Latest News

13 വര്‍ഷത്തെ പ്രണയ സാഫല്യം; സീരിയല്‍ നടി ജോഷിനയ്ക്ക് വിവാഹം; ഗീതാഗോവിന്ദം പരമ്പരയിലെ കാഞ്ചനയെ താലിചാര്‍ത്തുന്നത് ദുബെയില്‍  ജോലി നോക്കുന്ന ശ്രീജു സുരേന്ദ്രന്‍

Malayalilife
 13 വര്‍ഷത്തെ പ്രണയ സാഫല്യം; സീരിയല്‍ നടി ജോഷിനയ്ക്ക് വിവാഹം; ഗീതാഗോവിന്ദം പരമ്പരയിലെ കാഞ്ചനയെ താലിചാര്‍ത്തുന്നത് ദുബെയില്‍  ജോലി നോക്കുന്ന ശ്രീജു സുരേന്ദ്രന്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് ഗീതാഗോവിന്ദം. പരമ്പരയിലെ കാഞ്ചന എന്ന ഹാസ്യം നിറയ്ക്കുന്ന വീട്ടുജോലിക്കാരിയായും ഫ്‌ളവേഴ്‌സിലെ സുസു പരമ്പരയിലെ റോഷ്‌നിയായും തിളങ്ങുന്ന നടി ജോഷിനി തരകന്റെ വിവാഹനിശ്ചയ വിശേഷമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 13 വര്‍ഷത്തോളം നീണ്ട പ്രണയത്തിനും വീട്ടുകാരുടെ എതിര്‍പ്പുകള്‍ മാറി സമ്മതം വാങ്ങാനുമുള്ള കാത്തിരിപ്പിനൊടുവിലാണ് ഇന്ന് അതിഗംഭീരമായി തന്നെ നടിയുടെ വിവാഹനിശ്ചയം നടന്നിരിക്കുന്നത്. 

ശ്രീജു സുരേന്ദ്രന്‍ എന്ന ദുബായ്ക്കാരനാണ് ജോഷിനിയെ സ്വന്തമാക്കുന്നത്. സഹതാരങ്ങളേയും പ്രിയപ്പെട്ടവരെയും എല്ലാം ക്ഷണിച്ചുള്ള വിവാഹ നിശ്ചയം അതിഗംഭീരമാക്കിയാണ് ജോഷിനയും ശ്രീജുവും ഇപ്പോള്‍ ആഘോഷിച്ചിരിക്കുന്നത്.

ഇതുവരെ ഇത്രയും മേക്കപ്പില്‍ ജോഷിനയെ ആരാധകര്‍ കണ്ടിട്ടില്ലാത്തതിനാല്‍ അങ്ങനെയൊരു പുതുമ കൂടി ജോഷിനയുടെ ഗെറ്റപ്പില്‍ ഉണ്ടായിരുന്നു. സീരിയല്‍ നടിയും ജോഷിനയുടെ സുഹൃത്തുമായ റെബേക്ക സന്തോഷ് ആണ് അതിമനോഹരമായ ഈ വിവാഹ നിശ്ചയ സാരി ഒരുക്കി നല്‍കിയത്. ഗീതാഗോവിന്ദത്തില്‍ ഒപ്പം അഭിനയിക്കുന്ന അമൃതാ നായരും ബിന്നി സെബാസ്റ്റിയനും ഭര്‍ത്താവും നടനുമായ നൂബിന്‍ ജോണിയുമെല്ലാം വിവാഹത്തിന് എത്തിയിരുന്നു. അമൃതാ നായരുടെ അടുത്ത സുഹൃത്താണ് റെബേക്ക. അതുവഴിയാണ് വിവാഹനിശ്ചയ സാരി ഡിസൈന്‍ ചെയ്യാന്‍ റെബേക്കയുടെ ബൂട്ടിക്കിലേക്ക് ജോഷിന എത്തിയത്.

അതേസമയം, 13 വര്‍ഷത്തെ പ്രണയം സാഫല്യമാകുന്നതിന്റെ നിറസന്തോഷത്തിലാണ് ജോഷിനയും ശ്രീജുവും ഇപ്പോള്‍. മാസങ്ങള്‍ക്കു മുമ്പാണ് ഇരുവരും തങ്ങളുടെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സന്തോഷമടക്കാനാകാത്ത ആ നിമിഷത്തില്‍ ജോഷിന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ഞങ്ങള്‍.. ?? 13 വര്‍ഷങ്ങളുടെ കാത്തിരിപ്പ് ആയിരുന്നു.. വീട്ടുകാരുടെ സമ്മതത്തിന്.. അങ്ങനെ അവരും സമ്മതം തന്നു..ഇനി എങ്കിലും ഞങ്ങള്‍ ഒന്നിക്കണോ വേണ്ടയോ ??.. പ്രണയം തുടങ്ങിയ നാള്‍ മുതല്‍ കേട്ടത് അയ്യോ.. ഹിന്ദു ചെറുക്കന്‍ അല്ലെ അത്.. നീ ക്രിസ്റ്റ്യനും.. ഹാ നോക്കാം.. എത്ര നാള്‍ പോകുമെന്ന്.. 2012 മുതല്‍ 2024 വരെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയിട്ടുള്ള നീണ്ട 10, 14 വര്‍ഷങ്ങള്‍ എന്നു കുറിച്ചുകൊണ്ട് #loveislove #lovequotes #longrelationship #purelove?? എന്നീ ഹാഷ്ടാഗുകളോടു കൂടിയാണ് തന്റെ പ്രണയം വിവാഹത്തിലേക്ക് കടക്കുകയാണെന്ന സന്തോഷ വാര്‍ത്ത ജോഷിന കുറിച്ചത്.

13 വര്‍ഷത്തോളം നീണ്ട ജോഷിനയുടേയും ശ്രീജുവിന്റെയും പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് കടക്കുന്നത്. പ്രണയം കൂട്ടുകാരും പ്രിയപ്പെട്ടവരും എല്ലാം അറിഞ്ഞ കാലം മുതല്‍ക്കു തന്നെ ഇതു അധികം മുന്നോട്ടു പോകില്ലായെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍, അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഇവരുടെ പ്രണയം ഇത്രയും കാലം മുന്നോട്ടു പോയതും ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നതും. ജോഷിന ക്രിസ്ത്യന്‍ പെണ്‍കുട്ടിയും ശ്രീജു ഹിന്ദു യുവാവുമാണ്. എങ്കിലും മതത്തിന്റെ വേലിക്കെട്ടുകളൊന്നുമില്ലാതെയാണ് ഇവരുടെ പ്രണയം. ശ്രീജുവിനൊപ്പം ക്ഷേത്രത്തില്‍ പോവുകയും പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയും എല്ലാം ചെയ്യുന്ന ജോഷിന അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ജോഷിനയുടെ സീരിയല്‍ അഭിനയ കരിയറിന് പൂര്‍ണ പിന്തുണ നല്‍കുന്ന ആള്‍ കൂടിയാണ് ശ്രീജു. രണ്ടു വര്‍ഷം മുമ്പാണ് ഗീതാഗോവിന്ദം സീരിയല്‍ റആആരാധകരിലേക്ക് എത്തിയത്. സാജന്‍ സൂര്യയും ജോസ്ഫിനും ആണ് സീരിയലില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നടന്‍ നൂബിന്റെ ഭാര്യയാണ് ജോസ്ഫിന്‍. നാല്‍പതുകാരനും അവിവാഹിതനും ആയ ഗോവിന്ദ് മാധവന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് ഗീതാ ഗോവിന്ദം എന്ന സീരിയല്‍.

 

Joshina Tharakan Engagement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES