Latest News

വേറൊരു ലോകത്തില്‍ ഇരുന്നുകൊണ്ട് ശബരി ചേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം; സാജന്‍ സൂര്യയുടെ ജന്മദിനത്തില്‍ കുറിപ്പുമായി ജിഷിന്‍ 

Malayalilife
 വേറൊരു ലോകത്തില്‍ ഇരുന്നുകൊണ്ട് ശബരി ചേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം; സാജന്‍ സൂര്യയുടെ ജന്മദിനത്തില്‍ കുറിപ്പുമായി ജിഷിന്‍ 

ഴിഞ്ഞ ദിവസം അകാലത്തില്‍ പൊലിഞ്ഞു പോയ നടന്‍ ശബരിനാഥിന്റെ ഉറ്റ സുഹൃത്താണ് നടന്‍ സാജന്‍ സൂര്യ. ഇരുവരും രണ്ടു ശരീര വും ഒരു മനസ്സുമായി കഴിഞ്ഞവരാണ് ഇരുവരെന്നുമാണ് അഭിനേതാക്കള്‍ വരെ പറയുന്നത്. ശബരിനാഥിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി താരങ്ങളാണ് ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവച്ച് എത്തിയത. കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സാജന്‍ സൂര്യയുടെ പിറന്നാള്‍ ഉറ്റ സുഹൃത്ത് ഒപ്പമില്ലാതെയാണ് നടന്‍ സാജന്‍ സൂര്യയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ജീവിതനൗകയില്‍ ഒപ്പമഭിനയിക്കുന്ന ജിഷിന്‍ പങ്കുവച്ച കുറിപ്പാണ്  ശ്രദ്ധേയമാകുന്നത്.

സാജന്‍ സൂര്യ. മലയാള സീരിയല്‍ എന്ന് പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരും മുഖവും. ഇന്ന് സാജന്‍ ചേട്ടന്റെ ജന്മദിനമാണ്. 'അമല' സീരിയലിനു ശേഷം ഇപ്പൊ 'ജീവിതനൗക' സീരിയലില്‍ ആണ് ഇദ്ദേഹത്തോടൊന്നിച്ചു വര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. അതിനു മുന്‍പ് ക്രിക്കറ്റ് ടീമിലും തകര്‍പ്പന്‍ കോമഡി യിലും ഒക്കെ ഒന്നിച്ചുണ്ടായിരുന്നിട്ടും ജീവിതനൗകയില്‍ ആയിരുന്നു ആ ബന്ധം ഊട്ടിയുറപ്പിച്ചത്. ജീവിതനൗകയില്‍ രണ്ടു മൂന്ന് ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് സാജന്‍ ചേട്ടന്‍ എന്നോട് ആ സത്യം വെളിവാക്കിയത്.

 'നിന്നെ എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി'. എനിക്ക് വളരെ സന്തോഷം നല്‍കിയ വാക്കുകള്‍ ആയിരുന്നു അത്. നമുക്ക് എന്ത് കാര്യത്തിനും വിളിച്ചു അഭിപ്രായം ആരായാവുന്ന, തന്റെതായ നിലപാടുകള്‍ ഉള്ള ഒരു ജ്യേഷ്ഠസഹോദരന്‍. അതാണ് ചുരുക്കത്തില്‍ എനിക്ക് സാജന്‍ ചേട്ടന്‍. തന്റെ ആത്മസുഹൃത്തിന്റെ, ശബരി ചേട്ടന്റെ, വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും പുറത്തു കടക്കാത്ത സാജന്‍ ചേട്ടനെ ഇന്ന് രാവിലെ ഞാന്‍ കണ്ടു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കണ്‍പോളകള്‍ തടിച്ചു വീങ്ങിയിരിക്കുന്നു.

ഒറ്റക്ക് വേറെ ഏതോ ലോകത്തില്‍ ചിന്തയില്‍ മുഴുകിയിരിക്കുന്ന, ഇടക്കിടക്ക് കണ്ണുകള്‍ തുടച്ചു കൊണ്ടിരിക്കുന്ന സാജന്‍ ചേട്ടനെ എങ്ങനെ ജന്മദിനാശംസകള്‍ അറിയിക്കാന്‍..? ഒരു പക്ഷെ തന്റെ ജന്മദിനത്തില്‍, തന്നെ ആദ്യം വിഷ് ചെയ്തിരുന്ന തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ആയിരിക്കും സാജന്‍ ചേട്ടന്‍. വിഷമിക്കരുത് സാജന്‍ ചേട്ടാ.. ചില മുറിവുകള്‍.. ചില ഓര്‍മ്മകള്‍.. അതങ്ങിനെയാണ്. ഈ മുറിവ് കാലം മായ്ക്കാതിരിക്കില്ല.. കാരണം, കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ലല്ലോ.. നമുക്ക് കാണാന്‍ കഴിയാത്ത വേറൊരു ലോകത്തില്‍ ഇരുന്നുകൊണ്ട് ശബരി ചേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം.. ജന്മദിനാശംസകള്‍ പ്രിയ സാജന്‍..


 

jishin mohan shares a note for sajan surya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES