മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ബാലതാരമായാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. സോഷ്യൽ മീഡിയ വഴി വിവാഹചിത്രങ്ങൾ വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്ന പേരിലാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു
അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
ഗർഭിണിയായി ആദ്യത്തെ നാല് മാസം വരെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഭക്ഷണമൊന്നും ശരിയായി കഴിക്കാൻ പറ്റിയില്ല. എപ്പോഴും മനംപുരട്ടലും ഛർദ്ദിയും. വിഷ്ണുവേട്ടന്റെ വീട്ടിൽ നോൺവെജാണ്. ആ സമയത്ത് എനിക്ക് ഭക്ഷണത്തിന്റ മണം വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഞാൻ വീട്ടിലേക്ക് പോയി’.
നാല് മാസത്തിന് ശേഷം ഈ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. പിന്നീടാണ് ആവശ്യത്തിന് ഭക്ഷണം കഴിക്കാനൊക്കെ തുടങ്ങിയത്. പലരും പറഞ്ഞ് കേട്ടിട്ടുണ്ട് പച്ചമാങ്ങ, മസാല ദോശയൊക്കൊ ഗർഭിണി ആവുമ്പോൾ കഴിക്കാൻ തോന്നുമെന്ന്. എന്നാൽ ഞാൻ ഗർഭിണിയായി ഇതുവരെ മസാലദോശ കഴിച്ചിട്ടില്ല. എനിക്ക് കഴിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. അതുപോലെ ആദ്യമൊക്കെ പുളി കഴിക്കാൻ തോന്നിയിരുന്നു’.
ഞാൻ ഇപ്പോൾ എന്ത് പറഞ്ഞാലും സോഷ്യൽ മീഡിയയിൽ മോശം കമന്റുകളാണ്. അതു പോലെ തന്നെ സപ്പോർട്ട് ചെയ്യുന്നവരും നല്ല അഭിപ്രായം പറയുന്നവരും ഏറെയുണ്ട്. ഒരു അഭിമുഖത്തിൽ അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞത് ഇല്ല എന്നാണ്. കാരണം അപ്പോൾ എനിക്ക് അമ്മയെ അന്ന് മിസ് ചെയ്യുന്നുണ്ടായിരുന്നില്ല
‘അമ്മയോട് സ്‌നേഹമുണ്ടോ എന്നാണ് ചോദിച്ചിരുന്നതെങ്കിൽ ഞാൻ ഉറപ്പായും പറയും സ്‌നേഹമാണെന്ന്. നമ്മൾ പറയുന്നത് മുഴുവനായി ആരും കേൾക്കില്ല, അവർക്ക് താൽപ്പര്യമുള്ളത് മാത്രം കേട്ട് വെറുതെ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. തുടക്കത്തിലെ തന്നെ അമ്മ കയ്യോടെ പിടിച്ചു. അമ്മയ്ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോൾ ഉള്ളകാര്യം തുറന്നുപറഞ്ഞു. അതോടെ അമ്മ ഫോൺ വാങ്ങിവെച്ചു. അമ്മ എന്നോട് ഒരുപാട് വഴക്കിട്ടു. എന്നോട് മിണ്ടാതെയും ഭക്ഷണം കഴിക്കാതെയും നടന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞാൻ അമ്മയോട് കല്യാണക്കാര്യം പറഞ്ഞു. അമ്മ സമ്മതിക്കില്ല വേണമെങ്കിൽ നീ ഇറങ്ങിപ്പൊക്കോ എന്ന് പറഞ്ഞു’.
‘എന്റെ കുടുംബത്തിലെ എല്ലാവരോടും പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിപ്പോയത്. ഞാൻ പോയെങ്കിലും എനിക്ക് അമ്മയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. അമ്മയ്ക്കും അങ്ങനെ ഉള്ളതായാണ് എനിക്കും തോന്നിയത്. പക്ഷേ അമ്മയുടെ ദേഷ്യം അതിനൊന്നും സമ്മതിച്ചില്ല. കല്യാണം കഴിഞ്ഞ് അമ്മയുടെ പിറന്നാളിന് വീട്ടിൽ വന്നെങ്കിലും എന്നെ വീട്ടിലേക്ക് കയറ്റിയില്ല’. ‘ഒരുപാട് ദേഷ്യപ്പെട്ട ശേഷം എന്നെ ഇറക്കിവിട്ടു. അമ്മക്ക് അത്രയും ദേഷ്യമുള്ളപ്പോൾ എനിക്കും ദേഷ്യമുണ്ടാവില്ലേ. അമ്മയുടെ മകളല്ലേ ഞാനും. പിന്നെ ഗർഭിണിയായപ്പോഴാണ് എന്നെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് വരുന്നത്. ഗർഭിണിയായ സമയത്ത് ബ്രാഹ്മിൺ ഭക്ഷണം കഴിക്കാനായിരുന്നു എനിക്കിഷ്ടം. ഞാൻ അതൊക്കെ അമ്മയെ വിളിച്ച് പറഞ്ഞു. അത് കേട്ടതോടെ അമ്മ എന്നെ വിളിക്കാൻ വരികയായിരുന്നു. ഇപ്പോൾ ഞങ്ങൾ സന്തോഷമായിട്ട് കഴിയുകയാണ്’,