കോവിഡു കാലത്തു ലണ്ടനില്‍ എത്തിയ മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ താരം ഭാഗ്യലക്ഷ്മി പ്രഭു എല്ലാവരെയും ഏറെ മിസ് ചെയ്യുന്നതായി സോഷ്യല്‍ മീഡിയ വഴി വിളിച്ചു പറഞ്ഞിരിക്കുന്നു. യാത്രകള്‍ ഇഷ്ടപെടുന്ന താരം കോവിഡ് ലോക് ഡൗണിനു മുന്‍പ് തന്നെ ലണ്ടനില്‍ എത്തിയതായാണ് സൂചന. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ താരം ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ലണ്ടനില്‍ എത്തിയതെന്ന സൂചനയാണ് ഇപ്പോള്‍ സീരിയല്‍ പങ്കുവയ്ക്കുന്നത്.
എന്നാല്‍ ഇതിനു പകരമായി ലോക്ഡൗണ്‍ മൂലം കുടുങ്ങി പോയതാണെന്ന് വാദമാണ് താരം ഉന്നയിക്കുന്നത്. ഭാഗ്യലക്ഷ്മി ലണ്ടനില്‍ എത്തിയത് സംബന്ധിച്ച സൂചനകള്‍ സഹതാരം മഞ്ജു പിള്ള തന്നെ പുറത്തു വിട്ടിരുന്നു. മൂന്നു പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായി ഏറ്റവും പുതിയ എപ്പിസോഡുകളിലും മീനാക്ഷി തിളങ്ങിയിരുന്നു.
തിങ്കള്‍ മുതല്‍ വെള്ളി വരെ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ ഇപ്പോള്‍ കോവിഡ് മൂലം ശനിയും ഞായറും മാത്രമാണ് ടെലികാസ്റ്റ് ചെയ്യുന്നത്. പ്രധാന കഥാപാത്രം ആയിരുന്ന ഭാഗ്യലക്ഷ്മി ഇല്ലാതെ കഥ എങ്ങനെ മുന്നേറും എന്ന സംശയമാണ് പ്രേക്ഷകര്‍ക്ക്. നേരത്തെ താരം ഗള്‍ഫില്‍ പോയതാണ് ഉടന്‍ മടങ്ങി എത്തും എന്ന സൂചനയാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നത്. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള പരമ്പരയില്‍ ഒന്നാണ് തട്ടീം മുട്ടീം.
അതേസമയം സീരിയല്‍ കഥയില്‍ കുടുംബത്തിലെ കടബാധ്യതകള്‍ മനസിലാക്കി ലണ്ടനില്‍ ജോലി തേടി മീനാക്ഷി പോയതായി ഏറ്റവും പുതിയ രംഗങ്ങളില്‍ അവതരിപ്പിച്ചു കഥയ്ക്ക് ട്വിസ്റ്റ് നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയതായി പറയപ്പെടുന്നു. എന്നാല്‍ താന്‍ പരമ്പര ഉപേക്ഷിച്ചതായി താരം വ്യക്തമാക്കുന്നുമില്ല. തട്ടീം മുട്ടീം അങ്ങനെ തട്ടിക്കളയാന്‍ പറ്റുന്ന പരമ്പര അല്ലെന്നാണ് താരത്തിന്റെ നിലപാട്.
താന്‍ തിരിച്ചെത്തുമെന്നും ഭാഗ്യലക്ഷ്മി അടുത്തിടെയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കോവിഡില്‍ കുടുങ്ങിയ കാരണം ഇപ്പോള്‍ ലണ്ടനില്‍ നിന്നും മടങ്ങാന്‍ നിര്‍വ്വാഹം ഇല്ലെന്നും കാര്യങ്ങള്‍ പഴയ പടിയായാല്‍ താന്‍ പരമ്പരയില്‍ തിരിച്ചെത്തും എന്നുമാണ് താരത്തിന്റെ നിലപാട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താരം ജോലി തേടി തന്നെയാണ് ലണ്ടനില്‍ എത്തിയതെന്ന സൂചനയും സഹതാരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
തട്ടീം മുട്ടീം എന്ന ജനപ്രിയ ഹാസ്യ പരിപാടിയില്‍ വളരെ തുടക്കം മുതലേയുള്ള പ്രധാന കഥാപാത്രമാണ് ഭാഗ്യലക്ഷ്മിയുടെ മീനാക്ഷി. ജീവിതത്തില്‍ സഹോദരനായ സിദ്ധാര്‍ഥ് പ്രഭുവാണ് സീരിയലിലും സഹോദരനായി അഭിനയിക്കുന്നത്, കണ്ണന്‍ എന്ന പേരില്‍. പ്രശസ്ത സിനിമ താരം കെപിഎസി ലളിത, മഞ്ജു പിള്ള എന്നിവരുടെ സാന്നിധ്യം കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ഏറെ ജനപ്രിയമാണ് മനോരമയുടെ തട്ടീം മുട്ടീം എന്ന പരമ്പര.
സാധാരണയായി യാത്രകള്‍ ഇഷ്ടപ്പെടുന്ന ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ഥും ഒന്നിച്ചാണ് യാത്ര ചെയ്യുന്നതെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു ഭാഗ്യലക്ഷ്മിയുടെ യാത്ര. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി, യുകെയില്‍ എത്തുവാന്‍ ആവശ്യമായ ഐഇഎല്‍ടിഎസ് കോച്ചിങ്ങും പാസായ മീനാക്ഷിയെ കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാന്‍ ലണ്ടനില്‍ എത്തിക്കുന്നതായാണ് പരമ്പരയുടെ അണിയറക്കാര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താരം ജോലി തേടി തന്നെയാണ് യുകെയില്‍ എത്തിയതെന്നും മടങ്ങി വരവിനുള്ള സാധ്യത തീരെ ചെറുതെന്നും സൂചനകള്‍ വ്യക്തമാക്കുന്നു.
അതിനിടയില്‍ ഒത്തുവന്ന യുകെ അവസരം കൈവിട്ടു കളയാതിരുന്ന ഭാഗ്യലക്ഷ്മി ജോലി സംബന്ധമായ ആവശ്യത്തിനാണ് ലണ്ടനില്‍ തുടരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജോലിയില്‍ സ്ഥിരപ്രവേശം നേടിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന പരമ്പരയിലെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്. രണ്ടു തവണ മികച്ച പരമ്പരയ്ക്കുള്ള സംസ്ഥാന അവാര്‍ഡും തട്ടീം മുട്ടീം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ഭാഗ്യലക്ഷ്മിയും ഭര്‍ത്താവായി അഭിനയിക്കുന്ന സാഗര്‍ സൂര്യനുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇവരെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നതും.
യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളായ ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും ഒന്നിച്ച് ഏറെ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇരുവരുടെയും സ്വപ്ന യാത്ര കൂടി ആയിരുന്നു ലണ്ടന്‍ ട്രിപ്പ്. എന്നാല്‍ യാത്ര ഒത്തുവന്നപ്പോള്‍ അത് സഹോദരിക്ക് മാത്രമായി മാറുക ആയിരുന്നു. ജീവിതത്തിലും നഴ്‌സിങ് പാസായ, യുകെയില്‍ എത്താന്‍ ഐഇഎല്‍ടിഎസ് കോച്ചിങ് പൂര്‍ത്തിയാക്കിയ താരം യുകെയില്‍ എത്തുക എന്നത് ജീവിതാഭിലാഷമായി കഴിഞ്ഞ വര്‍ഷം നടത്തിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ലണ്ടന്‍ പോലെ സുരക്ഷിതവും സ്വസ്ഥവും ആയി ജീവിക്കാന്‍ പറ്റിയ സ്ഥലം വേറെ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതുമായി കൂട്ടി വായിക്കുമ്പോള്‍ യുകെയില്‍ നഴ്‌സായി ജോലി ചെയ്തു ജീവിക്കാന്‍ വേണ്ടി തന്നെയാകാം താരം ലണ്ടനില്‍ എത്തിയതെന്ന സംശയം ബലപ്പെടുകയാണ്.