ഏഷ്യാനെറ്റിലെ പരമ്പരകളെല്ലാം തന്നെ ഏറെ പ്രശസ്തമാണ്. കറുത്തമുത്ത് തീര്‍ന്നതോടെ ഒരു യക്ഷിസീരിയലുമായിട്ടാണ് ഏഷ്യാനെറ്റ് എത്തിയത്. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായ കഥയും അവതരണവുമായി എത്തിയ സീരിയലില്‍ നായിക ആയി എത്തിയത് നടന്‍ വിനു മോഹന്റെ ഭാര്യയായ വിദ്യ വിനു ആയിരുന്നു. ഉണ്ണിമായ എന്ന സീരിയല്‍ ഇപ്പോള്‍ പെട്ടെന്ന് അവസാനിപ്പിച്ചതാണ് പ്രേക്ഷകരുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.
സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോറര്‍ സീരിയല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഉണ്ണിമായ എന്ന സീരിയലില്‍ നായികയായത് മലയാളത്തിലെ പ്രശസ്ത നടന്‍ വിനു മോഹന്റെ ഭാര്യയായായിരുന്നു. സ്ഥിരം പ്രേത കഥകളില്‍ നിന്നും സസ്പെന്‍സും ട്വിസ്റ്റും നിറഞ്ഞതാതായിരുന്നു ഉണ്ണിമായ. നിരവധി ആരാധകര്‍ സീരിയലിന് ഉണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം സീരിയല്‍ ക്ലൈമാക്‌സിലേക്ക് നീങ്ങി. റേറ്റിങ്ങില്‍ പിന്നില്‍ പോയതോടെയാണ് സീരിയല്‍ അവസാനിപ്പിച്ചത് എന്നാണ് സൂചന.
ഹോം നേഴ്‌സായ നിഖിത എന്ന കഥാപാത്രമായിട്ടാണ് സീരിയലില്‍ വിദ്യ എത്തിയത്. ഭയവും ആകാംഷയും നിറയ്ക്കുന്ന സീരിയലിന്റെ ഓരോ എപ്പിസോഡ് കഴിയും തോറും ആരാധകരും ഏറിയിരുന്നു. എന്നാല്‍ പ്രൈം ടൈമില്‍ ആയിരുന്നില്ല സീരിയല്‍ സംപ്രേക്ഷണം ചെയ്തത്. കാമ്പുള്ള കഥയായിട്ടും സീരിയല്‍ വിജയിക്കാതെ പോയത് ഇതിനാലാകുമെന്നാണ് സൂചന. ഭ്രാന്ത് കാരണം മുറിക്കുളളില്‍ പൂട്ടിയിട്ട ഉണ്ണിമായ പെട്ടെന്നൊരു ദിവസം കുളപ്പടവില്‍ മരിച്ചുകിടക്കുന്നതും, വര്‍ഷങ്ങള്‍ക്ക് മുമ്പ് മറഞ്ഞ നിധി തേടി ഓരോരുത്തതായി കാമ്പിശേരി മനയില്‍ എത്തുന്നതുമായിരുന്നു സീരിയലിന്റെ കഥ. കസ്തൂരിമാനിലെ ശ്രീക്കുട്ടിയായി വേഷമിടുന്ന ഹരിത ജി നായരും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് സീരിയലില്‍ അവതരിപ്പിച്ചത്. ശിവഗംഗ എന്ന ഈ കഥാപാത്രത്തെ പറ്റി യാതൊന്നും പറയാതെയാണ് സീരിയല്‍ അവനാസിച്ചത്. ശക്തമായ കഥയില്‍ മുന്നോട്ട് പോയിരുന്ന സീരിയല്‍ അവസാന എപിസോഡുകളില്‍ വെറും തട്ടിക്കൂട്ട് മാത്രമായെന്നാണ് പ്രേക്ഷകരുടെ പരാതി. രാമേട്ടന്‍ എവിടെയെന്നും രേഷ്മയും നിരഞ്ജനും ഒന്നിക്കാന്‍ രേഷ്മയുടെ പപ്പ സമ്മതിച്ചോ...? എന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്. റേറ്റിങ്ങിന്റെ പേരിലായാലും ഈ ചതി പ്രേക്ഷകരോട് വേണ്ടായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. ക്ലൈമാക്‌സ് ബോറായി പോലെന്നാണ് പ്രേക്ഷകര്‍ ഒരുപോലെ പ്രതികരിക്കുന്നത്. ചിലരാകട്ടെ സങ്കടമാണ് പങ്കുവയ്ക്കുന്നത്. ഒട്ടും ബോറടിക്കാത്ത ഈ സീരിയല്‍ നിര്‍ത്താതെ ചവറുസീരിയല്‍ നിര്‍ത്തിക്കൂടായിരുന്നോ എന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ഉണ്ണിമായ 2 വിന് വെടിമരുന്നിട്ടാണ് സീരിയല്‍ അവസാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഉണ്ണിമായ രണ്ടാം ഭാഗത്തെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.