അഭിനയമാണെങ്കിലും നെഞ്ചോന്നു പിടഞ്ഞുട്ടോ; സാന്ത്വനം ലൊക്കേഷനില്‍ നിന്നുളള ടിക്ടോക് വൈറല്‍

Malayalilife
topbanner
 അഭിനയമാണെങ്കിലും നെഞ്ചോന്നു പിടഞ്ഞുട്ടോ; സാന്ത്വനം ലൊക്കേഷനില്‍ നിന്നുളള ടിക്ടോക് വൈറല്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ചിപ്പി നായികയായി എത്തുന്ന സാന്ത്വനം എന്ന പരമ്പര. സീരിയലിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തമിഴിലെ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന സീരിയലാണ് മലയാളത്തില്‍ സാന്ത്വനം എന്ന പേരില്‍ എത്തിയത്. മികച്ച അഭിനയമാണ് സീരിയലിലെ കഥാപാത്രങ്ങളായി എത്തുന്ന താരങ്ങള്‍ കാഴ്ച വയ്ക്കുന്നത്. ശിവയേയും അഞ്ജലിയേയും കുറിച്ചുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ശിവാജ്ഞലി എന്ന പേരില്‍ ഫാന്‍ പേജുകളും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ്. 

അഞ്ജലി ആയി വേഷം ഇടുന്നത് ഗോപിക അനിലും, ശിവയായി എത്തുന്നത് നടി ഷഫ്നയുടെ ഭര്‍ത്താവ് കൂടിയായ സജിനും ആണ്. പരമ്പരയില്‍ സേതു എന്ന കഥാപാത്രം പങ്ക് വച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'ജന്മം കൊണ്ടല്ല സ്‌നേഹബന്ധം കൊണ്ടാണ് അവള്‍ അനിയത്തിയായത്;...അഭിനയമാണെങ്കിലും നെഞ്ചോന്നു പിടഞ്ഞുട്ടോ' എന്ന ക്യാപ്ഷനിലൂടെയാണ് അഞ്ജലിക്ക് ഒപ്പമുള്ള ഒരു വീഡിയോ സേതു ആയി എത്തുന്ന ബിജേഷ് അവണൂര്‍ പങ്കിട്ടത്. സീരിയലില്‍ ഹരിയുടെയും അപ്പുവിന്റെയും ശിവയുടെയും അഞ്ജലിയുടെയും വിവാഹമാണ്. വിവാഹസീനുകള്‍ ഷൂട്ട്ു ചെയ്യുന്ന സമയത്തെ കോസ്റ്റിയൂമിലുളള വീഡിയോയാണ് ബിജേഷ് പങ്കുവച്ചിരിക്കുന്നത്. 

 

Read more topics: # santhwanam,# serial tiktok
santhwanam serial tiktok

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES