Latest News

അമ്മയുടെ ആഗ്രഹം സാധ്യമാക്കാൻ ഉള്ള പ്രയത്നത്തിൽ നടി സോനു സതീഷ്; അധികം വൈകാതെ അത് നേടി എടുക്കുമെന്ന് താരം

Malayalilife
അമ്മയുടെ ആഗ്രഹം  സാധ്യമാക്കാൻ ഉള്ള പ്രയത്നത്തിൽ നടി സോനു സതീഷ്;  അധികം വൈകാതെ അത് നേടി എടുക്കുമെന്ന് താരം

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ ഏറെ പരിചിതയായ നടിയാണ് സോനു സതീഷ്.  വാൽക്കണ്ണാടി എന്ന ടെലിവിഷൻ പരമ്പര അവതരിപ്പിക്കാനായി എത്തിയ താരമാണ് പിന്നീട് അഭിനയ ലോകത്തേക്ക് ചുവട് വച്ചത്.  സോനുവിനെ പ്രേക്ഷകരുടെ ഇടയിൽ സ്ത്രീധനത്തിലെ വേണി എന്ന വില്ലത്തിയുടെ വേഷം ശ്രദ്ധേയയാക്കി.  സോനു വിവാഹിതയാകുന്നത് ഭാര്യ സീരിയലിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ്. സോനുവിന്റെ വിവാഹം 2017 ഓഗസ്റ്റ് 31നു ഗുരുവായൂരിൽ വച്ചായിരുന്നു. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരിൽ ഐടി എൻജിനീയറുമായ അജയ് ആണ് സോനുവിന്റെ ഭർത്താവ്.

 എന്നാൽ ഇപ്പോൾ തന്റെ വലിയൊരു ആഗ്രഹത്തെകുറിച്ചു തുറന്ന്  പറയുകയാണ് സോനു. പഠിക്കാൻ വലിയ ആഗ്രഹം ആണ് തനിക്കെന്നും, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും സോനു പറയുന്നു. അമ്മ ഡോക്ടർ ആയിരുന്നു. എന്നെയും ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ തനിക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയില്ല. ഇപ്പോൾ ഡബിൾ പിജിയുണ്ട്. ഇനി അധികം വൈകാതെ ഡോക്ട്രേറ്റ് നേടി അമ്മയുടെ ആഗ്രഹം പോലെ ഡോ . സോനു സതീഷ് ആകണം എന്നാണ് ആഗ്രഹം എന്നും സോനു വ്യക്തമാക്കി.

സോനുവിന്റെ രണ്ടാമത്തെ സീരിയൽ ഭാര്യയിൽ  അഭിനിച്ചു വരുകെയായിരുന്നു  രണ്ടാം വിവാഹം. ഇരുവരും തമ്മിൽ സോനു ബാംഗ്ലൂരിൽ പഠിക്കുമ്പോൾ  അടുപ്പത്തിൽ ആകുകയായിരുന്നു. തുടർന്ന്  വിവാഹാലോചനുയുമായി അജയ്യുടെ അമ്മ എത്തുകയും വീട്ടുകാർ തന്നെ വിവാഹം നിശ്ചയിക്കുകയുമായിരുന്നു.  ആന്ധ്രാ പ്രദേശിലാണ് പാരമ്പര്യ ചടങ്ങുകളോടെ ഇരുവരുടെയും മോതിരമിടൽ നടന്നത്. തുടർന്ന് ആഗസ്റ്റിൽ ഇരുവരും വിവാഹിതരായി.

Actress sonu satheesh share her wishes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക