മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. നിരവധി പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയാണ് താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇന്ന് നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. മൃദുലയുടെ കഴുത്തില്‍ മിന്നു കെട്ടുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയാണ്. വിവാഹ നിശ്ചയം ഇന്ന് തിരുവനന്തപുരത്ത് ആയിരുന്നു നടന്നിരുന്നത്. വളരെ ലളിതമായിട്ടായിരുന്നും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.
2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍. ഏക സഹോദരി പാര്‍വ്വതി. യുവയുടെ അമ്മ സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ്. സീരിയല്‍ മേഖലയിലെ താരവിവഹം കൂടിയാണ് ഇത്. എന്നാൽ ഇതിനെ ഒരിക്കലും ഒരു പ്രണയ വിവാഹമായി ചിത്രീകരിക്കാൻ സാധിക്കില്ല. യുവയുടേയും മൃദുലയുടേയും ഒരു കോമണ്‍ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാര്‍ക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.
മാജിക്കും മെന്റലിസവുമാണ് അഭിനയമല്ലാതെ യുവയുടെ ഇഷ്ടമേഖലകള്‍. മൃദുലയ്ക്ക് നൃത്തവും. മൃദുല malayali ശ്രദ്ധേയയാവുന്നത് മഴവില്‍ മനോരമയില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണതുളസി യിലൂടെയാണ്. 2021ല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.