പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയായ സീതയിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് സ്വാസിക. സീരിയലിന് പുറമെ നിരവധി സിനിമകളുടെ ഭാഗമാകാനും സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെ വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയ്ക്ക് ലഭിക്കുകയുണ്ടായി. സീത എന്ന സീരിയലിലൂടെ മലയാളി മനസുകളില്‍ ആഴത്തില്‍ പതിഞ്ഞ നടിയാണ് സ്വാസിക. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലാണ് ഇപ്പോള്‍ സ്വാസിക തിളങ്ങുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സീതയാണ് സ്വാസിക. സീത എന്ന സീരിയലിലൂടെ അത്രയേറെ ജനപ്രിയയായി സീത മാറി. ഇന്ദ്രന്റെയും സീതയുടെയും ജീവിതം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതിലൂടെയാണ് ബിഗ്സ്‌ക്രീനിലേക്കും സ്വാസികയ്ക്ക് അവസരം ലഭിച്ചത്. ഇക്കുറി സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു സ്വാസികയ്ക്ക് നിനച്ചിരിക്കാതെ പുരസ്‌കാരം ലഭിച്ചത്. പത്ത് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത പുരസ്‌കാരമെന്നാണ് സ്വാസിക അവാര്‍ഡ് നേട്ടത്തെ വിശേഷിപ്പിച്ചത്.
ഇപ്പോഴിതാ സ്വാസികയുടെ സുഹൃത്തും നടിയുമായ ജിപ്‌സ ബീഗം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ജി എസ് പ്രദീപിന്റെ 'സ്വര്‍ണ്ണമത്സ്യങ്ങള്‍'ക്ക് ശേഷം സ്വാസുവുമായിട്ട് വീണ്ടും ഒരു സിനിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായിട്ട് കൂടി പുള്ളിക്കാരി പഴയ ആള്‍ തന്നെയാണ്. സത്യത്തില്‍ ഞാനാ ചമ്മിപ്പോയത്. കാരണം ആള്‍ക്കാരുടെ സ്വഭാവം ഏത് നിമിഷമാണ് മാറുക എന്ന് പറയാന്‍ പറ്റില്ല. പുറമെ ഉള്ള സൗന്ദര്യത്തിലേറെ സൗന്ദര്യം, സ്വഭാവത്തിലും ഇടപെടലിലും ഉള്ള ഏറെ കഴിവുകളുള്ള എന്റെ സ്വീറ്റ് സ്വാസൂ, എന്നാണ് ജിപ്‌സ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അയാളും ഞാനും തമ്മില്‍, ഒറീസ, പ്രഭുവിന്റെ മക്കള്‍, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പൊറിഞ്ചു മറിയം ജോസ്, വാസന്തി തുടങ്ങി നിരവധി സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട് സാസിക. ഒരുത്തീ, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങി നിരവധി സിനിമകളാണ് സ്വാസിക അഭിനയിച്ച് ഇനി പുറത്തിറങ്ങാനായി ഇരിക്കുന്നത്.
GS പ്രദീപേട്ടൻ്റ സ്വർണ്ണമത്സ്യങ്ങൾക്ക് ശേഷം സ്വാസുവുമായിട്ട് വീണ്ടും.. state award winner കൂടി ആയിട്ടും പുള്ളിക്കാരി പഴയ...
Posted by Jipsa Beegam on Saturday, October 24, 2020