ലക്ഷ്മി ഡിമാന്‍ഡിങ് ആണെന്ന് ബാലഭാസ്‌കര്‍;വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ബാലു 

Malayalilife
 ലക്ഷ്മി ഡിമാന്‍ഡിങ് ആണെന്ന് ബാലഭാസ്‌കര്‍;വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ബാലു 

ലാഭവന്‍ സോബി  സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ ഇവരുടെയൊക്കെ തുറന്ന് പറച്ചിലിന് പിന്നാലെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്റെ കസിന്‍ പ്രിയ വേണുഗോപാല്‍. ബാലഭാസ്‌കറിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും ബന്ധം വേര്‍പിരിയുന്നതിനെ കുറിച്ച് പോലും ആലോചിച്ചിരുന്നു എന്നുമാണ് പ്രിയയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്സ് അവര്‍ എന്ന പരിപാടിയിലാണ് പ്രിയ വേണുഗോപാല്‍ ബാലഭാസ്‌കറിന്റെ കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ സംബന്ധിച്ച് സൂചിപ്പിച്ചത്. ഭാര്യ ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കര്‍ അച്ഛനോടും അമ്മയോടും കരഞ്ഞുപറഞ്ഞിരുന്നതായി പ്രിയ പറഞ്ഞു. പിന്നീട് ബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനം ബാലഭാസ്‌കര്‍ തന്നെ തിരുത്തുകയായിരുന്നു എന്നുമാണ് പ്രിയ വ്യക്തമാക്കിയത്.

ബാലഭാസ്‌കറിന്റെ മരണശേഷം സൈബര്‍ മീഡിയ കേന്ദ്രീകരിച്ചുകൊണ്ട് തങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള അപവാദപ്രചാരണങ്ങളുണ്ടായതായി ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ പറയുന്നു. ബാലുവിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് അച്ഛനും അമ്മയും ശ്രമിക്കുന്നതെന്ന തരത്തിലായിരുന്നു പ്രചാരണം. 21 വയസില്‍ വിവാഹിതനായി വീട്ടില്‍ നിന്നിറങ്ങിയ ബാലഭാസ്‌കര്‍ പിന്നീട് പലപ്പോഴായി തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്ന മാനസികബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു.

തന്റെ ഭാര്യ വളരെയധികം 'ഡിമാന്‍ഡിങ്' ആണെന്ന് ബാലഭാസ്‌കറിര്‍ പ്രശസ്ത കലാകാരന്മാരുള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പ്രകടമായിത്തുടങ്ങിയ ഘട്ടത്തിലായിരുന്നു ഇത്. തനിക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി സമ്മതിക്കാന്‍ എക്കാലവും മടിയുണ്ടായിരുന്ന ബാലഭാസ്‌കര്‍ പല സ്റ്റേജ് ഷോകള്‍ക്കിടയിലും സമ്മര്‍ദ്ദം താങ്ങാനാകാതെ സുഹൃത്തുക്കളുടെ മുന്‍പില്‍വെച്ച് കരഞ്ഞുപോകുന്ന അവസ്ഥ പോലുമുണ്ടായിരുന്നതായും പ്രിയ പറഞ്ഞു.ലക്ഷ്മി, ലക്ഷ്മിയുടെ വീട്ടുകാര്‍, ബാലഭാസ്‌കറിന്റെ മുന്‍ പ്രോഗ്രാം മാനേജര്‍ വിഷ്ണു സോമസുന്ദരം, പൂന്തോട്ടം റിസോര്‍ട്ട് ഉടമ രവീന്ദ്രന്‍ ഭാര്യ ലത, മാനേജര്‍ പ്രകാശ് തമ്ബി മുതലായവരെല്ലാം ബാലഭാസ്‌കറിന്റെ ബന്ധുക്കളേയും ബാലഭാസ്‌കറേയും തമ്മില്‍ അകറ്റാന്‍ ശ്രമിച്ചതായി പ്രിയ സൂചിപ്പിക്കുന്നുണ്ട്. ലക്ഷ്മിയോടൊപ്പം തന്നെ ബാലഭാസ്‌കറിന്റെ സ്വത്തുക്കളില്‍ ബാലുവിന്റെ അമ്മയ്ക്കും അവകാശമുണ്ടായിരുന്നു. 

ഇക്കാര്യംപോലും തങ്ങള്‍ ബാലഭാസ്‌കറിന്റെ മരണശേഷം ലക്ഷ്മിയുടെ സഹോദരന്‍ പറഞ്ഞപ്പോളാണ് അറിയുന്നതെന്നും പ്രിയ പറഞ്ഞു. ബാലഭാസ്‌കറിനെ മരണത്തില്‍ തുടക്കം മുതല്‍ ദുരൂഹതകള്‍ ആരോപിക്കുന്ന ഒരു വ്യക്തിയാണ് സോബി.  നുണപരിശോധന തുടക്കംമുതല്‍ ആവശ്യപ്പെട്ടത് ആണെന്നും എന്നാല്‍ ലക്ഷ്മിയെ ഉള്‍പ്പെടുത്താത്തതില്‍ അമര്‍ഷം ഉണ്ടെന്നുംകലാഭവന്‍ സോബി പറഞ്ഞു.എത്രയും പെട്ടെന്ന് നുണപരിശോധന നടത്തണമെന്നാണ് തന്റെയും ആവശ്യം. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേരെ സി.ബി.ഐ. ഈ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതില്‍ കടുത്ത അമര്‍ഷമുണ്ട്. അപകടസമയത്ത് ബാലഭാസ്‌കറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മി. അവരെയും കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെയും നുണപരിശോധന നടത്തുന്നവരില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. നുണ പരിശോധന സമയത്ത് തന്റെ വക്കീലിന്റെ സാന്നിധ്യം ഉണ്ടാവണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും കലാഭവന്‍ സോബി പറഞ്ഞു.


 

Read more topics: # violinist balabhaskar and lakshmi
violinist balabhaskar and lakshmi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES