ബിഗ് ബോസില്‍ നില്‍ക്കുമ്പോള്‍ പിആര്‍ ചെയ്തിട്ടില്ല; ഒരു പിആറിന് പോലും കാശ് കൊടുത്തിട്ടില്ല; തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പോലും ആരെയും ഏല്‍പ്പിച്ചിട്ടില്ല; ഒരു ദിവസം ലഭിച്ചിരുന്നത് 25,000 രൂപ;ഡോക്ടറായതുകൊണ്ടാകാം വലിയ തുക നല്‍കിയത്'; ഡോ റോബിന്‍ രാധാകൃഷ്ണന്‍ പങ്ക് വച്ചത്

Malayalilife
 ബിഗ് ബോസില്‍ നില്‍ക്കുമ്പോള്‍ പിആര്‍ ചെയ്തിട്ടില്ല; ഒരു പിആറിന് പോലും കാശ് കൊടുത്തിട്ടില്ല; തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പോലും ആരെയും ഏല്‍പ്പിച്ചിട്ടില്ല; ഒരു ദിവസം ലഭിച്ചിരുന്നത് 25,000 രൂപ;ഡോക്ടറായതുകൊണ്ടാകാം വലിയ തുക നല്‍കിയത്'; ഡോ റോബിന്‍ രാധാകൃഷ്ണന്‍ പങ്ക് വച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസില്‍ എത്തിയ ഡോക്ടര്‍ എന്ന നിലയിലും കൃത്യമായ ഗെയിം പ്ലാനും ഒക്കെ റോബിന് നല്ലരൗ സ്ഥാനം സോഷ്യല്‍ മീഡിയ നല്‍കുകയും ചെയ്തു. വീട്ടില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ബി ബോസില്‍ നിന്നും റോബിന്‍ പുറത്താവുകയും ചെയ്തതിരുന്നു എഴുത്തപതാം ദിവസം ആയിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും റോബിന്‍ പുറത്തായത്

ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ റോബിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും താരത്തിന് ആരാധകര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. 
ഇപ്പോഴിതാ ബിഗ് ബോസിലേക്ക് തന്നെ ഗസ്റ്റ് ആയി പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറയുകയാണ് താരം. മാത്രമല്ല അന്ന് തനിക്ക് ദിവസം എത്ര പ്രതിഫലം ആണ് ലഭിച്ചിരുന്നത് എന്നും റോബിന്‍ പറയുന്നു

ബിഗ് ബോസിലേക്ക് അവസരം അങ്ങോട്ട് ചോദിച്ചുപോയ ആളാണ് താനെന്നും തന്റെ സാലറി ബിഗ് ബോസ് തന്നെ തീരുമാനിച്ചു അതില്‍ ഹാപ്പി ആയിരുന്നുവെന്നും താരം അറിയിച്ചു. ഇന്ന് തന്റെ സ്വന്തം പ്രൊഫെഷനിലും അഡ്ജഘടനവേദികളും എല്ലാം വരുമാനം നേടിക്കൊടുക്കുന്ന റോബിന്‍ തിരക്കിന്റെ ലോകത്താണ്. ബിഗ് ബോസ് ജീവിതം മാറ്റിമറിക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട എന്ന് റോബിന്റെ ജീവിതകഥയിലെ വ്യക്തമാണ്. 

അതേസമയം തനിക്ക് പി ആര്‍ വര്‍ക്ക് ഒന്നും ഉണ്ടായിരുന്നില്ല ആളുകളുടെ സ്‌നേഹം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത് എന്നും, അവരുടെ സ്‌നേഹം കൊണ്ടാണ് താന്‍ അവിടെ നിന്നത് എന്നും റോബിന്‍ പറഞ്ഞു. മാത്രമല്ല പി ആര്‍ ചെയ്തു എന്ന് ആരെങ്കിലും തെളിയിച്ചാല്‍ അവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനംചെയ്യാനും റോബിന്‍ മറന്നില്ല.

ഷോയിലേക്ക് കയറുമ്പോള്‍ ഒരു പിആറിനേയും ബന്ധപ്പെട്ടിട്ടില്ലെന്നും ഒരു പിആറിന് പോലും കാശ് കൊടുത്തിട്ടില്ലെന്നും റോബിന്‍ പറയുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പോലും ആരെയും ഏല്‍പ്പിച്ചിട്ടില്ല. 
ഇപ്പോള്‍ എല്ലാവര്‍ക്കും പിആര്‍ ഉണ്ടെന്നാണ് പറയുന്നത്. അപ്പോള്‍ അനുമോളെ മാത്രം പറയുന്നതില്‍ കാര്യമില്ലെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസില്‍ തനിക്ക് ഒരു ദിവസം 25,000 രൂപയായിരുന്നു പ്രതിഫലം. ഡോക്ടര്‍ ആയത് കൊണ്ടായിരിക്കും. പ്രതിഫലം അവര്‍ ഇങ്ങോട്ട് പറയുകയായിരുന്നുവെന്നാണ് താരം പറയുന്നത്.ബിഗ് ബോസില്‍ വിജയി ആവുക എന്നതല്ല. ഷോയില്‍ വിജയിച്ച പലരെയും ഇന്ന് കാണാനില്ല. ജനങ്ങളിലേക്ക് എത്തുക പ്രശസ്തരാവുക, ഇന്‍ഫ്ളുവന്‍സ് ചെയ്യുക എന്നതൊക്കെയാണ്. അതില്‍ താന്‍ സന്തോഷവാനാണെന്നും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ ഓര്‍ക്കുന്നു എന്നത് തന്നെ വലിയ കാര്യമാണെന്നും റോബിന്‍ പറഞ്ഞു. 


 

dr robin radhakrishnan about biggboss pr

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES