കുറച്ച് ദിവസങ്ങളായി ഉപ്പുംമുളകിനെക്കുറിച്ചുളള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകുന്നത്. പ്രേക്ഷകര്‍ ഏറ്റെടുത്ത പരിപാടിയുടെ ചര്‍ച്ചകള്‍ നടന്നത് ഫാന്‍സ് പേജിലൂടെ ആയിരുന്നു. പരമ്പര നിര്‍ത്തിയോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇതിനെക്കുറിച്ച് പ്രതികരിച്ച് ശ്രീകണ്ഠന്‍ നായര്‍ എത്തിയിരുന്നു. 24 ന്യൂസിന്റെ മോണിങ് ഷോയ്ക്കിടയിലായിരുന്നു അദ്ദേഹം ഉപ്പും മുളകിനെക്കുറിച്ച് പ്രതികരിച്ചത്. ചാനലിന്റെ പ്രസ്റ്റേജ്യസ് പരിപാടിയാണ് ഉപ്പും മുളകുമെന്നും, അടുത്തൊന്നും അത് നിര്‍ത്തില്ലെന്നുമായിരുന്നു മുന്‍പ് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്. ഇതേക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്.
ഇത്തവണത്തെ വിശദീകരണത്തില്‍ തൃപ്തരല്ലെന്നും, അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും ചൂണ്ടിക്കാണിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍. താരങ്ങളുടെ പോസ്റ്റിന് കീഴിലെല്ലാം ഉപ്പും മുളകിനെക്കുറിച്ചുള്ള ചോദ്യങ്ങളാണുള്ളത്. താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഉപ്പും മുളകും നിര്‍ത്തിയോയെന്ന് ചോദിച്ച് ആയിരക്കണക്കിന് പേരാണ് തന്നെ വിളിച്ചത്. 3000ലധികം എപ്പിസോഡുകള്‍ പോയ പരിപാടിയാണ്. ഇപ്പോ എല്ലാവര്‍ക്കുമൊരു വിരസത വന്നിരിക്കുന്നു. അതിനാല്‍ ബ്രേക്കിലാണ്. കുറച്ച് കഴിഞ്ഞ് തിരികെ വരും. പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വിരസത വന്നിരിക്കുന്നു. അപ്പോള്‍ ഇടവേളയെടുക്കും. ഇതേക്കുറിച്ച് ചോദിക്കാനായി മെനക്കെട്ട് തന്നെ വിളിച്ച് സമയം കളയേണ്ടതില്ലെന്നുമായിരുന്നു ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.
എന്നാല്‍ ഉപ്പുംമുളകിന് ബ്രേക്ക് എടുക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് നിരവധി പേരാണ് രംഗത്ത് വരുന്നത്. ചക്കപ്പഴത്തില്‍ തുടക്കം മുതലാണ് ഈ പ്രശ്നം ഉണ്ടാകുന്നതെന്നും ആ പ്രോഗ്രാമിന് ഹൈപ്പ് കിട്ടാന്‍ വേണ്ടി കൊവിഡിന്റെ പേര് പറഞ്ഞു ഉപ്പും മുളകും ഷൂട്ട് നിര്‍ത്തി വെച്ചു. ഷൂട്ടിംഗ് റീസ്റ്റാര്‍ട്ട് ചെയ്തിട്ടാണേല്‍ പോലും പ്രോഗ്രാം എയര്‍ ചെയ്യാന്‍ ഒരഴ്ചയോളം വൈകിപ്പിച്ചു .അന്ന് മുതല്‍ മെയിന്‍ കാസ്റ്റിംഗ് അല്ലാതെ ൃലരൗൃൃശിഴ കാസറ്റ് ആരും തന്നെ പ്രോഗ്രാമില്‍ വന്നിട്ടില്ല. ഏതെങ്കിലും വിശേഷപ്പെട്ട ദിവസങ്ങള്‍ വന്നാല്‍ അന്ന് ഉപ്പും മുളകും എപ്പിസോഡ് ഉണ്ടാവില്ല .പകരം ചക്കപ്പഴത്തിനു ആവശ്യത്തിലേറെ പ്രൊമോഷനും. ഈ മെയിന്‍ കാസ്റ്റ് നെ മാത്രം തന്നെ വെച്ചു എത്ര നാള്‍ കഥ എഴുതാന്‍ പറ്റും. അങ്ങനെ വരുമ്പോള്‍ കഥയില്‍ വിരസത തോന്നാം.എന്നാല്‍ ഇവിടെ മനപൂര്‍വം അങ്ങനൊരു സാഹചര്യം സൃഷ്ടിച്ചെടുത്തതാണെന്നുമൊക്കെയാണ് ആരാധകര്‍ കമന്റു ചെയ്യുന്നത്.