യുഎഇയിലെ മുന്‍ റേഡിയോ അവതാരക തിരുവനന്തപുരം തമലം കുഞ്ഞാലുമ്മൂട് ആലുംതറ ലൈന്‍ മരിയന്‍ അപാര്‍ട്മെന്റ്സില്‍ താമസിക്കുന്ന ആര്‍ജെ ലാവണ്യ (രമ്യാ സോമസുന്ദരം 41) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പതിനഞ്ചു വര്‍ഷത്തിലേറെയായി റേഡിയോ രംഗത്തു പ്രവര്‍ത്തിക്കുന്ന ലാവണ്യ ക്ലബ് എഫ്എം, റെഡ് എഫ്എം, യുഎഫ്എം, റേഡിയോ രസം എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. ദുബായിലെ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി.
പതിനഞ്ചു വര്‍ഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി മാറിയിരുന്നു.
വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആര്‍ കെ ഓണ്‍ ഡിമാന്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആര്‍ ജെയാക്കി മാറ്റിയത്. കര്‍ണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വര്‍മ (അജിത് പ്രസാദ്) യാണ് ഭര്‍ത്തവ്. അച്ഛന്‍ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവര്‍ മക്കളാണ്.
ആര്‍ ജെ ലാവണ്യയുടെ വിയോഗത്തില്‍ റേഡിയോകേരളം ടീം അംഗങ്ങള്‍ അനുശോചിച്ചു. നാളെ(ബുധന്‍) മരിയന്‍ അപാര്‍ട്ട്മെന്റില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ച ശേഷം ശാന്തികവാടത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ലാവണ്യയുടെ വേര്‍പാാടിന്റെ നടുക്കത്തിലാണ് നടി വീണാ നായരും മുന്‍ ഭര്‍ത്താവ് അമന്‍ഭൈമിയും മീരാ നന്ദനും അടങ്ങിയ താരങ്ങളും.
സഹിക്കാനാകാത്ത വേദനയോടെയാണ് അമന്‍ ലാവണ്യയുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'അമന്‍' എന്ന് എന്നെ ആദ്യം വിളിച്ചവള്‍, എനിക്കീ പേര് തന്നവള്‍ ഇനി ഓര്‍മ്മ! അളിയാ, വിട! ഒരു വേദനയും ചെറുതായി കാണരുത്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു ഫുള്‍ ബോഡി ചെക്കപ്പ് നടത്തുക! 3 ആഴ്ചക്കുള്ളില്‍ ഇവള്‍ക്കിത് സംഭവിച്ചു എന്നാണ് ഞെട്ടലോടെ അമന്‍ കുറിച്ചത്. Lavu. vishvasikkan pattanilla ne Eni ellennu. ?????? എന്നാണ് വീണ കണ്ണീരോടെ കുറിച്ചത്.