മിനിസ്‌ക്രീന്‍ പരമ്പര ജീവിതനൗകയില്‍ വില്ലത്തിയായി അഭിനയിച്ച നടി മനീഷ ജയ്‌സിംഗ് വിവാഹിതയായി. ശിവദിത്താണ് വരന്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മനീഷയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരുന്നു. താന്‍ വിവാഹിതയാകുന്ന വിശേഷത്തെക്കുറിച്ച് പറഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ താരമെത്തിയിരുന്നു. ആക്ടിങ് കോ ഓഡിനേറ്ററായ നിര്‍മല രാജേന്ദ്രന്റെ മകനാണ് വരന്‍. ശിവദിത്ത് എ്ന്നാണ് താരത്തിന്റെ ഭാവി വരന്റെ പേര്. ബ്രഹ്‌മോസിലാണ് ജോലി ചെയ്യുന്നത്. നിശ്ചയം കഴിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ മേയ് 24 നാണ് വിവാഹം തീരുമാനിച്ചിരുന്നത്. ലോക്ഡൗണ്‍ കാരണം വിവാഹം നീട്ടി വയ്ക്കുകയായിരുന്നു
കലാഭവന്‍ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന സിനിമയിലൂടെയായിരുന്നു മനീഷ അഭിനയരംഗത്തേക്ക് എത്തിയത്. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും സീരിയലിലേക്കുള്ള ക്ഷണം ലഭിക്കുകയായിരുന്നു മനീഷയ്ക്ക്. പൗര്‍ണമിത്തിങ്കളിലെ പൗര്‍ണിയായിട്ടാണ് താരം പിന്നീട് എത്തിയത്. ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലെ അഭിനയം കണ്ടിട്ടാണ് 'പൗര്‍ണമിത്തിങ്കളി'ലേക്ക് വിളിവരുന്നത്. രഞ്ജിനി പോയതിന് പിന്നാലെ എത്തിയ മനീഷയ്ക്കും അതേ മുഖഛായ ആയത്‌കൊണ്ടു തന്നെ മനീഷയെയം വളരെ വേഗം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മനീഷയും പൗര്‍ണമിത്തിങ്കളില്‍ നിന്നും വിട പറയുകയായിരുന്നു.എന്നാല്‍ പിന്നാലെ ജീവിത നൗക എന്ന സീരിയലിലൂടെ താരം പിന്നെയും സ്‌ക്രീനില്‍ എത്തുകയായിരുന്നു.
താരത്തിന്റെ പേരിലെ സിങ് കണ്ടിട്ട് മലയാളി അല്ല മനീഷ എന്ന് പൊതുവെ ഒരു സംസാരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ പാതി മലയാളിയും പാതി പഞ്ചാബിയും ആണ് മനീഷ. മനീഷയുടെ അച്ഛന്റെ പേര് ജയ്ബന്ദ് സിങ് എന്നാണ്. അച്ഛന്‍ പഞ്ചാബിയാണ്. അമ്മ ലത മലയാളിയും. അച്ഛന്റെയും അമ്മയുടെയും അറേഞ്ച് മാര്യേജ് ആയിരുന്നു. അച്ഛന്റെ അമ്മ മലയാളിയാണ്. കണ്ണൂരാണ് നാട്. തിരുവനന്തപുരത്ത് കാരിയായ താരത്തിന് മലയാളം വളരെ നന്നായി അറിയാം. അച്ഛന്‍ ജോലിയുടെ ഭാഗമായി ഏറെക്കാലം ഇവിടെയായിരുന്നു. ഇപ്പോള്‍ മുംബൈയിലാണ്. അമ്മ ലത. അനിയത്തി രവീണ. അനിയന്‍ രാഹുല്‍ എന്നിവരടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.