വളരെ മനോഹരവും എന്റെ ഹൃദയം നിറഞ്ഞ നിമിഷവുമാണിത്; പുതിയ സന്തോഷം പങ്കുവെച്ച് ആര്യ

Malayalilife
വളരെ മനോഹരവും എന്റെ ഹൃദയം നിറഞ്ഞ നിമിഷവുമാണിത്; പുതിയ സന്തോഷം പങ്കുവെച്ച് ആര്യ

മൂന്നാമതൊരു ബിഗ് ബോസ് കൂടി മലയാളത്തില്‍ ആരംഭിക്കുന്നതിന്റെ ആകാംഷയിലാണ് പ്രേക്ഷകര്‍. രണ്ടാമത്തെ സീസൺ കോവിഡ് മൂലമാണ് ഇടയ്ക്ക് നിർത്തിയത്. അതിൽ ബാക്കിയുണ്ടായിരുന്ന ചില മത്സരാർത്ഥികളിൽ ഒരാളാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകപ്രീതി നേടി തുടങ്ങിയത്. നിരവധി പരിപാടികൾ, സ്റ്റേജ് ഷോകൾ, അവാർഡ് പരിപാടികൾ ഒക്കെ ആര്യ നന്നായി കൈകാര്യം ചെയ്തിട്ടുള്ളതാണ്. ആര്യ സതീഷ് ബാബു ഒരു ഇന്ത്യൻ മോഡൽ കൂടിയാണ്. നടി സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവേഴ്സ് ഉള്ള ഒരു .
സജീവമായ താരമാണ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുതിയ ഒരു സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ആര്യ.

ഇത്തവണത്തെ ദീപാവലി പുതിയൊരു സ്ഥലത്താണ്. വളരെ മനോഹരവും എന്റെ ഹൃദയം നിറഞ്ഞ നിമിഷവുമാണിത്. എന്റെ പുതിയ വീട്ടില്‍ മനോഹരമായി ആഘോഷിച്ച ആദ്യത്തെ ഉത്സവം. നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായൊരു ദീപാവലി ഉണ്ടായിരിക്കട്ടേ എന്ന് ആശംസിക്കുകയാണ്ആര്യ കുറിച്ചു.  അതോടൊപ്പം തന്നെ പുതിയ വീട്ടില്‍ നിന്നുമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.  ആര്യയ്ക്കും മകള്‍ക്കും നിരവധി പേരാണ് ആശംസ നേര്‍ന്ന് രംഗത്ത് എത്തിയത്.

പലപ്പോഴും ആര്യ സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം  തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍  ചിലര്‍ ആര്യയുടെ പുത്തന്‍ വീട് എവിടെയാണെന്ന് ചോദിച്ചതോടെയാണ് ഇത് വാടകയ്ക്ക് എടുത്ത വീടാണെന്ന് നടി വ്യക്തമാക്കിയത്. നിലവിലുള്ള വീട്ടില്‍ നിന്നും കൊച്ചിയിലേക്കാണോ അതോ തിരുവനന്തപുരത്താണോ ആര്യ വീട് വാങ്ങിയതെന്ന കാര്യം വ്യക്തമല്ല. ഇനിയുള്ള ദിവസങ്ങളില്‍ അത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. 

Read more topics: # Actress Arya ,# share new happiness
Actress Arya share new happiness

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES