അമൃത ഇനി പ്രശാന്തിന്‌ സ്വന്തം; വിവാഹ വിശേഷങ്ങൾ വൈറൽ

Malayalilife
അമൃത ഇനി പ്രശാന്തിന്‌ സ്വന്തം; വിവാഹ വിശേഷങ്ങൾ വൈറൽ

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ അമൃത വർണൻ എന്ന നടി ഇടം നേടിയത് തന്റെ ശാലീന സൗന്ദര്യം കൊണ്ടാണ്.  ചക്രവാകം, പ്രണയം, പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി നിരവധി പരമ്പരകളിൽ വില്ലത്തിയായും, നായികയായും, സഹനടിയായും  എല്ലാം തന്നെ തിളങ്ങി നിന്നു. എന്നാൽ ഇപ്പോൾ  താരത്തിന്റെ വിവാഹവാർത്തയാണ്  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത്.അമൃതയെ ജീവിത സഖിയാക്കിയിരിക്കുന്നത്  പ്രശാന്ത് കുമാർ ആണ്.  മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കൂടിയാണ് പ്രശാന്ത്.

 താരം സോഷ്യൽ മീഡിയയിൽ വിവാഹിതയാകാൻ പോകുന്ന കാര്യം പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. സീരിയൽ താരങ്ങളും ആരാധകരും  താരത്തിന് വിവാഹ ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. അമൃത മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനസ് നായികയായിട്ടാണ് ആരംഭമെങ്കിലും വില്ലത്തി വേഷങ്ങളിലൂടെയാണ്  കീഴടക്കിടയത്. ഇന്നും പ്രേക്ഷകരുടെ മനസ്സിൽ  ഗ്രാമണീത തുളുമ്പുന്ന അമൃതയുടെ മുഖം തന്നെയാണ്  നിറഞ്ഞു നില്കുന്നത്.  ഇന്ന് പ്രേക്ഷകർക്ക് നീണ്ട ഇടതൂർന്ന മുടിയും, വട്ടമുഖവും, അഴകാർന്ന കണ്ണുകളും, അമൃതയുടെ രൂപവും, അഭിനയവും മറക്കാൻ ആകില്ല.

 തന്നെ അഭിനയത്തിലേക്ക് കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ ആണ് എത്തിച്ചതെന്ന് അമൃത ഒരിക്കൽ  തുറന്നുപറഞ്ഞിട്ടുണ്ട്. അച്ഛന് ഒരു അപകടം പറ്റി അരയ്ക്ക് കീഴ്ഭാഗം തളർന്നു പോയിരുന്നതായും, പിന്നീട് അഭിനയം ചോറായി കാണുകയായിരുന്നു താന്നെനും അമൃത വെളിപ്പെടുത്തിയിരുന്നു.

Actress amritha varnan wedding news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES