സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ കഥ മുന്നോട്ടു പോകുന്നത്. നടി അമല ഗിരീഷ് കല്യാണി എന്ന കഥാപാത്രത്തെയും താരാകല്യാണ്‍ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്റ്റെബിന്‍ ജേക്കബ് എന്ന നടനാണ്. നീര്‍മാതാളം ടീം തന്നെയാണ് ചെമ്പരത്തിയും ഒരുക്കിയത്. സീരിയലില്‍ സ്റ്റെബിന്‍ അവതരിപ്പിക്കുന്ന ആനന്ദിന്റെ അനിയനായി എത്തുന്നത് നടന്‍ പ്രഭിന്‍ ആണ്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് പ്രഭിന്റെ കഥാപാത്രം. ഇപ്പോള്‍ തന്റെ അനിയന്‍ അരവിന്ദായി എത്തുന്ന പ്രഭിനെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കയാണ് സ്റ്റെബിന്‍.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഷൂട്ടിംഗ് തിരക്കുകള്‍ കാരണം എപിസോഡുകള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.. ഇടയ്ക്ക് രണ്ടു ദിവസം കിട്ടിയപ്പോള്‍ എല്ലാം കണ്ടുതീര്‍ത്തു... ഞാന്‍ ഇപ്പോ ഇത് ഇവിടെ പറയാന്‍ കാരണം, കഴിഞ്ഞ കുറേ എപ്പിസോഡുകളിലെ പ്രഭിന്റെ പെര്‍ഫോമന്‍സ് അഭിനന്ദിക്കാതെ വയ്യ... അത്രയും തന്മയത്വത്തോടെ, കൈയടക്കത്തോടെ അരവിന്ദ് എന്ന കഥാപാത്രത്തെ ജീവിച്ചു കാണിച്ചു.. 'പോയി അഭിനയിച്ചു ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കൂ' എന്ന് അനുഗ്രഹിച്ച് ഭൂമിയിലേക്ക് ദൈവം പറഞ്ഞു വിട്ടതു പോലെ....
ഇനിയും മികച്ച പെര്‍ഫോമന്‍സുകള്‍ കൊണ്ട് ഞങ്ങളെ വിസ്മയിപ്പിക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ..!
നിരവധി പേരാണ് സ്റ്റെബിന്റെ വാക്കുകള്‍ ശരിവച്ച് എത്തിയിരിക്കുന്നത്. ചെമ്പരത്തി സീരിയലിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് അനിയന്‍കുഞ്ഞെന്നും പ്രഭിന്റെ അഭിനയം ദിവസം കഴിയുംതോറും മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്.