അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പറഞ്ഞു വിട്ടു; തുടക്കത്തില്‍ ആ കഥാപാത്രത്തോട് താത്പര്യമില്ലായിരുന്നുവെന്നും വാനമ്പാടിയിലെ സുചിത്ര

Malayalilife
അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പറഞ്ഞു വിട്ടു; തുടക്കത്തില്‍ ആ കഥാപാത്രത്തോട് താത്പര്യമില്ലായിരുന്നുവെന്നും വാനമ്പാടിയിലെ സുചിത്ര

വാനമ്പാടിയിലെ പപ്പി എന്ന പത്മിനിയായി മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത നടിയാണ് സുചിത്ര നായര്‍. തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര വാനമ്പാടിയില്‍ കാഴ്ച വച്ചത്. ഇതിലൂടെ ഒട്ടെറെ ആരാധകരെയും നടി സ്വന്തമാക്കിയിരുന്നു. വാനമ്പാടി തീര്‍ന്ന ശേഷം പുതിയ വര്‍ക്കുകളൊന്നും താരം ഏറ്റെടുത്തിട്ടില്ലെന്നതാണ് സൂചന. നേരത്തെ തന്നെ സീരിയല്‍ അഭിനയത്തിന് ഇടവേള കൊടുക്കുന്നുവെന്ന സൂചന സുചിത്ര നല്‍കിയിരുന്നു. സിനിമയിലേക്ക് കടക്കാനുള്ള തീരുമാനത്തില്‍ ആണ്. ഇപ്പോള്‍ നല്ല അവസരങ്ങള്‍ വീണ്ടും വരുന്നുണ്ട്.. അതുകൊണ്ട് എന്തായാലും ഉടന്‍ തന്നെ സിനിമയിലേക്ക് എത്തുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ഡോക്ടര്‍ നീന പ്രസാദിന്റെയടക്കം കീഴില്‍ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയില്‍ വിപുലമായ രീതിയില്‍ നൃത്ത വിദ്യാലയം ഒരുക്കി സജീവമാകാനാണ് ഇഷ്ടമെന്ന് താരം പറഞ്ഞിരുന്നു.

 

അതേസമയം ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറില്‍ സംഭവിച്ച ചില കാര്യങ്ങള്‍ നടി വെളിപ്പെടുത്തിയിരുന്നു. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടിട്ടുണ്ട് എന്ന് നടി പറയുന്നു. തുടക്കത്തില്‍ എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു. വാനമ്പാടിയുടെ തുടക്കത്തില്‍ 25 ടേക്ക്‌സ് വരെയൊക്കെ പോയിട്ടുണ്ടായിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു. പിന്നെ അന്ന് പത്ത് ഇരുപത് അമ്പത് പേരൊക്കെ കൂടിനില്‍ക്കുമ്പോ എന്റെ ഉളള കോണ്‍ഫിഡന്‍സ് കൂടി പോവുമായിരുന്നു. അങ്ങനെ കുറച്ച് പ്രശ്‌നമുണ്ടായിരുന്നു. പിന്നെ വാനമ്പാടിയുടെ ഒകെ സമയത്ത് ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു എല്ലാവരും. അവിടെ നിന്നാണ് ഞാന്‍ പിന്നെ കയറിവന്നത്. മുന്‍പ് നമുക്ക് ദേവി ആവുമ്പോ അധികം ഒന്നും ചെയ്യാനില്ലായിരുന്നു. അധികം പ്രശ്‌നമില്ലാത്ത സമയമായിരുന്നു. അപ്പോ അവിടെ ഒരു സേഫ് സോണില്‍ പോയ്‌ക്കൊണ്ടിരിക്കുവായിരുന്നു. അപ്പോ അവിടെനിന്നും വെറൊരു കഥാപാത്രം ചെയ്തുതുടങ്ങിയപ്പോഴാണ് എനിക്ക് ഒരുപാട് ചെയ്യാനുണ്ടായത്.

 തുടക്കത്തില്‍ കുറച്ചു എപ്പിസോഡുകളില്‍ എല്ലാം അവര്‍ പറയുന്നത് അതേപോലെ അനുസരിച്ചായിരുന്നു ഞാന്‍ അഭിനയിച്ചിരുന്നത്. എനിക്ക് അല്ലാതെ പേഴ്‌സണലി അങ്ങനെ ഒന്നും അറിയില്ലായിരുന്നു. രണ്ട് സ്റ്റെപ്പേ പോകാവൂ എന്ന് പറഞ്ഞാല്‍ അത്രയേ പോവൂളളൂ. അല്ലാതെ ഒന്നും ചെയ്യില്ല. പിന്നെ പിന്നെ ഞാന്‍ എന്റെതായ രീതിയില്‍ ആ കഥാപാത്രം മേക്കപ്പ് ഉള്‍പ്പെടെ മാറ്റി. അപ്പോ സ്റ്റാര്‍ട്ടിംഗ് കണ്ടാല്‍ അറിയാം പിന്നെ എന്നെ കാണാന്‍ ഭയങ്കര ഡിഫ്രന്‍സുണ്ടായിരുന്നു. അഭിമുഖത്തില്‍ നടി പറഞ്ഞു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തുടക്കത്തില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. പത്മിനിയിലെ മാറ്റങ്ങളെ കുറിച്ച് മനസിലാക്കിയതോടെയാണ് കഥാപാത്രത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞത്, സുചിത്ര പറയുന്നു. പത്മിനിക്ക് നല്ല വശവും ഉണ്ടെന്ന് പിന്നീട് മനസിലാക്കി. സുചിത്രയെ വീണ്ടും സ്‌ക്രീനില്‍ കാണാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

vanambadi actress suchithra about entry to acting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES