താരമൂല്യം ഉയര്‍ന്നതോടെ കൃത്യസമയത്ത് ഷൂട്ടിനെത്താത്തത് പതിവ്; ഭക്ഷണ കാര്യങ്ങളില്‍ നിബന്ധനകളും കരാറില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം വേണമെന്ന ആവശ്യവും; ചെമ്പനീര്‍പ്പൂവ് സീരിയലിലെ നായിക  ഗോമതി പ്രിയയെ സീരിയലില്‍ നിന്ന് പുറത്താക്കാന്‍ കാരണമിത്

Malayalilife
താരമൂല്യം ഉയര്‍ന്നതോടെ കൃത്യസമയത്ത് ഷൂട്ടിനെത്താത്തത് പതിവ്; ഭക്ഷണ കാര്യങ്ങളില്‍ നിബന്ധനകളും കരാറില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം വേണമെന്ന ആവശ്യവും; ചെമ്പനീര്‍പ്പൂവ് സീരിയലിലെ നായിക  ഗോമതി പ്രിയയെ സീരിയലില്‍ നിന്ന് പുറത്താക്കാന്‍ കാരണമിത്

മിനിസ്‌ക്രീന്‍ ലോകത്ത് വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ചെമ്പനീര്‍പ്പൂവ് സീരിയലിലെ നായികയുടെ പിന്മാറ്റം. എന്താണ് സംഭവിച്ചതെന്ന് സീരിയല്‍ അധികൃതരുടെ ഭാഗത്തു നിന്നോ നടി ഗോമതി പ്രിയയുടെ ഭാഗത്തു നിന്നോ വ്യക്തമായ കാരണങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. എന്നാലിപ്പോഴിതാ, ഏഷ്യാനെറ്റിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകരെ നിരാശയിലാഴ്ത്തിയ ഗോമതി പ്രിയയുടെ അപ്രത്യക്ഷമാകലിനു പിന്നിലെ യഥാര്‍ത്ഥ കാരണം സിനിലൈഫ് എക്സ്‌ക്ലൂസീവിലൂടെ പുറത്തു വരികയാണ്. 

അതില്‍ ആദ്യത്തേത് ഗോമതി പ്രിയ പിന്മാറിയതല്ല, പരമ്പരയില്‍ നിന്നും പുറത്താക്കിയതാണ് എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. അതിനു കാരണമായത് പെട്ടെന്ന് ഒരു ദിവസമുണ്ടായ പ്രശ്നമല്ല, പകരം, മാസങ്ങളായി പരമ്പരയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്, സീരിയലിന്റെ ചിത്രീകരണത്തെ തന്നെ ബാധിക്കുന്ന രീതിയില്‍ അണിയറയില്‍ പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നമാണ് ഗോമതി പ്രിയയെ പുറത്താക്കുന്ന തീരുമാനത്തിലേക്ക് നിര്‍മ്മാതാവിനെയും ടീമിനേയും എത്തിയത്.

കൃത്യമായ ഒരു ബജറ്റിലാണ് സീരിയല്‍ ഷൂട്ടിംഗുകളെല്ലാം മുന്നോട്ടു പോകുന്നത്. അവിടെ ഓരോ മിനിറ്റുകളും മണിക്കൂറുകളും വളരെ വിലയുള്ളതാണ്. അതുകൊണ്ടു തന്നെ നേരത്തെ താരങ്ങള്‍ക്കടക്കം ഷൂട്ടിംഗ് ഡേറ്റുകളും മറ്റും നല്‍കുകയും ചെയ്യും. കൃത്യമായ സമയത്ത് ലൊക്കേഷനില്‍ എത്തുകായെന്നതാണ് താരങ്ങള്‍ ചെയ്യേണ്ടത്. പലപ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് വിമാന ടിക്കറ്റ് അടക്കം എടുത്തു നല്‍കുകയും ചെയ്യാറുണ്ട്. അതു തന്നെയായിരുന്നു ഗോമതി പ്രിയയ്ക്കും ചെയ്തു നല്‍കിയിരുന്നത്. ആദ്യമൊക്കെ കൃത്യമായി ഷൂട്ടിംഗിന് എത്തിയിരുന്നുവെങ്കിലും താരമൂല്യം കൂടിയപ്പോള്‍ ബുക്ക് ചെയ്തു നല്‍കുന്ന വിമാനത്തിനു വരാതിരിക്കുകയും വീണ്ടും ടിക്കറ്റ് എടുത്തു തരാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതു പല തവണ ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ സീരിയലിന്റെ ഷൂട്ടിംഗിനെയടക്കം ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

പല ലൊക്കേഷനുകളിലും രാവിലെ ഒന്‍പതു മണിയോടെ തുടങ്ങുന്ന ഷൂട്ടിംഗ് രാത്രി ഒന്‍പതര, പത്തു മണി വരെയാണ് നടക്കുക. ഉടന്‍ തന്നെ അത് എഡിറ്റിംഗിനായി വിടുകയും ഡബ്ബിംഗ് പൂര്‍ത്തിയാക്കി അതിവേഗം സം്രേപക്ഷണത്തിനായി ചാനലിലേക്ക് നല്‍കുകയും ചെയ്യും. എന്നാല്‍ ഏതെങ്കിലും ഒരു താരം നല്‍കിയിരിക്കുന്ന ഷൂട്ടിംഗ് ദിവസങ്ങളില്‍ ഷൂട്ടിംഗിന് എത്തിയില്ലായെങ്കില്‍ ബാക്കി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന കാര്യങ്ങളെല്ലാം കുഴഞ്ഞു മറിയും. അതു തന്നെയായിരുന്നു ഗോമതി പ്രിയയിലൂടെയും ചെമ്പനീര്‍പ്പൂവില്‍ സംഭവിച്ചത്. 

മാത്രമല്ല, ഷൂട്ടിംഗിനെത്തി കഴിഞ്ഞാല്‍ ഭക്ഷണ കാര്യങ്ങളില്‍ പോലും പ്രത്യേക നിബന്ധനകള്‍ മറ്റുമാണ് ഗോമതി പ്രിയ ആവശ്യപ്പെട്ടതെന്നും പറയുന്നു. ഇതു കൂടാതെ, കരാറില്‍ പറഞ്ഞതിനേക്കാള്‍ പ്രതിഫലം കൂട്ടി ചോദിക്കുകയും ഇതുസംബന്ധിച്ച് പ്രശ്നങ്ങള്‍ തുടര്‍ന്നതോടെ സീരിയലിന്റെ ആരോഗ്യകരമായ മുന്നോട്ടു പോക്കിനെ തന്നെ ബാധിച്ചു തുടങ്ങിയതോടെ ഗോമതി പ്രിയയെ മാറ്റിനിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാവ്. ഏറെ ആലോചിച്ച ശേഷമായിരുന്നു ഈ തീരുമാനം. അങ്ങനെയാണ് റെബേക്കാ സന്തോഷിനെ കൊണ്ടുവന്നതും പ്രമോ അടക്കം ഷൂട്ട് ചെയ്തുള്ള ഗംഭീര പ്രവേശനം നടിയ്ക്കായി ഒരുക്കിയതും.


 

Chembaneer Povu actress Gomathi Priya change

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES