ശരീരഭാരം എന്റെ ആത്മവിശ്വാസത്തെ തെല്ലും ബാധിച്ചിട്ടില്ല; അതുപോലെ തന്നെ വണ്ണത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങുകളൊന്നും തന്നെ ബാധിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നടി മഞ്ജു പിള്ള

Malayalilife
ശരീരഭാരം എന്റെ ആത്മവിശ്വാസത്തെ തെല്ലും ബാധിച്ചിട്ടില്ല; അതുപോലെ തന്നെ വണ്ണത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങുകളൊന്നും തന്നെ ബാധിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നടി മഞ്ജു പിള്ള

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്  മഞ്ജു പിള്ള. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം പാരമ്പരകളിലും സജീവമാണ്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ താരത്തിന്റെ അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ്  ഏറെ ശ്രദ്ധ നേടിയത്.  സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത താരം  തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി  പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ പുതിയ മാറ്റത്തെ കുറിച്ച് താരം സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

'' ശരീരഭാരം എന്റെ ആത്മവിശ്വാസത്തെ തെല്ലും ബാധിച്ചിട്ടില്ല. അതുപോലെ തന്നെ വണ്ണത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങുകളൊന്നും തന്നെ ബാധിച്ചിട്ടില്ല. നല്ലത് പോലെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ പെട്ടെന്ന് വണ്ണം വയ്ക്കുമായിരുന്നു. പട്ടിണി കിടന്ന് മെലിയാനോ വ്യായാമം ചെയ്യാനൊന്നും സാധിക്കില്ലെന്നും മഞ്ജു പറയുന്നു.

'' എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ പാകമാകാതെ വന്നപ്പോഴാണ് വണ്ണം കുറയ്ക്കാമെന്ന് കരുതിയത്. എന്റെ അടുത്ത സുഹൃത്തും ഡയറ്റീഷ്യയുമായ ലക്ഷ്മി മനീഷ് ആണ് തന്നെ അതിന് സഹായിക്കുന്നത്. നേരത്തെ തന്നെ ലക്ഷമി വണ്ണം കുറയ്ക്കാൻ തന്നെ നിർബന്ധിച്ചിരുന്നു. എങ്കിലും അതിന് ചെവി കൊടുത്തിരുന്നില്ല. പിന്നീട് എനിക്ക് തന്നെ തോന്നിയപ്പോഴാണ് ലക്ഷ്മിയോട് കാര്യം പറയുന്നത്. ശസ്ത്രീയമായി മെലിയുന്ന രീതിയായിരുന്നില്ല ലക്ഷ്മിയുടേത്.

ആവശ്യമുള്ളത് മാത്രം കഴിച്ച് ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു ആദ്യം ചെയ്തത്. ആദ്യ ഘട്ടത്തിൽ എട്ട് കിലോയോളം ഭാരം കുറഞ്ഞു. പിന്നീട് ഡയറ്റിൽ മാറ്റം വരുത്തി. കുറച്ച് കൂടി മുന്നോട്ട് പേയപ്പോൾ എട്ട് കിലോയോളം കുറഞ്ഞു. എന്റെ ഉയരവും പ്രായവും എല്ലാം പരിഗണിക്കുമ്പോൾ വേണ്ടത്ര തൂക്കത്തിലെത്തിയപ്പോൾ അവിടെ നിന്ന് പിന്നെ കുറച്ചില്ല. ഇപ്പോൾ അത് മെയിന്റെയിൻ ചെയ്തു കൊണ്ടു പോകുന്നു എന്നും താരം വ്യക്തമാക്കി. 

Actress Manju pillai words about body shaming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES