Latest News

ജയിച്ചാലും തോറ്റാലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയി തന്നെ തുടരുംൽ അഭിനയവും കൂടെ കൊണ്ടുപോകും: വിവേക് ഗോപൻ

Malayalilife
ജയിച്ചാലും തോറ്റാലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയി തന്നെ തുടരുംൽ  അഭിനയവും കൂടെ കൊണ്ടുപോകും: വിവേക് ഗോപൻ

രസ്പരം എന്ന സീരിയലിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് വിവേക് ഗോപന്‍. തുടർന്ന് ചില പരസ്യ ചിത്രങ്ങളിലും സിനിമയിലും മുഖം കാണിക്കാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. കാർത്തിക ദീപം എന്ന പാരമ്പരയിലൂടെയാണ് താരം വീണ്ടും അഭിനയ മേഖലയിൽ തുടരുന്നത്. എന്നാൽ ഇപ്പോൾ വിവേക് ഗോപന്‍ ബിജെപി അംഗത്വം എടുത്തതിന്റെ വിവരം ആണ് പുറത്ത് വരുന്നത്. കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തില്‍  നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന്  ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് താരം. 
എന്നാൽ ഇപ്പോൾ  അഭിനയവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം എന്ന്  ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ  പറയുകയാണ് വിവേക് ഗോപന്‍.

സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോഴാണ് തന്നെ ചവറയില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചെന്ന് അറിയുന്നത്. ആ സമയത്ത് താന്‍ ഷൂട്ടിലായിരുന്നു. ഒരു ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം ലഭിക്കുന്നത് തീര്‍ച്ചയായും സന്തോഷം നല്‍കുന്ന കാര്യമാണ്. ജയിച്ചാലും തോറ്റാലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയി തന്നെ തുടരും, അഭിനയവും കൂടെ കൊണ്ടുപോകും. ഷൂട്ടിംഗ് ദിവസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നിന്നാണ് മണ്ഡലത്തിലേക്ക് എത്തിയത്. വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം.

ചവറയിലെ ജനങ്ങള്‍ക്ക് ശരിയായ വികസനം എന്താണെന്ന് കാണിച്ചു കൊടുക്കാനുള്ള അവസരമാണിത് എന്നാണ് വിവേക് ഗോപന്‍ പറയുന്നത്.പരസ്പരം എന്ന സീരിയയിലൂടെയാണ്  സിനിമസീരിയല്‍ രംഗത്ത് സജീവമായ വിവേക് ഗോപന്‍ ശ്രദ്ധേയനായത്. താരം ഇപ്പോള്‍ കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

Actor vivek gopan words about politics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക