Latest News

മകന് വേണ്ടി താരാട്ടുപാടി അച്ഛൻ ബാലഗോപാൽ; വീഡിയോ പങ്കുവച്ച് നടി പാർവതി

Malayalilife
മകന് വേണ്ടി താരാട്ടുപാടി അച്ഛൻ ബാലഗോപാൽ; വീഡിയോ പങ്കുവച്ച് നടി പാർവതി

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ സ്വന്തം കുടുംബത്തിലെ അംഗം എന്ന പ്രതീതിയോടെ  നോക്കി കണ്ട  ഒരു താരമാണ് പാർവതി. അഭിനേത്രിയായും മോഡലായും അവതാരകയായുമായും എല്ലാം തന്നെ പാർവതി പ്രേക്ഷകർക്ക് സുപരിചിതയാണ്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ് പാര്‍വ്വതി പ്രേക്ഷകർക്ക് ഇടയിലേക്ക് ശ്രദ്ധേയായത്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. നടി തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്തിയിരുന്നു.  നിറവയറിലുള്ള  നടിയുടെ നൃത്തമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.  ആരോഗ്യമുള്ള ആൺകുഞ്ഞിന് കഴിഞ്ഞ ദിവസമാണ് താരം ജന്മം നൽകിയത്. എന്നാൽ ഇപ്പോൾ മകന് വേണ്ടിയുള്ള അച്ഛന്റെ താരാട്ട് പാട്ട് പങ്കുവെച്ച് എത്തിയിരിക്കുകയാണ്  പാർവതി.

ബാലഗോപാല്‍ മകനുവേണ്ടി  കണ്ണാന്തുമ്പി എന്ന ഗാനമായിരുന്നു പാടിയത്.  ആരാധകര്‍ പാർവതിയുടെ പോസ്റ്റിന് ചുവടെ മനോഹരമായനിമിഷമാണല്ലോ ഇതെന്നായിരുന്നു പറഞ്ഞത്. ഗായകനായ അച്ഛന്റെ പാട്ടുകള്‍ കേട്ട് മകനുറങ്ങാമല്ലോയെന്നായിരുന്നു ചിലര്‍ പറഞ്ഞത്.  എന്നാൽ മറ്റുചിലരാകട്ടെ കുഞ്ഞിന്റെ മുഖം കാണിക്കാത്തതിനെക്കുറിച്ചായിരുന്നു ചോദ്യമുയർത്തിയത്.

പാർവതി കൃഷ്ണ ആദ്യമായി അഭിനയം നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്  ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ  ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇൻസ്റ്റയിൽ  താരത്തിനുള്ളത്.  താരം ഇൻസ്റ്റയിൽ പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. പാർവതിയുടെ വിവാഹം സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു.


 

Actress parvathy husband new song video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക