Latest News

എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം; സാന്ത്വനത്തിലെ ശിവയെ ചേര്‍ത്ത് പിടിച്ച് ഷഫ്‌ന 

Malayalilife
 എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം; സാന്ത്വനത്തിലെ ശിവയെ ചേര്‍ത്ത് പിടിച്ച് ഷഫ്‌ന 

പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ ഷഫ്ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടി ഷഫ്‌നയുടെ ഭര്‍ത്താവ് സജിനാണ് സാന്ത്വനം സീരിയലില്‍ ശിവദാസ് ആയി എത്തുന്നത്. ഭാര്യ സക്രീനില്‍ സജീവമാണെങ്കിലും പുതുമുഖമായിട്ടാണ് സജിന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്. തൃശ്ശൂര്‍ അന്തിക്കാടാണ് സജിന്റെ സ്വദേശം.

സിനിമയില്‍ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്നയുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.ഭര്‍ത്താവായ സജിന്റെ കൈയും പിടിച്ച് കടല്‍ തീരത്തു നില്‍ക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. ഇതിന് താഴെ മനോഹരമായൊരു ക്യാപ്ഷനും ഷഫ്‌ന പങ്കുവച്ചു. 'എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ സ്‌നേഹം', എന്നാണ് ചിത്രത്തിന് താഴെ നടി കുറിച്ചത്. ഷഫ്നയും സജിനും എപ്പോഴും ഇതുപോലെ സന്തുഷ്ടരായി ജീവിക്കണമെന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ പറയുന്നത്

തിരുവനന്തപുരം പട്ടം സ്വദേശിയാണ് ഷഫ്ന. ബാലതാരമായിട്ടാണ് സിനിമാരംഗത്തേക്ക് ഷഫ്ന എത്തുന്നത്. എന്നാല്‍ മൂന്നു ചിത്രങ്ങളില്‍ ബാലതാരമായ ഷഫ്ന പിന്നീട് കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ മികച്ച റോളിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പ്ലസ് ടു എന്ന ചിത്രത്തില്‍ നായികയായും താരം തിളങ്ങി. ആഗതന്‍, ഇന്ത്യന്‍ പ്രണയകഥ, ലോക്പാല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പെടെ 20തോളം ചിത്രങ്ങളില്‍ ഷഫ്ന അഭിനയിച്ചിട്ടുണ്ട്. 2013ലായിരുന്നു ഷഫ്ന പ്ലസ് ടു എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച സജിനെ പ്രണയിച്ച് വിവാഹം ചെയ്തത്. വിവാഹശേഷവും അഭിനയം തുടര്‍ന്ന ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു ഷഫ്ന. മഴവില്‍ മനോരയില്‍ സംപ്രേക്ഷണം ചെയ്ത സുന്ദരി എന്ന സീരിയലിലൂടെയാണ് മിനി സ്‌ക്രീലേക്ക് താരം കാലെടുത്ത് വച്ചത്.

actress shafna shares a picture with her husband sajin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക