മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താര ദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. മാതൃകാപരമായ രീതിയിൽ കുടുംബ ജീവിതം നയിച്ച് പോയിരുന്നു ഇരുവരുടെയും ജീവിതത്തിലെ ദാമ്പത്യ പ്രശ്നങ്ങൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാട്ടാണ്. പരസ്പരം വലിയ ആരോപണങ്ങളാണ് ഇരുവരും ഉന്നയിച്ചുവരുന്നത്. എന്നാൽ ഇപ്പോൾ ആദിത്യനെതിരെ നടൻ ഷാനവാസ് രംഗത്തെത്തിയിരിക്കുകയാണ്. സീത എന്ന ജനപ്രിയപരമ്പരയിൽ നായകനായി എത്തിയ ഷാനവാസ് സീരിയലിൽ നിന്നു തന്നെ പുറത്താക്കാനുള്ള കാരണം ആദിത്യനാണെന്നാണ് ഇപ്പോൾ വെളിപ്പെടുത്തുകയാണ് അദ്ദേഹം.
എന്നോട് അവർക്ക് ദേഷ്യം തോന്നാനും പരമാവധി അകറ്റാനും വേണ്ടി അവൻ ഉണ്ടാക്കിയതാണോ ആ വ്യാജ ഭീഷണി എന്നാണ് ഇപ്പോൾ എന്റെ സംശയം. മാത്രമല്ല ഞാനഭിനിയിച്ച മറ്റൊരു സീരിയലിന്റെ അണിയറപ്രവർത്തകരെ വിളിച്ച് എന്റെ അന്നം മുടക്കാൻ ശ്രമിക്കുകയും ചെയ്തു. അത്ര വൃത്തികെട്ട മനസിന്റെ ഉടമയാണ്. തിരുവനന്തപുരത്തു വച്ച്, ഞാൻ പങ്കെടുക്കേണ്ട ഒരു പരിപാടിയിലേക്കാണ് ആദിത്യൻ ക്വട്ടേഷൻ ടീമുമായി എത്തിയത്. വിവരം മനസിലാക്കിയ അടുത്ത സുഹൃത്തുക്കളിലൊരാൾ എന്നെ വിളിച്ചു വിവരം പറഞ്ഞു. അവിടേക്ക് ഞാൻ വരേണ്ടെന്ന് അവൻ ഉപദേശിച്ചു. പക്ഷേ ഞാൻ ചെന്നു. നേരെ ചെന്ന് ആദിത്യനോട് കുശലം ചോദിച്ചു. ഒപ്പം വന്ന ഗുണ്ടകളുടെ നേതാവിനോട് എന്നെ കാണാനല്ലേ വന്നത്. പരിപാടി കഴിഞ്ഞ് ഞാൻ വരാം.
കാര്യങ്ങൾ പറഞ്ഞിട്ടു പോയാൽ മതി എന്നും പറഞ്ഞു വേദിയിലേക്ക് പോയി. ഞാൻ കാര്യം മനസിലാക്കിയെന്നറിഞ്ഞതോടെ അവർ മുങ്ങി. അപകടകാരിയാണവൻ. ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മനസ്സിൽ വിഷം കൊണ്ടു നടക്കുക, പക കൊണ്ടു നടക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതാണ് ആദിത്യൻ. എന്തൊരു ദുഷ്ട ചിന്തയാണയാൾക്ക്. എനിക്കെതിരെ ആദിത്യൻ നടത്തിയ കുപ്രചരണങ്ങൾക്കെതിരെയുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അമ്പിളി ദേവിയോടുള്ള ബഹുമാനം കാരണമാണ് ഞാനതൊന്നും പുറത്തു വിടാതിരുന്നതും ഇത്ര കാലം പ്രതികരിക്കാതിരുന്നെതും. അവരുടെ കുടുംബജീവിതത്തിൽ ഞാൻ കാരണം ഒരു ബുദ്ധിമുട്ടാണ്ടാകരുതെന്നു തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യമില്ല.