Latest News

എന്റെ ഗുരുനാഥന്റെ ഓര്‍മകളും ഈ ഫോട്ടോയും ഇന്നും കൂട്ടായി ഉണ്ട്; കുറിപ്പ് പങ്കുവച്ച് ആദിത്യന്‍ ജയൻ

Malayalilife
എന്റെ ഗുരുനാഥന്റെ ഓര്‍മകളും ഈ ഫോട്ടോയും ഇന്നും കൂട്ടായി ഉണ്ട്;  കുറിപ്പ് പങ്കുവച്ച് ആദിത്യന്‍ ജയൻ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അദിത്യന്‍ ജയൻ. നിരവധി സെറലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ നടന്‍ രാജന്‍ പി ദേവിന്റെ ഓര്‍മ്മ ദിവസം പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. ആദിത്യന്‍ രാജന്‍ പി ദേവിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നത് തന്റെ ഗുരുനാഥന്‍ എന്ന് പറഞ്ഞുകൊണ്ടാണ്. അദ്ദേഹം പോയി എന്ന് ഇന്നും വിശ്വസിക്കാന്‍ വയ്യ എന്നും ചിലരെ നമ്മള്‍ അത്രയും മനസ്സിനോട് ചേര്‍ത്ത് പിടിക്കും എന്നും ആദിത്യന്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ തുറന്ന്  പറയുന്നു.

എന്റെ ഗുരുനാഥന്റെ ഓർമ  ദിവസമാണ്. സര്‍ പോയി എന്ന് ഇന്നും വിശ്വസിക്കാന്‍ വയ്യ കാരണം ചിലരെ നമ്മള്‍ അത്രെയും മനസ്സിനോട് ചേര്‍ത്ത് പിടിക്കും. ഇന്നും എന്റെ ഗുരുനാഥന്റെ ഓര്‍മകളും ഈ ഫോട്ടോയും എന്റെ കൂടെ എന്നും എന്റെ കൂട്ടായി ഉണ്ട്. ഒരുപാട് ഭക്ഷണം ഞാന്‍ സാറിന്റെ ഭാര്യ ശാന്തമ്മ ആന്റിയുടെ കയ്യില് നിന്നും കഴിച്ചിട്ടുണ്ട്.

ഒരു സ്വന്തം വീട് പോലെ തന്നെയായിരുന്നു അവിടം. എന്തേലും പിണക്കം സാറിന് ഉണ്ടായാല്‍ മകന്‍ കണ്ണനെയും ശാന്തമ്മ ആന്റിയെയുമാണ് ആ പിണക്കം മാറ്റാന്‍ സഹായിക്കുന്നത്. സമയം കിട്ടുമ്പോള്‍ ഒക്കെ ഞാന്‍ ചേര്‍ത്തല പോകുമായിരുന്നു. ഇന്നും ഞാന്‍ ഓര്‍ക്കുന്നു സാറിന്റെ അവസാന നാളുകളില്‍ തൃശ്ശൂര്‍ ഒരു ഷൂട്ടിന് പോകുംവഴി ഞാന്‍ സാറിനെ കാണാന്‍ വീട്ടില്‍ കയറുമ്പോള്‍ ആണ് അറിയുന്നത് സാറിന് വയ്യാതെ ലേക്ഷോര്‍ ഹോസ്പിറ്റലില്‍ ഐസിയൂ ആണെന്ന്. എനിക്ക് ഷൂട്ടിനും എത്തണം അകെ ടെന്‍ഷന്‍ ആയി.

ഞാന്‍ ഷൂട്ട് കഴിഞ്ഞു വൈകിട്ട് ഹോസ്പിറ്റലില്‍ എത്തുബോള്‍ സാറിന്റെ കണ്ടീഷന്‍ മോശമാണ്. അങ്ങനെ കുറച്ചു ദിവസം സാര്‍ ഹോസ്പിറ്റല്‍ ഐസിയു ഉണ്ടായിരുന്നു. തിരികെ വരും എന്ന് എല്ലാവരും പ്രതീക്ഷിച്ചു, പക്ഷെ പോയി. എന്നെ അത്ര സ്‌നേഹിച്ച, എന്നെ ശാസിക്കാനും ഒക്കെ അധികാരമാവകാശമുള്ള എന്റെ അച്ഛനു തുല്യം, ഈശ്വരന് തുല്യം ഞാന്‍ ഇന്നും മേക്കപ്പ് ഉപയോഗിക്കും മുന്നെ ഞാന്‍ ഈശ്വരന് മുന്പു ഞാന്‍ മനസ്സില്‍ കാണുന്ന എന്റെ ഗുരുനാഥന്‍ ശ്രി.രാജന്‍ പി ദേവ് സര്‍. സാറിന്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ. അദിത്യന്‍ കുറിച്ചു.

Adhithyan jayan words about rajan p dev

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES