Latest News

'കുഞ്ഞ് പേര് കേട്ടുകാണില്ലേയെന്ന് സംശയം'; മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി ആതിര മാധവ്

Malayalilife
'കുഞ്ഞ് പേര് കേട്ടുകാണില്ലേയെന്ന് സംശയം'; മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി ആതിര മാധവ്

2020 ജനുവരി 27 ന് ആരംഭിച്ച കുടുംബവിളക്ക് എന്ന പരമ്പര റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ്. സംഭവ ബഹുലമായ കഥാഗതിയിലൂടെയാണ് കുടുംബ വിളക്ക് സഞ്ചരിക്കുന്നത്. ആരധകർ നിരവധിയാണ് ഈ പരമ്പരയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.  നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. കുടുംബ വിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് അതിര മാധവ്. സീരിയലിൽ സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ആദ്യം വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പാവം മരുമകളായി മാറുകയായിരുന്നു. എന്നാൽ ഇടക്ക് വച്ച് താരം പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ മകന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

 മകന് വേണ്ടി ആഘോഷമായാണ് ആതിരയും ഭർത്താവ് രാജീവും കുടുംബവും നൂലുകെട്ടും പേരിടൽ ചടങ്ങും നടത്തിയത്. മകന് ആതിരയും കുടുംബവും റേ രാജീവ് എന്നാണ്  നൽകിയിരിക്കുന്ന പേര്.  താരത്തിന്റെ ആരാധകർ സിംപിളും വ്യത്യസ്തവുമായ പേരാണ് കുഞ്ഞിന്റേത് എന്നാണ് കുറിച്ചത്. ആതിരയുടയും ഭർത്താവിന്റേയും  പേരി വിളിച്ച ശേഷം കുഞ്ഞ് പേര് കേട്ടുകാണില്ലേയെന്ന് പരസ്പരം സംശയം ചോദിക്കുന്ന രം​ഗങ്ങളും പ്രേക്ഷകരിൽ ചിരിയുണർത്തി.  ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം വളൈകാപ്പ്, ബേബി ഷവർ എന്നിവയും ആഘോഷമായി ആതിര ആഘോഷിച്ചിരുന്നു. സിനിമ-സീരിയൽ താരം ഡയാനയും ആതിരയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

 ഭര്‍ത്താവ് രാജീവിനൊപ്പം ഹണിമൂണ്‍ യാത്രകള്‍ നടത്തിയ ആതിരയുടെ ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു. സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ നടിയെ അറിയപ്പെടുന്നത് അനന്യ എന്ന പേരിലൂടെയാണ്. സീരിയലില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നെങ്കിലും കുടുംബ വിളക്കിലേക്ക് തേടി വന്ന അവസരം വേണ്ടെന്ന് വെച്ചില്ലെന്ന് ആതിര മുന്‍പ് പറഞ്ഞിരുന്നു. ഒരു തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് എന്നിലേക്ക് തന്നെ ആ കഥാപാത്രം എത്തിയപ്പോള്‍ ഏറ്റെടുക്കാം, വിട്ടു കളയേണ്ടന്ന് തോന്നുകയായിരുന്നു. അങ്ങനെയാണ് കുടുംബവിളക്കിലേക്ക് എത്തുന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. ആ സീരിയൽ തന്നെയാണ് നടിയെ മാറ്റിമറിച്ചതെന്നും നടി വിശ്വസിക്കുന്നു.

Actress athira madhav baby naming ceremony

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES