Latest News

കയറുമ്പോള്‍ പോപ്കോണ്‍ എല്ലാം വാങ്ങിച്ചിട്ടു കയറിക്കോളൂ; കാരണം ഇന്റര്‍വെല്ലിന് പോയി വാങ്ങാമെന്നു വിചാരിച്ചാല്‍ നമ്മള്‍ ഞെട്ടലുകൊണ്ട് എണീക്കില്ല; പ്രീസ്റ്റിനെ കുറിച്ച് പറഞ്ഞ് അശ്വതി

Malayalilife
കയറുമ്പോള്‍ പോപ്കോണ്‍ എല്ലാം വാങ്ങിച്ചിട്ടു കയറിക്കോളൂ; കാരണം ഇന്റര്‍വെല്ലിന് പോയി വാങ്ങാമെന്നു വിചാരിച്ചാല്‍ നമ്മള്‍ ഞെട്ടലുകൊണ്ട് എണീക്കില്ല;  പ്രീസ്റ്റിനെ കുറിച്ച് പറഞ്ഞ്  അശ്വതി

ല്‍ഫോന്‍സാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അശ്വതി. തുടർന്ന് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ പ്രീസ്റ്റ് കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്  താരം. 

നാളുകള്‍ക്കു ശേഷം ഒരു സിനിമ തിയേറ്ററില്‍ പോയി കണ്ടു. എന്റെ ഓര്‍മ ശരിയാണെങ്കില്‍, അവസാനം കണ്ടത് ലൂസിഫര്‍ ആണ്.രാത്രി 10:45നുള്ള ഷോയ്ക്കു പോകാമെന്നു പെട്ടന്ന് ആണ് തീരുമാനം എടുത്തത്. കോവിഡ് പ്രോട്ടോകോള്‍സ് പാലിച്ചു കൊണ്ട് ആണ് സീറ്റിംഗ്‌സ് എല്ലാം. ഒരു കൊലപാതക കേസ് അന്വേഷിച്ചുകൊണ്ട് തുടങ്ങുന്നു ' ദി പ്രീസ്റ്റ്;..

പിന്നെ നമ്മളെ ആ സിനിമ കൊണ്ടു പോകുന്ന വഴികള്‍, ഇന്‍ട്രെസ്റ്റിങ് ആണ് ഓരോ സീന്‍സും. സ്റ്റോറി ഒരല്‍പ്പം പ്രെഡിക്റ്റബിള്‍ ആണെന്ന് തോന്നുമെങ്കിലും ഗംഭീര മേക്കിങ് ആണ്. അമേയ എന്ന കഥാപാത്രം ചെയ്ത ആ മോളുടെ പെര്‍ഫോമന്‍സ് അമ്പോ അതിഗംഭീരം. ചിരിച്ചു കൊണ്ട് കരയുന്ന ആ കുട്ടിയുടെ പെര്‍ഫോമന്‍സ് ഓഹ് സൂപ്പറാണ്. ഫാദര്‍ കാര്‍മന്‍ ബെന്‍ഡിക്ട് (മമ്മൂട്ടി), സൂസന്‍ (മഞ്ജു വാര്യര്‍), ജെസ്സി (നിഖില)എല്ലാവരും ഗംഭീരമാക്കി.

കയറുമ്പോള്‍ പോപ്കോണ്‍ എല്ലാം വാങ്ങിച്ചിട്ടു കയറിക്കോളൂ. കാരണം ഇന്റര്‍വെല്ലിന് പോയി വാങ്ങാമെന്നു വിചാരിച്ചാല്‍ നമ്മള്‍ ഞെട്ടലുകൊണ്ട് എണീക്കില്ല. അതുകൊണ്ടാണ്. തിയേറ്ററില്‍ തന്നെ പോയി കാണണം. എന്നാലേ ശരിക്കും ആസ്വദിക്കാന്‍ കഴിയുകയുള്ളു. കഥയെ കുറിച്ച് ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ മുഴോനും പറഞ്ഞുപോകും അതോണ്ട് ഞാന്‍ പറയുന്നില്ല. ദി പ്രീസ്റ്റ് നിങ്ങളെ നിരാശരാക്കില്ല... എന്നുമാണ് അശ്വതി പറഞ്ഞിരിക്കുന്നത്.

Actress Aswathy note about priest movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക