മുഖത്ത് കുരുക്കളും പാടുകളുൂം വന്നു തുടങ്ങിയെന്ന് പേളി; തങ്ങള്‍ക്കും ഇതുപോലെ ആയിരുന്നുവെന്ന് അനുഭവം പങ്കുവച്ച് ആരാധകര്‍

Malayalilife
 മുഖത്ത് കുരുക്കളും പാടുകളുൂം വന്നു തുടങ്ങിയെന്ന് പേളി; തങ്ങള്‍ക്കും ഇതുപോലെ ആയിരുന്നുവെന്ന് അനുഭവം പങ്കുവച്ച് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ്‌ബോസിലെത്തി സുഹൃത്തുക്കളായ ഇവര്‍ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. ബിഗ്‌ബോസിലൊപ്പമുള്ളവര്‍ ഇവരുടെ പ്രണയത്തെ സംശയദൃഷ്ടിയോടെ കണ്ടപ്പോഴും പ്രേക്ഷകര്‍ ഇവര്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കിയത്.  താന്‍ ഗര്‍ഭിണിയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് പേളി വ്യക്തമാക്കി രംഗത്തെത്തിയത്. മനോഹരമായ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അത്.

ഇതോടെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷവും തുടങ്ങി. തങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത തന്നെയാണ് ഇതെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. പിന്നീട് ഗര്‍ഭിണിയായ വിശേഷങ്ങള്‍ പങ്കുവച്ച് പേളി എത്തിയിരുന്നു.
കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. മൂന്ന് മാസം ഗര്‍ഭിണി ആണെന്നും ഞങ്ങളുടെ കുഞ്ഞ് മാര്‍ച്ചിലായിരിക്കും എത്തുകയെന്നും പേളി അറിയിച്ചിരുന്നു.എന്നു തനിക്കും ഛര്‍ദ്ദിലാണെന്നും അത് ഇവിടെ ഒരു ശീലമായി മാറിയെന്നും താരം പറയുന്നു. രാവിലെയാണ് തനിക്ക് ഏറെ ബുദ്ധിമുട്ടെന്നും എപ്പോ എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കാന്‍ തോന്നുമെന്നും താരം പറയുന്നു. ഇപ്പോള്‍ അമ്മയാകാന്‍ തന്റെ ശരീരം തയ്യാറെടുക്കുന്നതിന്റെ സൂചനകള്‍ പങ്കുവച്ചിരിക്കയാണ് പേളി.

മുഖത്ത് കവിളിന്റെ രണ്ടു വശത്തുമായി കുരുക്കളും പാടുകളും വന്നു.  അതാണ് പേളി കാണിച്ചിരിക്കുന്നത്. തങ്ങള്‍ക്കും ഗര്‍ഭിണിയായിുന്ന സമയത്ത് ഇങ്ങനെയായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അനുഭവങ്ങള്‍ പങ്കുവച്ച് ആരാധകരും എത്തിയിട്ടുണ്ട്. പൊതുവെ പേളി പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ വൈറലായി മാറാറുണ്ട്. ഗര്‍ഭണിയായതോടെ പേളിയുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കുഞ്ഞിന്റെ വളര്‍ച്ചയെണ്ണി കാത്തിരിക്കുകയാണ് പേളി. കുഞ്ഞുവയറില്‍ കൈചേര്‍ത്ത് വച്ച് ആകാശത്തോട്ട് നോക്കി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരുന്നു.  ഇരുവരും അഭിനയിച്ച അവസ്ഥ എന്ന വെബ്‌സീരിസ് സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായിരുന്നു. അവസ്ഥയുടെ ഷൂട്ടിനിടയ്ക്കായിരുന്നു ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഗര്‍ഭകാലം  ആസ്വദിക്കുകയാണ് താരം ഇപ്പോള്‍. ഇപ്പോള്‍ താന്‍ തന്റെ കുഞ്ഞുമായി സംസാരിക്കുകയാണ്. തനിക്ക് ഇപ്പോള്‍ അമ്മ ഉണ്ടാക്കുന്ന നാടന്‍ ഭക്ഷണങ്ങളോടാണ് താത്പര്യമെന്നും പേളി പറഞ്ഞിരുന്നു,


 

pearle maaney shows her pimples and marks

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES