Latest News

ഇപ്പോള്‍ പ്രചരിക്കുന്ന അപകട വാര്‍ത്ത ഒരാഴ്ച മുമ്പ് നടന്നത്; ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല; അപകട വാര്‍ത്ത പരന്നതോടെ പോസ്റ്റുമായി വിതുര തങ്കച്ചന്‍

Malayalilife
ഇപ്പോള്‍ പ്രചരിക്കുന്ന അപകട വാര്‍ത്ത ഒരാഴ്ച മുമ്പ് നടന്നത്; ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല; അപകട വാര്‍ത്ത പരന്നതോടെ പോസ്റ്റുമായി വിതുര തങ്കച്ചന്‍

സ്റ്റാര്‍ മാജിക് താരവും ഹാസ്യ നടനുമായ വിതുര തങ്കച്ചന് കാര്‍ അപകടം സംഭവിച്ചെന്ന വാര്‍ത്തയില്‍ നേരിട്ട് പ്രതികരിച്ച് താരം. ഇന്നലെ വൈകിട്ടാണ് വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജെസിബിയ്ക്ക് മുന്നിലേക്ക് ഇടിച്ചു കയറിയെന്ന വാര്‍ത്ത പുറത്തു വന്നത്. വിതുരയ്ക്ക് സമീപത്തു വച്ചായിരുന്നു ഈ അപകടം നടന്നത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ താരം സമീപത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

ഏതാണ്ട് ഒരാഴ്ച മുന്നേ അപകടമായിരുന്നു ഇത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ വാര്‍ത്ത പരന്നതോടെ  തങ്കച്ചനെ തേടി നിരവധി ഫോണ്‍കോളുകള്‍ എത്തിയതോടെയാണ് താരം നേരിട്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ''എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല.''എന്നാണ് തങ്കച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

രണ്ടു മാസം മുന്നേ പ്രോഗ്രാം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സ്റ്റാര്‍ മാജിക് താരങ്ങളായ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതും കൊല്ലം സുധി മരണമടഞ്ഞതും. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗം നല്‍കിയ വേദന മാറും മുന്നേയാണ് വിതുര തങ്കച്ചന് സംഭവിച്ച അപകട വാര്‍ത്തയും എത്തിയത്. അതുകൊണ്ടുതന്നെ വലിയ ഞെട്ടലോടെയാണ് ഈ വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ സ്വീകരിച്ചത്.

വളരെ ജനപ്രീതിയുള്ള താരമാണ് വിതുര തങ്കച്ചന്‍. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് തങ്കച്ചന്‍ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിക്കാലത്ത് ഭക്ഷണം പോലും കഴിക്കാന്‍ പോലുമില്ലാതെ ഏറെ കഷ്ടപ്പെട്ടാണ് തങ്കച്ചന്‍ വളര്‍ന്നു വന്നത്. ഇപ്പോഴും വിതുരയില്‍ വാടക വീട്ടിലാണ് താരം കഴിയുന്നത്. അവിവാഹിതനുമാണ്. മറിയേടമ്മേടെ ആട്ടിന്‍കുട്ടി എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തങ്കച്ചനെ ശ്രദ്ധേയനാക്കിയത്.

തിരുവനന്തപുരം പൊന്മുടി റൂട്ടിലെ വിതുരയാണ് തങ്കച്ചന്റെ ജന്മദേശം. കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും തങ്കച്ചന്‍ ഉള്‍പ്പെടെ ഏഴുമക്കളായിരുന്നു. ചെറു പ്രായത്തില്‍ തന്നെ പാട്ടിനോടും മിമിക്രിയോടും ഡാന്‍സിനോടും എല്ലാം തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന തങ്കച്ചന്‍ തന്റെ അമ്മാവന്റെ മകനുമൊത്തായിരുന്നു ആദ്യമായി ഒരു മ്യൂസിക് ട്രൂപ്പ് ആരംഭിച്ചത്. മിസ്റ്റര്‍ ഓര്‍ക്കസ്ട്ര എന്നായിരുന്നു അതിന്റെ പേര്. എന്നാല്‍ ട്രൂപ്പില്‍ നാലഞ്ച് പരിപാടികള്‍ ചെയ്തതോടെ അത് അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്തെ മറ്റു സമിതികളുടെ ഭാഗമായി പ്രൊഫഷനല്‍ രംഗത്ത് നിറസാന്നിധ്യമായത്.

ഏഷ്യനെറ്റില്‍  സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാര്‍സില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായി എത്തിയ തങ്കച്ചന്റെ കഴിവ് ആളുകള്‍ തിരിച്ചറിഞ്ഞത് പെട്ടെന്നാണ്. തുടര്‍ന്ന് മഴവില്‍ മനോരമയുടെ കോമഡി ഫെസ്റ്റിവല്‍, ടമാര്‍ പടാര്‍ എന്നിവയിലൂടെ താരം ഏറെ ശ്രദ്ധ നേടി. സ്റ്റാര്‍ മാജിക് ആണ് വിതുര തങ്കച്ചനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത്. ലൈഫ് ഓഫ് ജോസൂട്ടി, ദൃശ്യം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ തങ്കച്ചന്‍ വളരെ ചെറിയ വേഷങ്ങള്‍ ആയിരുന്നു എങ്കില്‍ കൂടിയും ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ തങ്കച്ചന് ഭാഗ്യം സിദ്ധിച്ചു. തുടര്‍ന്ന് മമ്മൂക്ക വഴി സിനിമ മേഖലയില്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. മെഗാസ്റ്റാറിന്റെ പരോള്‍ എന്ന ചിത്രത്തിലും താരത്തിന് ഭാഗമാകാന്‍ സാധിക്കുകയും ചെയ്തു.

vithura thankachan post about accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES