി. എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകണംഎന്നത് ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് സാധിച്ചു എന്നുമാണ് ഗൗരി ഒരു മാധ്യമത്തിലൂടെ വ്യക്തമാക്കുന്നതും.

തുടർ വിദ്യാഭ്യാസം ബാംഗ്ലൂരിൽ ആയിരുന്നു ഗൗരി  കംപ്ലീറ്റ് ചെയ്യുന്നത്. പഠനം പൂർത്തിയാക്കുന്നതിനു മുൻപേ ബാംഗ്ളൂരിലെ  ഒരു കമ്പനിയിൽ ജോലിക്ക് താരം  കയറിയിരുന്നു. പിന്നീടുള്ള  ഉപരിപഠനത്തിനു ശേഷം  ഇപ്പോൾ കോളേജിൽ ലക്‌ചറർ ആയി ജോലി നോക്കുകയാണ് മലയാളികളുടെ പ്രിയ ചിന്നു. അമ്മയും അച്ഛനും ഗൗരിക്കൊപ്പം  ബാംഗ്ലൂരിൽ തന്നെയാണ്  സ്ഥിര താമസം ആക്കിയിരിക്കുന്നത്.

ലച്ചററായി ജോലിയൊക്കെ നോക്കുമ്പോഴും അഭിനയത്തോടുള്ള ഇഷ്ടം ഗൗരി മുറുകെ പിടിക്കുകയും ചെയ്തിരുന്നു. നല്ലൊരു റോൾ വന്നാൽ   ചെയ്യണം എന്ന  ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ചിന്നു.  അടുത്തിടെ താരം ചെയ്‌ത്‌ സിനിമയാണ് എന്റെ പ്രിയതമൻ. കൊറോണ കാരണം ആണ്  റിലീസ് മാറ്റി വച്ചിരിക്കുന്നത്. ഗൗരികൃഷ്ണ എന്നാണ് താരത്തെ എല്ലാവരും വിളിക്കുന്നത് എങ്കിലും  ശരിക്കുള്ള താരത്തിന്റെ  പേര് കൃഷ്ണഗായത്രി എന്നാണ്.


 

Read more topics: # Amma serial fame gowri krishna
Amma serial fame gowri krishna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക