Latest News

എനിക്ക് ഡസ്റ്റ് അലര്‍ജിയാണ് മോളേ എന്ന് വിദ്യാമ്മ എപ്പോഴും പറയുമായിരുന്നു; ശ്രീവിദ്യയ്‌ക്കൊപ്പം അഭിനയിച്ച ഓർമ്മകൾ പങ്കുവച്ച് മീര കൃഷ്ണ

Malayalilife
എനിക്ക് ഡസ്റ്റ് അലര്‍ജിയാണ് മോളേ എന്ന് വിദ്യാമ്മ എപ്പോഴും പറയുമായിരുന്നു; ശ്രീവിദ്യയ്‌ക്കൊപ്പം അഭിനയിച്ച ഓർമ്മകൾ പങ്കുവച്ച് മീര കൃഷ്ണ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മീര കൃഷ്ണ. വ്യത്യസ്തമായ പരമ്പരകളിലൂടെ  പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അതോടൊപ്പം താനാണ് സിനിമയിൽ നിന്ന് അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നടി ശ്രീവിദ്യയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ ഓരോന്നായി തുറന്ന് പറയുകയാണ്. 

ശ്രീവിദ്യാമ്മ അവസാന കാലത്ത് ചെയ്ത സീരിയലുകളിലൊന്നായിരുന്നു സ്ത്രീഹൃദയം. അവശതയുണ്ടായിരുന്നു അവര്‍ക്ക്. നടി രാധയുടെ വീട്ടിലായിരുന്നു ഷൂട്ടിങ്. എന്റെ അമ്മയായിട്ടാണ് വിദ്യാമ്മ അഭിനയിക്കുന്നത്. ഇന്റിമേറ്റ് സീനുകള്‍ ധാരളമുണ്ടായിരുന്നു. വീടിന്റെ മുകളില്‍ ഒരു പ്രത്യേക മുറിയിലാണ് വിദ്യാമ്മയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഫുഡ് അവരുടെ വീട്ടില്‍ നിന്നാ കൊണ്ടുവരിക. ഷൂട്ടിങ് തീരുമ്പോള്‍ മാത്രമാണ് താഴേക്ക് ഇറങ്ങിവരിക. ശ്വാസം വലിക്കുമ്പോള്‍ വല്ലാത്ത സ്‌ട്രെസ്സും സ്‌ട്രെയിനും വിദ്യാമ്മ അനുഭവിച്ചിരുന്നു.

എനിക്ക് ഡസ്റ്റ് അലര്‍ജിയാണ് മോളേ എന്ന് വിദ്യാമ്മ എപ്പോഴും പറയുമായിരുന്നു. ഇന്ന രോഗമാണ് എന്ന് വിദ്യാമ്മ പറഞ്ഞിരുന്നെങ്കിലും തീരെ സുഖമില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ജഗതിച്ചേട്ടനൊപ്പം ദേവീ മഹാത്മ്യത്തില്‍ ഒരു സീനില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും ഭാഗ്യമാണ്. എന്റെ മൂന്നാമത്തെ സീരിയല്‍ 'കൂടും തേടി 'തിലകന്‍ ചേട്ടന്റെ കൂടെയായിരുന്നു. സ്‌ക്രിപ്റ്റ് ഒരു തവണ വായിച്ചു നോക്കിയതിനു ശേഷം തന്റേതായ ശൈലിയില്‍ പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇന്ന രീതിയില്‍ അഭിനയിച്ചാല്‍ അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താം എന്നെല്ലാം എനിക്ക് പറഞ്ഞു തരുമായിരുന്നു.

Actress meera krishna words about sreevidhya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക