Latest News

നായികയായി എത്തിയിരുന്ന തമിഴ് നടി ഗോമതി പ്രിയ സീരിയലില്‍ നിന്നും പിന്മാറി; ഏഷ്യാനെറ്റിലെ ചെമ്പനീര്‍പ്പൂവിലെ രേവതിയായി എത്തുന്നത് റെബേക്ക സുരേഷ്

Malayalilife
 നായികയായി എത്തിയിരുന്ന തമിഴ് നടി ഗോമതി പ്രിയ സീരിയലില്‍ നിന്നും പിന്മാറി; ഏഷ്യാനെറ്റിലെ ചെമ്പനീര്‍പ്പൂവിലെ രേവതിയായി എത്തുന്നത് റെബേക്ക സുരേഷ്

ലയാള മിനിസ്‌ക്രീനില്‍ ഒട്ടനവധി സീരിയലുകളാണുള്ളത്. എന്നാല്‍, അവയില്‍ വ്യത്യസ്തമായ കഥാഖ്യാന ശൈലിയിലൂടെ വിരലിലെണ്ണാവുന്നതു മാത്രമെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളൂ. അതിലൊന്നാണ് ഏഷ്യാനെറ്റിലെ ചെമ്പനീര്‍പ്പൂവ്. മികച്ച റേറ്റിംഗ് നേടി സംപ്രേക്ഷണം തുടര്‍ന്നിരുന്ന പരമ്പരയില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പരമ്പരയില്‍ നായികയായി എത്തിയിരുന്ന ഗോമതി പ്രിയ എന്ന തമിഴ് നടി സീരിയലില്‍ നിന്നും പിന്മാറിയെന്നും പകരം രേവതി എന്ന കഥാപാത്രമായി ആരാണെത്തുന്നത് എന്നതു സംബന്ധിച്ച് പുതിയ പ്രമോ വീഡിയോയും പുറത്തു വിട്ടിരിക്കുകയാണ് ചാനല്‍. 

ഏഷ്യാനെറ്റിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ റെബേക്ക സുരേഷ് ആണ് ഇനി രേവതിയായി എത്തുന്നത് എന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് കരുതിയ അണിയറ പ്രവര്‍ത്തകര്‍ക്ക് നിരാശ സമ്മാനിക്കുന്ന കമന്റുകളാണ് ഇപ്പോള്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. 

സച്ചിക്ക് ഒരിക്കലും match ആകില്ല റെബേക്ക.. സീരിയലിന്റെ rating ന് തന്നെ ഇത് ബാധിക്കും. എന്തായാലും ചെമ്പനീര്‍പ്പൂവിന് ആദരാഞ്ജലികള്‍ ??, റെബേക്ക വരുന്ന എപ്പിസോഡ് മുതല്‍ ഞാന്‍ ഈ സീരിയല്‍ ചെമ്പനീര്‍ പൂവ് കാണുന്നത് നിര്‍ത്തി എന്ന് അറിയിക്കുന്നു ????, ഗോമതി സീരിയല്‍ മാറിയാല്‍ പിന്നെ നമ്മള്‍ ഈ സീരിയല്‍ കാണില്ല റേറ്റിംഗ് ഇടിയും തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധ നേടിയ പരമ്പരയാണ് ചെമ്പനീര്‍പ്പൂവ്. സംപ്രേക്ഷണം തുടങ്ങി മാസങ്ങള്‍ മാത്രമെ ആയിട്ടുള്ളൂവെങ്കിലും സച്ചിയും രേവതിയും പ്രിയ താരങ്ങളായി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞിരുന്നു. തമിഴ്നാട്ടുകാരിയായ ഗോമതി പ്രിയയാണ് പരമ്പരയിലെ നായികയായ രേവതിയായി അഭിനയിച്ചിരുന്നത്. 30കാരിയായ നടിയുടെ കരിയറില്‍ തന്നെ ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കാന്‍ കഴിഞ്ഞ പരമ്പര കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ, സീരിയലില്‍ നിന്നും നടി അപ്രതീക്ഷിതമായി പിന്മാറിയിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. പ്രേക്ഷകരെ ഏറെ ഞെട്ടിച്ചു കൊണ്ടാണ് നടിയുടെ അവസാന പോസ്റ്റും എത്തിയിരിക്കുന്നത്. ഇപ്പോഴും ആരാധകര്‍ക്ക് ഈ വാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.

ഏതാണ്ട് ആറര ലക്ഷത്തോളം ഫോളോവേഴ്സുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഗോമതി ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: നിങ്ങളുടെ ജീവിതം നശിപ്പിക്കാന്‍ ആര്‍ക്കും അധികാരം നല്‍കരുത്. അതെ, അവര്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം, പക്ഷേ നിങ്ങള്‍ അനുവദിക്കാതെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാന്‍ കഴിയില്ല, നിങ്ങള്‍ ജയിച്ച എല്ലാ കാര്യങ്ങളിലും നിങ്ങള്‍ ഒരു പോരാളിയാണ്. ഇപ്പോള്‍ വിട്ടു കൊടുക്കരുത് എന്നാണ് നടിയുടെ വാക്കുകള്‍. ഇതില്‍ നിന്നും വ്യക്തമാകുന്നത് ഒരേയൊരു കാര്യം മാത്രമാണ്. പരമ്പരയില്‍ നിന്നും പിന്മാറേണ്ടി വന്നതിനു പിന്നില്‍ വളരെ ഗൗരവമുള്ള ഒരു കാരണം തന്നെയുണ്ട്. ഒരു പക്ഷെ, നടി മറ്റൊരു സീരിയലില്‍ അഭിനയിക്കുന്നതു മൂലം ഉണ്ടായ ഡേറ്റ് സംബന്ധമായ പ്രശ്നങ്ങളായിരിക്കാം. ആ ഒരു കാരണത്തിന്റെ പേരില്‍ നിരവധി താരങ്ങള്‍ക്ക് നേരത്തേയും പരമ്പരകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെയും അതു തന്നെയാണ് കാരണമായി മാറുവാന്‍ സാധ്യതയും.

അതേസമയം, നടിയുടെ കുറിപ്പിനു താഴെ നിരവധി ആരാധകരാണ്  വേദനിപ്പിക്കുന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രിയ ക്വിറ്റ് ചെയ്തോ ഇനി സിപി കാണില്ല മനസ്സില്‍ ഒരുപാട് വിഷമം തോന്നുന്നു, Enthina chechi chembaneerpoovu mariyath revathi ayyi chechiye allathe mattareyum kannan sadhikilla aaa serial ithrem vijayam ayath arunchettanum chechiyum ullath kond ann ?? nigalod 2 perodum ulla ishtavum nigale comboyum kond mathra ?? churigiya samyam kond orupad perude hridyathil keriyavar nigal ?? chechikk pakkaram oralo ath chindhikan polum avunilla njgal ennum revathi ath chechi thanne ann ini chembaneerpoovu kanilla urappa chechi illatha chembaneerpoovu enthina kanunth ath incomplete ann chechi illathe?? തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

തമിഴ്നാട്ടുകാരിയാണ് ഗോമതി പ്രിയ. തമിഴ് തെലുങ്ക് സീരിയലുകളില്‍ അഭിനയിച്ചിരുന്ന ഗോമതിയുടെ ആദ്യ മലയാളം സീരിയലായിരുന്നു ചെമ്പനീര്‍പ്പൂവ്. അതിലൂടെ തന്നെ പ്രശസ്തയാകുവാനും നടിയ്ക്ക് കഴിഞ്ഞു.

Chempaneer Poovu new Promo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES