കുടുംബവിളക്ക് എന്ന ജനപ്രിയ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടനടിയായി മാറിയ താരമാണ് അമൃത നായര്‍. ചുരുങ്ങിയ സമയം കൊണ്ടാണ് മിനി സ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം ശീതളായി നടി മാറിയത്. ശീതള്‍ എന്ന കഥാപാത്രത്തിനായി വലിയ തരത്തിലുള്ള മേക്കോവര്‍ തന്നെ അമൃത നായര്‍ നടത്തിയിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയത് എങ്കിലും ഇപ്പോള്‍ ശീതളായി മിന്നി തിളങ്ങുകയാണ് അമൃത നായര്‍.
ഇപ്പോഴിതാ, ഷൂട്ടിംഗിന്റെ ഇടവേളയില്‍ വീട്ടിലെത്തിയ അമൃത അമ്മയെ വീട്ടു ജോലിയില്‍ സഹായിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. വീടിന്റെ ടെറസ് അടിച്ചു വാരുന്ന വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത്തരത്തില്‍ രസകരമായ നിരവധി വീഡിയോകളുമായി താരം പലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നിന്നുമാണ് അധികവും എത്താറുള്ളത്. സ്റ്റാര്‍മാജിക്കില്‍ അമൃത നിറഞ്ഞു നില്ക്കുന്ന സമയത്താണ് കുടുംബവിളക്കില്‍ നിന്നുള്ള ക്ഷണം അമൃതയെ തേടിയെത്തിയത്.
ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തില്‍ നിന്നുമാണ് താന്‍ ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തിയത് എന്ന് അമൃത നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. 'അമൃത നായര്‍ നോര്‍മല്‍ അമൃത ആയി ഇരുന്നപ്പോള്‍ ജീവിതത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അഭിനയ ജീവിതത്തില്‍ എത്തിയപ്പോള്‍ നിരവധി പേരുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്. അഭിനയിക്കാന്‍ കൊള്ളില്ല, കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞു, ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്', എന്നും അമൃത പറഞ്ഞിരുന്നു.