Latest News

എന്റെ റിയല്‍ ആന്‍ഡ് റീല്‍ ഹീറോസ്; ഭര്‍ത്താവിനും സീരിയലിലെ ഭര്‍ത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളുമായി സോനു സതീഷ്

Malayalilife
എന്റെ റിയല്‍ ആന്‍ഡ് റീല്‍ ഹീറോസ്; ഭര്‍ത്താവിനും സീരിയലിലെ ഭര്‍ത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളുമായി സോനു സതീഷ്

ഷ്യാനെറ്റില്‍ തകര്‍ത്തോടിയ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ് സോനു സതീഷ്. ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു പിന്നീട് തിരക്കേറിയ താരമാകുകയായിരുന്നു. സ്ത്രീധനത്തിലെ വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. സ്ത്രീധനത്തിലെ വേണിയെന്ന വില്ലത്തിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും മറക്കാന്‍ ഇടയില്ല. ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സോനു വിവാഹിതയാകുന്നത്. 2017 ഓഗസ്റ്റ് 31നു ഗുരുവായൂരില്‍ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറുമായ അജയ് ആയിരുന്നു വരന്‍. ഇരുവരുടേയും വെഡ്ഡിങ്ങ് ടീസറും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന സോനു പിന്നീട് സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് മടങ്ങിയെത്തിയത്. ഇപ്പോഴും സീരിയലില്‍ സജീവമായ താരം പങ്കുവച്ച പുതിയൊരു ചിത്രമാണ് വൈറലാകുന്നത്. 'എന്റെ റിയല്‍ ആന്‍ഡ് റീല്‍ ഹീറോസ്', എന്ന ക്യാപ്ഷ്യനോടെ സോനു ഭര്‍ത്താവിനും സീരിയലിലെ ഭര്‍ത്താവിനും ഒപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. സുമംഗലീഭവ പരമ്പരയിലെ ദേവു എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ സോനു അവതരിപ്പിക്കുന്നത്. പരമ്പരയിലെ റിച്ചാര്‍ഡ് ആണ് സോനുവിന്റെ നായകന്‍. ദര്‍ശന ദാസ് അവതരിപ്പിച്ചിരുന്ന കഥാപാത്രത്തെ സോനു ഏറ്റെടുക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് സോനുവിന്റെ ദേവു എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തത്.

സീരിയലുകളില്‍ മാത്രമല്ല നൃത്തത്തിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സോനു. സീരിയലുകളില്‍ പൊതുവെ വില്ലത്തി റോളുകളില്‍ ആണ് താരം പ്രത്യക്ഷപ്പെടാറ്. എങ്കിലും സെന്റിമെന്റല്‍ റോളുകളിലൂടെയും താരം പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ സ്ത്രീധനം പരമ്പരയിലെ അഭിനയ മികവാണ് ചുരുങ്ങിയ കാലം കാലം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ വില്ലത്തി പരിവേഷം സൃഷ്ടിച്ചെടുത്തത്.

സോനുവിന്‍െ രണ്ടാമത്തെ സീരിയല്‍ ഭാര്യയലായ അഭിനിച്ചു കൊണ്ടിരിക്കെ ആയിരുന്നു രണ്ടാം വിവാഹം. സോനു ബാംഗ്ലൂരില്‍ പഠിക്കുമ്പോള്‍ ഇരുവരും തമ്മില്‍ അടുപ്പത്തില്‍ ആകുകയായിരുന്നു. തുടര്‍ന്ന് അജയ്യുടെ അമ്മ വിവാഹാലോചനുയുമായി എത്തുകയും തുടര്‍ന്ന് വീട്ടുകാര്‍ തന്നെ വിവാഹം നിശ്ചയിക്കുകയുമായിരുന്നു. പാരമ്പര്യ ചടങ്ങുകളോടെ ആന്ധ്രാ പ്രദേശിലാണ് ഇരുവരുടെയും മോതിരമിടല്‍ നടന്നത്. തുടര്‍ന്ന് ആഗസ്റ്റില്‍ ഇരുവരും വിവാഹിതരായി.


 

Read more topics: # sonu satheesh,# reel and real,# heroes
sonu satheesh post a pic with her reel and real heroes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക