നടൻ ആദിത്യൻ ജയനെതിരെ അമ്പിളി ദേവിയുടെ ഗാർഹിക പീഡന പരാതി; താരത്തിന്റെ അറസ്റ്റ് സ്റ്റേ ചെയ്തു

Malayalilife
topbanner
നടൻ ആദിത്യൻ ജയനെതിരെ  അമ്പിളി ദേവിയുടെ ഗാർഹിക പീഡന പരാതി; താരത്തിന്റെ  അറസ്റ്റ് സ്റ്റേ ചെയ്തു

ലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകരും സോഷ്യല്‍ മീഡിയയും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്. അടുത്തിടെയാണ് ഇരുവരുടെയും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പുറം ലോകം അറിയുന്നതും. ഇതേ തുടർന്ന് ആദിത്യൻ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടനും ഭർത്താവുമായ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്.  
 എന്നാൽ ഇപ്പോൾ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് ആദ്യത്യന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് നോട്ടീസ് അയക്കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് അമ്പിളി ദേവി ആദ്യത്തിന് എതിരെ പരാതി നൽകിയത്. സൈബര്‍ സെല്ലിനും, കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യവുമായി ആദിത്യന്‍ പരാതിയില്‍ അറസ്റ്റ് ഉണ്ടാകുമെന്നതിനാല്‍  ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് താത്കാലികമായി അറസ്റ്റ് സ്റ്റേ ചെയ്തത്.  സ്ത്രീധന പീഡനത്തിനും, വധ ഭീഷണിക്കും ചവറ പൊലീസ് ആദിത്യനെതിരെ ഇതിന് പുറമെ കേസെടുത്തിരുന്നു.

അടുത്തിടയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ തകർച്ച സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.  നിരവധി ആരോപണങ്ങൾ ആണ് ഇരുവരും പരസ്പരം ഉന്നയിക്കുകയും തെളിവുകൾ പുറത്തു വിടുകയും ചെയ്തിരുന്നു. ആദിത്യൻ തൊട്ടു പിന്നാലെ  കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതും വാർത്തയായിരുന്നു. 

Ambili Devis domestic violence complaint against actor Adityan Jayan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES