Latest News

അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്;എന്ത് തന്നെയാണെങ്കിലും അതിന് ഒരു മാന്യതയും മര്യാദ​യും വേണമെന്ന് എനിക്ക് തോന്നുന്നു; തുറന്നടിച്ച് ലക്ഷ്മിപ്രിയ

Malayalilife
 അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്;എന്ത് തന്നെയാണെങ്കിലും അതിന് ഒരു മാന്യതയും മര്യാദ​യും വേണമെന്ന് എനിക്ക് തോന്നുന്നു; തുറന്നടിച്ച് ലക്ഷ്മിപ്രിയ

ടി ലക്ഷ്മിപ്രിയയെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്.  അടുത്തിടെയാണ് താരം നൂറ് ദിവസത്തെ ബി​ഗ് ബോസ് ജീവിതം അവസാനിപ്പിച്ച്‌  വീട്ടിലെത്തിയത്.  നാലാം സ്ഥാനമാണ് ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നേടിയത്. എന്നാൽ ഈ സീസണിൽ ഏറ്റവും കൂടുതൽ‌ തവണ എവിക്ഷനിൽ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരിക്കും. അതേസമയം  ലക്ഷ്മിപ്രിയ നിമിഷയോട് വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ വാക്കുകൾശ്രദ്ധ നേടിയിരുന്നു. എന്നാൽ  ഇപ്പോൾ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ലക്ഷ്മിപ്രിയ നിമിഷയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

ആദ്യ കാലങ്ങളിൽ ആ ബി​ഗ് ബോസ് ഹൗസിനുള്ളിൽ‌ ഞാൻ അനുഭവിച്ച ഒറ്റപ്പെടലും ഹരാസ്മെന്റും എത്രത്തോളമായിരുന്നുവെന്ന് ബി​ഗ് ബോസ് കണ്ട എല്ലാ പ്രേക്ഷകർക്കും അറിയാം. ആ സമയത്ത് എന്നെ സമാധാനിപ്പിക്കാൻ റോബിൻ മാത്രമെ ഉണ്ടായിരുന്നുള്ളു.‘ചേച്ചി തളർന്നിരിക്കുന്നത്…. സ്ട്രോങായി നിൽക്കണമെന്നൊക്കെ അവൻ നിരന്തരം പറയുമായിരുന്നു. എനിക്ക് പലപ്പോഴും ശക്തി പകർന്നിട്ടുള്ളത് റോബിനാണ്. അവനെ എനിക്കെന്റെ വലംകൈപ്പോലെ വിശ്വാസമാണ്. അവന് എന്നെ നന്നായി മനസിലാക്കും.’

ഞങ്ങൾ അടിയുണ്ടാക്കിയാലും അവൻ എന്നെ ഒറ്റപ്പെടാൻ സമ്മതിക്കില്ല. അതുപോലെതന്നെ അഭിപ്രായ വ്യത്യസ വിഭാ​ഗത്തിൽ‌പ്പെടുന്നത് തന്നെയാണ് ഒരുവന്റെ വസ്ത്രധാരണം.’ അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് ഞാൻ അം​ഗീകരിക്കുകയും ചെയ്യുന്നു. പക്ഷെ എന്ത് തന്നെയാണെങ്കിലും അതിന് ഒരു മാന്യതയും മര്യാദ​യും വേണമെന്ന് എനിക്ക് തോന്നുന്നു. നിമിഷപോയി ഉടനെ തന്നെ തുണിയുടുക്കുമെന്ന പ്രതീക്ഷയിലുമല്ല ഞാൻ ആ ഡയലോ​ഗ് പറഞ്ഞത്.


 

Actress leksmi priya words about nimisha dressing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കന്നഡ ബിഗ് ബോസിന്റെ സെറ്റിന് പൂട്ടിട്ട് സര്‍ക്കാര്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ കന്നഡ പതിപ്പ് ചിത്രീകരിക്കുന്ന ജോളിവുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പരിസ്ഥിതിമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കന്നഡ ബിഗ് ബോസിന്റെ 12-ാം സീസണ്‍ ആണിത്. കന്നഡ താരം കിച്ച സുദീപ് ആണ് കന്നഡ ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്. ഷോ നിര്‍ത്തിവെച്ചതോടെ സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 700-ല്‍ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് കോടിയിലേറെ ചെലവഴിച്ചാണ് ഈ ബിഗ് ബോസിന്റെ സെറ്റ് നിര്‍മിച്ചത്. നിയമലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടും അണിയറപ്രവര്‍ത്തകര്‍ ഷോ തുടര്‍ന്നെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ബെംഗളൂരുവില്‍ പറഞ്ഞു. അതേസമയം, ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സ്റ്റുഡിയോക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.