Latest News

മകനൊപ്പം പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറി നടി വരദ; ഏറെ നാളായുള്ള ആഗ്രഹം സഫലമായ സന്തോഷത്തില്‍ നടി

Malayalilife
 മകനൊപ്പം പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറി നടി വരദ; ഏറെ നാളായുള്ള ആഗ്രഹം സഫലമായ സന്തോഷത്തില്‍ നടി

മല എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയ നേടിയ നടിയാണ് വരദ. അത് ശേഷം മലയാള സീരിയല്‍ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ വരദയ്ക്ക് സാധിച്ചു. അതിന് ഇടയില്‍ മലയാളം - തമിഴ് സിനിമകളിലും നായികയായും അല്ലാതെയും വരദ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ച സന്തോഷം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് നടി. പുതിയ ഫ്ളാറ്റ് വാങ്ങി, അതിലേക്ക് താമസം മാറി

പുതിയ വീട്, പുതിയ പ്രതീക്ഷകള്‍ എന്ന് കുറിച്ചു കൊണ്ടാണ് വരദയുടെ പോസ്റ്റ്. 'ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്നം ഇന്നലെ യാഥാര്‍ഥ്യമായി. കൊച്ചിയില്‍ സ്വന്തമായി ഒരു ഫ്‌ലാറ്റ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാര്‍ത്ഥനകളോടെയും ഇന്നലെ മുതല്‍ അവിടെ താമസം തുടങ്ങി. പപ്പയ്ക്കും മമ്മിക്കും എന്റെ ഹൃദയം തൊട്ടുള്ള നന്ദി,' 'അവരില്ലായിരുന്നെങ്കില്‍ ഇന്നെനിക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ഒപ്പം എന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി പറയുന്നു. 

എനിക്ക് നല്‍കിയ മാനസികവും വൈകാരികവുമായ പിന്തുണയ്ക്ക്. എന്റെ കൂടെ കട്ടക്ക് നിന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി! എല്ലാവരോടും സ്‌നേഹം. ദൈവത്തിന് നന്ദി,' എന്ന് പറഞ്ഞാണ് വരദയുടെ പോസ്റ്റ്. വീടിന്റെ പാല് കാച്ചലിന്റെയും വെഞ്ചിരിപ്പിന്റെയുമെല്ലാം ചിത്രങ്ങളും വരദ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അച്ഛനും അമ്മയും മകനുമെല്ലാം ചിത്രങ്ങളില്‍ ഉണ്ട്. നിരവധി പേരാണ് വരദയ്ക്ക് ആശംസകളുമായി എത്തുന്നത്. പ്രാര്‍ത്ഥനയുണ്ടാകുമെന്നും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം, ജിഷിനെയാണ് ചിലര്‍ ചോദിക്കുന്നത്. ജിഷിന്‍ എവിടെ, ഭര്‍ത്താവിനെ കണ്ടില്ലല്ലോ എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. നേരത്തെ ജിഷിനും വരദയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചിരുന്നു എന്നാല്‍ ഏറെ നാളായി അതും ഇല്ല. ഇതോടെയാണ് ഇരുവരും പിരിഞ്ഞെന്ന നിഗമനത്തിലേക്ക് ആരാധകര്‍ എത്തിയത്. എന്നാല്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ ഇരുവരും നിരസിക്കുകയോ ശരിവെക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ വാര്‍ത്തകള്‍ക്കെതിരെ രണ്ടുപേരും രംഗത്ത് എത്തിയിരുന്നു. 

സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കരുത് എന്ന വിമര്‍ശനവുമായുമാണ് ഇരുവരും രംഗത്ത് എത്തിയത്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ സ്വന്തം വിശേഷങ്ങള്‍ ഇരുവരും സജീവമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് വ്ളോഗിങ് എല്ലാമായി സജീവമായ വരദ തന്റെ ഒറ്റയ്ക്കുള്ള യാത്രകളുടെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Read more topics: # വരദ. ജിഷിന്‍
varadas buying new flat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES