മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും; ഇനി നീ ഉറങ്ങിക്കോ ഫിറോസെ; അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല; കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി

Malayalilife
topbanner
മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും; ഇനി നീ ഉറങ്ങിക്കോ ഫിറോസെ; അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല; കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതയായ ആക്ടിവിസ്റ്റും സ്വതന്ത്രചിന്തകയുമാണ് ജസ്ല മാടശ്ശേരി. തന്റെതായ നിലപാടുകൾ തുറന്ന് പറയാൻ മടികാട്ടാത്ത ജസ്ല  ഇപ്പോൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ൽ നിന്ന് മത്സരിച്ച ഫിറോസ് കുന്നം പറമ്പിലിനെതിരെ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  ഇനി നീ ഉറങ്ങിക്കോ ഫിറോസെ. ഉറക്കം വരില്ലെന്നറിയാം. എന്നാലും കിടന്ന് നോക്ക്. അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല. ഇന്‍സള്‍ട്. അത് വല്ലാത്തൊരു പിടച്ചിലാണ്. നീയും അറിയ് എന്നുമായിരുന്നു ജസ്‌ല കുറിപ്പിലൂടെ പങ്കുവച്ചത്.

ജസ്ല മാടശേരിയുടെ കുറിപ്പ്, 

മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും. ഇനി നീ ഉറങ്ങിക്കോ ഫിറോസെ. ഉറക്കം വരില്ലെന്നറിയാം. എന്നാലും കിടന്ന് നോക്ക്. അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല. ഇന്‍സള്‍ട്. അത് വല്ലാത്തൊരു പിടച്ചിലാണ്. നീയും അറിയ്.

നീയും നിന്റെ കൂട്ടാളികളും കടന്നക്രമിച്ചപ്പോള്‍. ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു. എന്നെ വിമര്‍ശിച്ചവള്‍ വേശ്യയാണ്. എത്ര ലാഖവത്തോടെയാണ്…നീ എന്റെ തൊഴില്‍ മാറ്റിയത്. കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്. കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍. യൂറ്റിയൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍. മറക്കുമോ ജീവനുളള കാലം.

 

മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും... ഇനി നീ ഉറങ്ങിക്കോ ഫിറോസെ... ഉറക്കം...

Posted by Jazla Madasseri on Sunday, May 2, 2021

 

Activist jasla madasseri note against firoz kunnamparambil

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES