Latest News

ചേട്ടന്‍മാരുടെ ഒക്കത്തിരുന്ന് അടുത്ത അവാര്‍ഡും ഗമയില്‍ വാങ്ങി പാറുക്കുട്ടി

Malayalilife
ചേട്ടന്‍മാരുടെ ഒക്കത്തിരുന്ന് അടുത്ത അവാര്‍ഡും ഗമയില്‍ വാങ്ങി പാറുക്കുട്ടി

നാലു വര്‍ഷത്തോളമായി ജനപ്രിയ പരമ്പരയായി മുന്നേറുകയാണ് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയല്‍. സാധാരണ സീരിയലുകളില്‍ നിന്നും വേറിട്ട അവതരണവുമായി എത്തിയ ഉപ്പും മുളകിലും ഇപ്പോള്‍ താരം പാറുക്കുട്ടിയാണ്. മിനിസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളളത് ഇപ്പോള്‍ ഒന്നര വയസ്സുകാരി പാറുക്കുട്ടിയ്്ക്കാണ്. ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് പാറുക്കുട്ടി. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചാ മത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി, പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങുന്ന പാറുകുട്ടി കരുനാഗപള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്.

ജനിച്ച് നാലാം മാസം സ്‌ക്രീനിലേക്കെത്തിയ പാറുക്കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മലയാളിപ്രേക്ഷകര്‍ കണ്ടിരുന്നു. 150 ഓളം കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് പാറുക്കുട്ടിയെ തിരഞ്ഞെടുത്തത്. വീട്ടിലെ അഞ്ചാമത്തെ അംഗമായി പാറുക്കുട്ടി എത്തിയതോടെ പരമ്പര കൂടുതല്‍ ഹിറ്റാവുകയായിരുന്നു. വലിയ ഫാന്‍സ് പിന്തുണയുളള പാറുക്കുട്ടിക്ക് ഇപ്പോള്‍ ജന്മനാടിന്റെ അംഗീകാരവും എത്തിയിരിക്കയാണ്. ട്രോള്‍ ഓച്ചിറ ടീം അംഗങ്ങളാണ് പാറുക്കുട്ടിക്ക് അവാര്‍ഡ് സമ്മാനിച്ചത്. ഓച്ചിറയുടെ സ്വന്തം ബേബി അമേയയ്ക്ക്  സ്നേഹാശംസകളോടെ ട്രോള്‍ ഓച്ചിറ കൂട്ടായ്മ എന്നെഴുതിയ പുരസ്‌കാരം കയ്യില്‍ പിടിച്ച് ടീമിനൊപ്പമുളള പാറുക്കുട്ടിയുടെ ചിത്രങ്ങളാണ്  ആരാധകര്‍ ഏറ്റെടുക്കുന്നത്. നാലാം മാസം മുതല്‍ മിനിസക്രീന്‍ പ്രേക്ഷകരുടെ വീട്ടിലെ സ്വന്തം കുട്ടിയായ പാറുവിന്റെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കയാണ്. കഴിഞ്ഞ ദിവസം പാറുവിനെത്തേടി ആദ്യ അവാര്‍ഡ് എത്തിയത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുമായിരുന്നു ഉപ്പും മുളകിന്റെയും പൂമ്പാറ്റ കുഞ്ഞിന് അഭിനയ ജീവിതത്തിലെ ആദ്യ അംഗീകാരം കിട്ടിയത്. പാറുക്കുട്ടിയ്ക്ക് സമ്മാനം ലഭിച്ചതില്‍ ആരാധകര്‍ അതീവ സന്തോഷത്തിലായിരുന്നു.


 

paarukutty gets her second award from troll ochira team

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES