അനുമോള്‍ തന്റെ മകളാണെന്ന സത്യം മോഹന്‍ വെളിപ്പെടുത്തുമോ; അനുവിനെ ഇല്ലാതാക്കാന്‍ പത്മിനി ശ്രമിക്കുമോ;വാനമ്പാടി ക്ലൈമാക്‌സ് ഇങ്ങനെയോ

Malayalilife
അനുമോള്‍ തന്റെ മകളാണെന്ന സത്യം മോഹന്‍ വെളിപ്പെടുത്തുമോ; അനുവിനെ ഇല്ലാതാക്കാന്‍ പത്മിനി ശ്രമിക്കുമോ;വാനമ്പാടി ക്ലൈമാക്‌സ് ഇങ്ങനെയോ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി. സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ മുന്നോട്ടു പോകുന്നത്. സീരിയല്‍ ക്ലൈമാക്സിലേക്ക് കടന്നിരിക്കയാണ്. സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നവരും ഇക്കാര്യങ്ങള്‍ സ്്ഥിരീകരിച്ചിരുന്നു. അച്ഛനെ തേടി അലയുന്ന അനുമോളുടെ സങ്കടം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇടയ്ക്ക് റേറ്റിങ്ങില്‍ പിന്നോക്കം പോയ വാനമ്പാടി ഇപ്പോള്‍ നില മെച്ചപ്പെടുത്തിയാണ് മുന്നേറുന്നത്.  തന്റെ അച്ഛനമ്മമാരുടെ തനിനിറം പത്ിനി തിരിച്ചറിഞ്ഞിരുന്നു. പത്മിനിയുടെ ഭൂതകാലം അറിഞ്ഞിട്ടും പത്മിനിയെയും അതിലുപരി സ്വന്തം മകളല്ലാത്ത തമ്പുരുവിനെയും മോഹന്‍ സ്‌നേഹിക്കുന്നുണ്ട്. പത്മിനിയുടെ ഭൂതകാലം മോഹന്‍ അറിഞ്ഞെന്ന് മനസിലാക്കുന്ന പത്മിനിയുടെ അച്ഛന്‍ മോഹനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുന്നു. മോഹന്‍ അപകടത്തില്‍പെട്ട് അശുപത്രിയില്‍ കിടക്കുന്ന നേരമാണ് മോഹനെ താന്‍ എത്രമാത്രമാണ് സ്‌നേഹിക്കുന്നതെന്ന് പത്മിനി തിരിച്ചറിയുന്നത്. ഇതിനിടയില്‍ ആശുപത്രിയില്‍വച്ച് മേനോന്‍ മോഹനെ അപകടപെടുത്താന്‍ നടത്തിയ ശ്രമമെല്ലാം അനുമോള്‍ പൊളിച്ചു. ഇതിനിടെ അനുമോള്‍ നന്ദിനിയുടെ മകളാണെന്നും മോഹന്‍ വാങ്ങിയ വീട്ടില്‍ ഉളള വലിയ ചിത്രം നന്ദിനിയുടേതാണെന്നും സുചിത്ര തിരിച്ചറിയുന്നു.

 സീരിയല്‍ തീരാറായെന്ന് അറിഞ്ഞതോടെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ സംശയം.ചിലര്‍ ഹാപ്പി എന്‍ഡിങ്ങാണെന്ന് പറയുമ്പോള്‍ ചിലര്‍ അല്ലെന്നാണ് പറയുന്നത്. സീരിയലിന് ശുഭപര്യവസാനം അല്ലെന്നും പത്മിനി  നല്ല കുട്ടി ആകുമെന്നും മുന്‍പ് സുചിത്ര വ്യക്തമാക്കിയിരുന്നു. മോഹന്‍ വാങ്ങിയ വീട്ടിലെത്തുന്ന പത്മിനി അവിടെ നന്ദിനിയുടെ വലിയ ഛായാചിത്രം കാണുന്നതോടെ അനുമോള്‍ മോഹന്റെ മകളണെന്ന് മനസ്സിലാക്കുന്നു. ഇപ്പോള്‍  സീരിയലിന്റെ പുതിയ പ്രൊമോ എത്തിയിരിക്കയാണ്. മോഹന്‍ തന്റെ കുടുംബത്തോട് സത്യം വെളിപ്പെടുത്തുന്നതാണ് പ്രൊമോയില്‍ ഉളളത്. താന്‍ അറിഞ്ഞ സത്യങ്ങളെക്കുറിച്ച് അനുമോളോട് ചോദിക്കുകയാണ് പത്മിനി. മോഹന്‍വാങ്ങിയ വീടിനുളളിലെ വലിയ ഛായ ചിത്രത്തിലെ സത്രീ തന്റെ അമ്മയാണെന്ന് അനുമോള്‍ സമ്മതിക്കുന്നു. നിന്റെ അച്ഛനാരാണെന്ന് അറിയാമോ എന്ന പത്മിനിയുടെ ചോദ്യത്തിന് അറിയാമെന്ന് അനുമോള്‍ പറയുന്നതും. മോഹന് എതിരെ തന്റെ പക്കല്‍ ഉണ്ടായിരുന്ന ആയുധം അനുവാണെന്ന് മേനനോന്‍ പത്മിനിയോട് പറയുന്ന ത് പ്രൊമോയിലുണ്ട്. അനുമോള്‍ തന്റെ മകളാണെന്നും നന്ദിനിയില്‍  തനിക്ക് ജനിച്ച മകളാണ് അനുവെന്നും ശ്രീമംഗലം തറവാടിന്റെ അവകാശി കൂടിയാണ് അനുവെന്നും മോഹന്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രവചനാതീതമാണ് പത്മിനിയുടെ നിലപാടുകള്‍.  അനുമോള്‍ മോഹന്റെ മകളാണെങ്കില്‍ അവളെ വെറുതേവിടില്ലെന്നും പത്മിനിയുടെ ഭാവങ്ങളില്‍ നിന്നും വ്യക്തമാണ്.

അനുമോള്‍ മോഹന്റെ മകളാണെന്ന് അറിയുന്നതോടെ അനുമോളെ ഏത് വിധേനയും ഇല്ലാതാക്കാന്‍ പപ്പി ശ്രമിക്കുമെന്നാണ് പലരും പറയുന്നത്.അനുമോള്‍ക്ക് വിഷം കൊടുക്കുമെന്നും എന്നാല്‍ അതറിയാതെ തംബുരുവോ മറ്റാരെങ്കിലുമോ ആകും മരിക്കുന്നതെന്നും ഇതോടെ പത്മിനി ജയിലിലാകുമെന്നും മാനസാന്തരമുണ്ടാകുമെന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.എന്നാല്‍ ചിലര്‍ ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.തംബുരുവിനെ മോഹന്‍ സ്വന്തം മോളായി അംഗീകരിച്ചത് പോലെ അനുവിനെ പപ്പിയും അംഗീകരിക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ.ക്ലൈമാക്‌സ് കാണാന്‍ ആകാംഷയോടെ കാത്തിരിക്കയാണ് പ്രേക്ഷകര്‍.സീരിയലിന്റെ ക്ലൈമാക്സിംഗ് ഷൂട്ട് കഴിഞ്ഞെന്ന് പറഞ്ഞ് താരങ്ങള്‍ തന്നെ എത്തിയിരുന്നു. ക്ലൈമാക്സം രംഗത്തെ അനുഭവം വിശദീകരിച്ചായിരുന്നു പലരും എത്തിയത്. 2017 ജനുവരിയിലാണ് വാനമ്പാടി സീരിയല്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്. തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി.


 

vanambadi serial climax in nine days

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES