ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സ്‌ക്രീനിന്റെ പകുതി സമര്‍പ്പിച്ച് 'പ്രൈവറ്റ്'; ആദ്യ ഗാനം പുറത്തു

Malayalilife
 ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സ്‌ക്രീനിന്റെ പകുതി സമര്‍പ്പിച്ച് 'പ്രൈവറ്റ്'; ആദ്യ ഗാനം പുറത്തു

ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സ്‌ക്രീനിന്റെ പകുതി സമര്‍പ്പിച്ച് ''പ്രൈവറ്റ് ' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി.ഗാസയില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ട് പ്രൈവറ്റ് സിനിമയുടെ 'എലോണ്‍' എന്ന പേരിലുള്ള 'ഫസ്റ്റ് സിംഗിള്‍' പ്രേക്ഷകരുടെ മുന്നിലെത്തി.ടൈറ്റില്‍ കാര്‍ഡിന്റെ ഫ്രെയിമില്‍ പലസ്തീന്‍ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്.

കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യവും ഇന്ദ്രന്‍സും മീനാക്ഷി അനൂപും പ്രധാനവേഷത്തിലെത്തുന്ന പ്രൈവറ്റിന്റെ 'ഫസ്റ്റ് സിംഗിളി'ല്‍ അണിയറക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. സരിഗമയാണ് ഗാനം പുറത്തിറക്കിയത്.ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്,അന്നു ആന്റണി
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന'പ്രൈവറ്റ് 'ഒക്ടോബര്‍ പത്തിന് പ്രദര്‍ശനത്തിനെത്തുന്നു.

'ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്' എന്ന ടാഗ്ലൈനില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീര്‍ നിര്‍മ്മിക്കുന്നു.നവാഗതനായ അശ്വിന്‍ സത്യ സംഗീതവും പശ്ചാത്തല സംഗീതവുംനിര്‍വ്വഹിക്കുന്നു.ഛായാഗ്രഹണം-ഫൈസല്‍ അലി,
ലൈന്‍ പ്രൊഡ്യൂസര്‍-തജു സജീദ്,എഡിറ്റര്‍- ജയകൃഷ്ണന്‍, വസ്ത്രാലങ്കാരം-സരിത സുഗീത്,മേക്കപ്പ്-ജയന്‍ പൂങ്കുളം, ആര്‍ട്ട്-മുരളി ബേപ്പൂര്‍,പ്രൊഡക്ഷന്‍ ഡിസൈന്‍-സുരേഷ് ഭാസ്‌കര്‍,സൗണ്ട് ഡിസൈന്‍-അജയന്‍ അടാട്ട്,സൗണ്ട് മിക്‌സിംഗ്-പ്രമോദ് തോമസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍ സ്റ്റില്‍സ്-അജി കൊളോണിയ,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # പ്രൈവറ്റ്
Alone Lyrical Private Indrans Meenakshi Anoop

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES