Latest News

എനിക്ക് ഒരിക്കലും നിങ്ങൾക്ക് ഉത്തരം തരാൻ കഴിയാത്തതിൽ സങ്കടമുണ്ട്; ആശയായി ഞാൻ ഇനി ഉണ്ടാകില്ല; വെളിപ്പെടുത്തലുമായി അശ്വതി ശ്രീകാന്ത്

Malayalilife
എനിക്ക് ഒരിക്കലും നിങ്ങൾക്ക് ഉത്തരം തരാൻ കഴിയാത്തതിൽ സങ്കടമുണ്ട്; ആശയായി ഞാൻ ഇനി ഉണ്ടാകില്ല; വെളിപ്പെടുത്തലുമായി അശ്വതി ശ്രീകാന്ത്

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. താരം ഒരു അഭിനേത്രി കൂടിയാണ്.യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും എല്ലാം തന്നെ താരം ആരാധകരുമായി സംവദിക്കാറുണ്ട്. എന്നാൽ ഇപ്പോൾ 
‘ചക്കപ്പഴ’ത്തിൽ ഇനി ‘ആശ’യായി ഉണ്ടാകില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്. വൈകാരികമായ ഒരു കുറിപ്പും അതിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.

ഈ ഫ്രെയിമിൽ നിന്ന് പുറത്തുപോകുമ്പോൾ, ഒരു കുടുംബമെന്ന നിലയിലുള്ള ഞങ്ങളുടെ അവസാന സന്തോഷകരമായ ഫ്രെയിമായിരിക്കും ഇതെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല!, അതെ, അവസാനത്തെ സമയം ഞങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ല, അതിനെയാണ് ജീവിതം എന്ന് വിളിക്കുന്നത്… ‘ആശ’യായി എന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദിക്കുന്ന നിരന്തരമുള്ള ചോദ്യങ്ങൾക്ക് നന്ദി, എനിക്ക് ഒരിക്കലും നിങ്ങൾക്ക് ഉത്തരം തരാൻ കഴിയാത്തതിൽ സങ്കടമുണ്ട്. ഫ്ലവേഴ്‍സ് ടിവിക്കും ഞങ്ങളുടെ മിടുക്കനായ സംവിധായകൻ ഉണ്ണികൃഷ്‍ണ സാറിനും എന്റെ സൂപ്പർ പ്രതിഭകളായ സഹതാരങ്ങൾക്കും നന്ദി. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകരായ നിങ്ങളോരോരുത്തർക്കും നന്ദി… അപ്പോ, ഞാൻ ഇനി ‘ആശ’യാകില്ല, അശ്വതി മാത്രം…

ൽ മലയാള കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിൽ ആശ എന്ന കഥാപാത്രമായി അശ്വതിയാണ് വേഷമിടുന്നത്. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പരമ്പരയ്ക്ക് പ്രേക്ഷക പിന്തുണയും ഏറെയാണ്. സ്വന്തമായി  യൂട്യൂബ് ചാനലിൽ കൂടി ആരാധകർ താരത്തിന്റെ വിശേഷങ്ങൾ തിരക്കി എത്താറുമുണ്ട്. ഇന്ന് അശ്വതിക്ക് നിരവധി ആരാധകരാണ് ഉള്ളത്.

Actress Aswathy sreekanth words about chakkapazham character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES